❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“” ഡാ സത്യം പറയണം നീ ഇന്നലെ എന്തെങ്കിലും അയാളെ ചെയ്തൊ? “” വളരെയധികം ആകാംക്ഷയോടെ അവൾ ചോദിച്ചു.

 

“” എന്തുപറ്റി”” അല്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു.

 

“” അയാൾ വന്ന് എന്റെ കാലു പിടിച്ചു. അയാളെ വെറുതെ വിടണം എന്ന് പറഞ്ഞു. ഇനിയൊരിക്കലും വേറൊരു പെണ്ണിനോട് ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു. തന്റെ ഭാര്യയെയും മക്കളെയും ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് കയ്യും കാലും പിടിച്ചു കരഞ്ഞു. അവസാനം ഞാൻ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു.””

 

“” കണ്ടോ ഇത്രയേ ഉള്ളൂ പ്രശ്നം അതവിടെ സോൾവ് ആയില്ലേ? “”

 

“” എന്നാലും നീ എന്താ ചെയ്തതെന്ന് പറ? “”

 

“” ഒന്നും ചെയ്തില്ല… രാത്രി ഒരു 12 മണി കഴിഞ്ഞപ്പോൾ അവന്റെ വീട്ടിൽ ചെന്നു.. അകത്തേക്ക് കയറി ഇരുന്ന ഞാൻ പുള്ളിയുടെ ഭാര്യോട് മോശായി പെരുമാറി.. അതിനു പുള്ളി എന്നെ തല്ലാൻ വന്നു.. ഒരെണ്ണം കൊടുത്തിട്ടു അടങ്ങിയിരിക്കാൻ പറഞ്ഞു.. പിന്നെ ബാക്കിയൊക്കെ അതിന്റെ മുറപോലെ നടന്നു “”

 

“”അയാൾക്ക്‌ അത് തന്നെ വേണം പട്ടി, ചെറ്റ.. “”

മനസിലെ സന്തോഷം അടക്കാനാവാതെ അവൾ പറഞ്ഞു..

 

“”ചേച്ചി ഇത് ഇനി നമ്മളല്ലാതെ വേറെ ആരും അറിയില്ല.. “”

 

“” എന്നാലും നീ അപ്പോൾ ആരോടും പറയാത്തത് കൊണ്ട് രക്ഷപെട്ടു.. അല്ലെങ്കിൽ എനിക്ക് പുറത്തിറങ്ങാൻ പോലും പറ്റില്ല “”

 

“”Mm ശരിയാ.. ചേച്ചി പൊയ്ക്കോ.. വൈകുന്നേരം വീട്ടിൽ കാണാം “”

 

അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഫ്രണ്ട്ഷിപ് സ്റ്റാർട്ട്‌ ചെയ്യുന്നു.

 

കോളേജിൽ നിന്നും ചേച്ചി വീട്ടിലേക്കു കൂട്ടുകാരികളുടെ കൂടെയാണ് വരിക.. ഞാനും ഫ്രണ്ട്സിന്റെ കൂടെയൊക്കെ കറങ്ങിയടിച്ചു എത്തും.. വീട്ടിലെത്തിയതും ചേച്ചി എന്റെ വീട്ടിലേക്കു വന്നു..

 

“”അമ്മായി… ഇവിടെന്താ കറി “” അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു അവൾ അമ്മയോട് ചോദിച്ചു..

 

“” വെണ്ടയ്ക്ക താളിച്ചു വച്ചതും ഉണക്കമീനും ഉണ്ട്…. “”

 

“”ഹാ അടിപൊളി.. അവിടെ ഇന്നും കിഴങ്ങ് കറിയാ.. “” അതും പറഞ്ഞു അവൾ പ്ലേറ്റ് എടുത്തു വിളമ്പി കഴിക്കാൻ തുടങ്ങി..

 

“”ടാ നീ കഴിച്ചോ ഇല്ലെങ്കിൽ വാ ഒരുമിച്ചു കഴിക്കാം “” ചോറുരുള വായിൽ വച്ചു അവൾ എന്നോട് ചോദിച്ചു.

