“അത്…..അവിടത്തെ കോഴ്സ് ഡ്യുറേഷൻ കഴിഞ്ഞു…ഇനി ക്ലാസ്സിൽ ഇരിക്കണേൽ അടുത്ത ബാച്ചിനുള്ള ഫീ കൊടുക്കണം…..
ഏട്ടൻ ഇങ്ങനെ ആധി പിടിച്ചോടണതിനിടയ്ക്ക് എനിക്കൊന്നും പറയാൻ തോന്നീല….
എവിടേലും സെയിൽസ് ഗേൾ ആയിട്ട് നിന്നെങ്കിലും ഏട്ടനെ സഹായിക്കണോന്നേ തോന്നിയുള്ളൂ….അതോണ്ടാ…..”
ഏങ്ങലടിച്ചു വിങ്ങി പൊട്ടി എങ്ങനെയോ അതു പറഞ്ഞൊപ്പിച്ച അമ്മുവിനെ കണ്ട എനിക്കും സങ്കടം ആണ് തോന്നിയത്…പാവത്തിനെ കരയിക്കേണ്ടി ഇരുന്നില്ല…
പിന്നെ ചെന്നു കെട്ടിപ്പിടിച്ചു, കരച്ചിലൊതുങ്ങണ വരെ പുറം തലോടിക്കൊടുത്തും കണ്ണീരു തുടച്ചും പെണ്ണിനെ ഒന്നു നോർമലാക്കി ചിരിപ്പിച്ചെടുക്കാൻ നല്ല പാട് പെടേണ്ടി വന്നു.
രാത്രി എന്നേം ചുറ്റിപ്പിടിച്ചു കുഞ്ഞിനെ പോലെ കിടന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ ഒരുപാട് കണക്കുകൾ കൂടുന്നുണ്ടായിരുന്നു.
പിറ്റേന്ന് സ്വന്തം ഹൃദയം പോലെ കൊണ്ടു നടന്ന ബൈക്കു സ്റ്റാൻലി ആശാന്റെ വർഷോപ്പിൽ കൊണ്ടു പോയി കീ കൊടുത്തു എണ്ണായിരം രൂപ കയ്യിൽ വാങ്ങുമ്പോൾ ഉള്ളിൽ പൊടിയുന്ന വേദന നിറഞ്ഞിരുന്നു
എങ്കിലും അവളുടെ മുഖം ആലോചിച്ചപ്പോൾ
വേറൊന്നും ചിന്തിക്കാൻ തോന്നിയില്ല….ഉള്ളിൽ ഉയർന്നു വന്ന കനം നെഞ്ചിൽ തന്നെ ആഴ്ത്തി വെച്ചു തിരിഞ്ഞു നോക്കാതെ നടന്നു,..
പോരാത്ത പണം ബാങ്കിൽ നിന്നുകൂടി എടുത്തപ്പോൾ ഒറ്റയ്ക്കായിപ്പോയ രണ്ടു മൂന്നു നോട്ട് ലോക്കറിൽ കിടന്നു എന്നെ നോക്കി ഇളിച്ചിട്ടുണ്ടാവണം….
ഫീസ് അടച്ചു തിരിച്ചു വരും വഴി ഇനി എന്തെന്ന് ഒരു രൂപവും ഇല്ലായിരുന്നു…
എന്നാൽ അമ്മു പഠിച്ചു ഒരു ജോലി കിട്ടിയാൽ ഒന്നു നേരെ നിക്കാം എന്ന ചിന്തയെ ഉണ്ടായുള്ളൂ….
എന്തു ജോലി എടുത്താണെങ്കിലും അവളെ പഠിപ്പിച്ചേ പറ്റു…
ഓരോന്നാലോചിച്ചു നടന്നു വരുമ്പോഴാണ് മണിയേട്ടൻ വഴി അരികിൽ ഒരു ലോറിയിട്ടിട്ട് ആരെയൊക്കെയോ ഫോണിൽ വിളിച്ചു ഒച്ച വെക്കുന്നത് കെട്ടുകൊണ്ടാണ് ഞാൻ ചെന്നത്, മണിയേട്ടൻ
നുണയന്റെ വീദിനടുത്തുള്ളതാണ്…
വല്ല കാലത്തും ചിറയിൽ ഞങ്ങളോടൊപ്പം കൂടാറും ഉണ്ടായിരുന്നു…
ആളിപ്പോ മേസ്തരിയും സൈറ്റിലേക്ക് വേണ്ട ആളെ കൊടുക്കുന്ന പണിയും ഒക്കെ ആയി നടപ്പാണ്.
“എന്താ മണിയേട്ട ആകെ ചൂടിൽ ആണല്ലോ…”
തലയും വട്ടത്തിൽ തടവി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന മണിയേട്ടന്റെ തോളിൽ തട്ടി ഞാൻ ചോദിച്ചു…
“ഏഹ്…വിവേകാ….ഹോ ഒന്നും പറയേണ്ടടാവേ… ഒരു ലോഡ് ബ്ലോക്ക് കട്ടയുമായി വന്നതാ ഇവന്മാര്… ഇതു അടുത്ത സൈറ്റിൽ ഇറക്കാൻ ഓരോ പൂറന്മാരേ മാറിമാറി വിളിച്ചോണ്ടിരിക്കുവാ ഞാൻ…ഒരുത്തനും നേരമില്ല…
ഒരാളെ കൂടെ കിട്ടിയ മതി…മൈര്…”
അങ്ങേരു കലിപ്പ് മുഴുവൻ പറഞ്ഞു തീർത്ത് പിന്നെയും ടെന്ഷന് മാറ്റാൻ തല തടവി തുടങ്ങി.
“എന്നാൽ ഞാൻ കൂടാം…നമ്മുക്ക് ഇറക്കാന്നെ…”
ഞാൻ പറഞ്ഞത് കേട്ടതും മണിയേട്ടൻ എന്നെ ആകെ ഒന്നു ചൂഴ്ന്നു നോക്കി.
ഇന്റർവ്യൂ പണ്ടാരംഅടങ്ങാൻ പോയ എന്റെ കോലം കണ്ടിട്ടാണ് ഈ മോന്ത..
ഇൻസെർട് ചെയ്തിരുന്ന ഷർട്ട് അഴിച്ചു കയ്യും മടക്കി ഞാൻ ഇപ്പൊ ശെരി ആയില്ലേ എന്നു ചോദിച്ചു.
പണിയുടെ തിരക്ക് കൊണ്ടോ ആളെ കിട്ടാഞ്ഞിട്ടുള്ള കലിപ്പ് കൊണ്ടോ പുള്ളി ഓക്കെ പറഞ്ഞു.
മണിയേട്ടന്റെയും വേറെ ഒരുത്തന്റെയും ഒപ്പം ഞാനും ലോറിയിൽ കയറി.
“യൂണിയൻ കാരെ വിളിച്ചാൽ അവന്മാര് ലോകത്തില്ലാത്ത കൂലി പറയും….
അവന്മാരറിഞ്ഞു ഉണ്ടാക്കും മുന്നേ എത്തണം…
പണിക്കാരാവുമ്പോൾ പ്രശ്നമില്ല…”
മണിയേട്ടൻ പറഞ്ഞു കൊണ്ടിരുന്നു.
കുറേ ഉള്ളിലേക്ക് കയറിയാണ് ആഹ് സൈറ്റ്…
പണി പാതി എത്തി നിക്കുന്ന ഒരു വീട്…
“നാളെ പണി തുടങ്ങാൻ ഉള്ളതാടാ അതാ…”
ഇറങ്ങുമ്പോൾ മണിയേട്ടൻ എന്നോട് പറഞ്ഞു.
ഷർട്ടിൽ പൊടി പറ്റിക്കണ്ട എന്നു കരുതി ഞാൻ ഷർട്ട് ഊരി ലോറിയിൽ തന്നെ വെച്ചു.
നിലത്തു കട്ട നിരത്താൻ അറിയാത്തതുകൊണ്ടു ഞാൻ ലോറിയിൽ നിന്നു കട്ട താഴേക്ക് ഇറക്കാൻ മുകളിൽ കയറി.
ഓരോന്നായി താഴേക്ക് ഇറക്കി തുടങ്ങി…
ഇതുപോലെ കട്ടിപ്പണി എടുത്തിട്ട് കുറെ നാളായതുകൊണ്ടാവണം നിമിഷനേരം കൊണ്ടു ഞാൻ വിയർത്തു കുളിച്ചു.