 

“”ങേ ന്ത്‌ പറ്റി.. ഒരു സ്നേഹമൊക്കെ.. മിണ്ടാത്തവരൊക്കെ മിണ്ടിയോ? “” അമ്മയുടെ വക ഒരു ആക്കൽ..

 

“”ഹതിനാര് തെറ്റി.. ഞങ്ങൾക്കൊരു പ്രശ്നോല്ല.. അല്ലെ ചേച്ചി “” അവളുടെ അടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..

 

“”അല്ല പിന്നെ..”” അമ്മ കേൾക്കാനായി അൽപ്പം ഉച്ചത്തിൽ അവൾ പറഞ്ഞു.

 

“”എന്താ ചേച്ചി ഇനി പരിപാടി “”

 

“”എന്ത് പരിപാടി.. പഠിക്കണം.. വല്ല ചാൻസും കിട്ടിയാൽ അഭിനയിക്കാൻ പോകണം അത്രേയുള്ളൂ “”

 

“”ഉം ഇടക്ക് ഓഡിഷനോക്കെ ട്രൈ ചെയ്യ് കിട്ടും.. അതിനുള്ള മരുന്നൊക്കെ എന്റെ ചേച്ചിക്കുണ്ട് “”

 

“”ന്തായാലും നോക്കട്ടെ.. ഇത് വരെ ആരും സപ്പോർട്ട് ഇല്ലായിരുന്നല്ലോ.. ഇനി നീയുണ്ടല്ലോ “” ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..

 

“” അതിനെന്താ നമുക്ക് ചെയ്യാം. ഞാൻ കൂടെയുണ്ട് “”

 

“”ഹാ അതുമതി, അല്ല നീ എല്ലാർക്കും ചിത്രം വരച്ചുകൊടുക്കാറുണ്ടെന്നു പറഞ്ഞു.. എന്നിട്ട് എനിക്കൊന്നു വരച്ചു തന്നില്ലാലോ “”

 

“”അതിനു ചേച്ചി ഇപ്പോഴല്ലേ മിണ്ടുന്നേ.. പിന്നെ വരച്ചു കഴിഞ്ഞാൽ മറ്റുള്ളവരൊക്കെ പൈസ തരും “”

 

“”ഹോ അപ്പോൾ വരക്കുന്നതിനു നിനക്ക് പൈസ വേണമായിരിക്കും അല്ലെ “” കണ്ണുകൾ ഉരുട്ടി എന്നോട് ചോദിച്ചു.

 

“”പോ ചേച്ചി. എന്നോട് സംസാരിച്ചില്ലേ അത് മതി.. അത് തന്നെ ധാരാളം “”

 

“”ആഹാ. ഞാൻ ആ ദിവസങ്ങളിൽ തന്നെ നിന്നോട് മിണ്ടാൻ വന്നതാണല്ലോ നീയല്ലേ മൈൻഡ് ചെയ്യാത്തെ “”

 

“”അത്… അന്നൊക്കെ ഒരു മടിയായിരുന്നു.. പിന്നെ അതങ്ങു ശീലായി പോയി “”

 

“”ഹും എന്നാലും എന്തൊരു കൂട്ടായിരുന്നു നമ്മൾ. അതൊക്കെ മറന്നു നമ്മൾ തെറ്റിയത്… ഹോ വിശ്വസിക്കാൻ കഴിയുന്നില്ല.””

 

“”എല്ലാം ദൈവത്തിന്റെ കളികൾ “” അതും പറഞ്ഞു ഞാൻ ചിരിച്ചു..

 

“”ദൈവത്തിന്റെയല്ല.. അവന്റെ #$##”” തെറി പറഞ്ഞോന്നൊരു സംശയം

 

“”അല്ല അന്ന് ചേച്ചി എന്തിനാ അങ്ങോട്ട് ആ നേരത്തു വന്നേ “”

 

“”അതന്നു നിന്നെ കാണാൻ വേണ്ടി തന്നെ വന്നതാ.. അപ്പോഴല്ലേ നിന്റെ ഷൂട്ടിങ് കണ്ടത്.””

 

“”എന്റെ പോന്നു ചേച്ചി എന്തിനാ ആ സമയത്തു വന്നേ.. ആദ്യമായിട്ടാ ഇങ്ങനെ ഒരു കാഴ്ച കിട്ടുന്നെ അതങ്ങട്ട് കൊളമാക്കി… മാത്രല്ല ആ പാവങ്ങൾ ഇത്തിരി നേരം സംസാരിച്ചിരിക്കാൻ വന്നതാ അതും കൊളമാക്കി “”

 

“”നിനക്ക് നാണമില്ലേ അതൊക്കെ വിഡിയോ എടുക്കാൻ “”

 

“”എന്തിനു നാണിക്കണം. ആ പ്രായത്തിൽ ഒക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ മാത്രല്ലേ ഞാനും ചെയ്തുള്ളു..””

 

“”എന്നാലും അതൊക്കെ മോശല്ലെടാ ”

 

“”അതൊന്നുമില്ല.. അവർകവിടെ വന്നു സുഖിക്കാമെങ്കിൽ നമുക്കത് കണ്ടാസ്വാധിക്കാം “”

 

“”ശേ ഈ ചെക്കൻ ആകെ അലമ്പായിട്ടുണ്ട് “”

 

“”ഓഹ് പിന്നെ.. ഒരലമ്പ്.. എന്തായാലും ചേച്ചി അന്നവർക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം പകുതിക്ക് ഒഴിവാക്കി ഓടേണ്ടി വന്നില്ലേ “” ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു..

 

“”സത്യത്തിൽ അന്നവരുടെ ഓട്ടം കണ്ടു ഞാൻ ഒരുപാട് ചിരിച്ചതാ “”

 

“”ചേച്ചിക്ക് ചിരി.. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് “”

 

“”പോടാ.., പിന്നേയ് എനിക്കൊരു പടം വരച്ചരാമോ? “”

 

“”അതിനെന്താ വരക്കാലോ.. ഇന്നിനി വേണ്ടല്ലോ സമയം..?””

 

“”ഇന്ന് വേണ്ട ഞായറാഴ്ച വരക്കാം.. നിനക്ക് വരയ്ക്കാൻ ഒരുപാട് ടൈം വേണ്ടേ “”

 

“”ഫോട്ടോ അടിപൊളിയാവാണെങ്കിൽ കുറച്ചു കഷ്ടപ്പെടണം “”

 

“”Mm വാ പോയി കൈ കഴുകാം “”

 

 

 

“”ശരിയാ കൈ ഉണങ്ങി “” ഉണങ്ങിയ കൈ ഉയർത്തി ഞാൻ പറഞ്ഞു.

 

“”അല്ല നീ വരച്ച ഫോട്ടോകൾ ഒന്നും കാണിച്ചില്ലല്ലോ “”

 

“” കുറച്ചൊക്കെ എന്റെ കയ്യിൽ ഉണ്ട്..”” കൈ കഴുകുന്നതിനിടയിൽ ഞാൻ അവളോട്‌ പറഞ്ഞു..

 

“”അപ്പൊ ബാക്കി?””

 

“”അതെല്ലാം വരക്കുന്നവർ കൊണ്ടു പോകും.. ചിലർക്ക് pdf ആക്കി അയക്കും അതിന്റെ കുറച്ചുണ്ട്.. പിന്നെ ഞാൻ പേർസണൽ ആയി ചിലതു വരക്കും.. അത് പക്ഷെ ആർക്കും കാണിക്കില്ല “”

 

“”അതെന്താ കാണിക്കാതെ? നീ വരച്ചതല്ലേ നല്ല പൊളിയായിരിക്കും.. എന്റെ ക്ലാസ്സിലെ കുറെ പെൺപിള്ളേർ നിന്റെ ആരാധികമാരാ “”

 

“”കാണിക്കാം അപ്പോൾ മനസിലാവും.. പിന്നേയ് ഈ ആരാധികമാരെ നമുക്കൊന്ന് പരിചയപെടുത്തി തന്നേക്കണം കേട്ടോ “” ഞാനൊന്നു ചിരിച്ചു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *