❤️❤️❤️കുടമുല്ല – 2❤️❤️❤️ 3അടിപൊളി  

“അല്ല…അമ്മുവേച്ചിക്ക് ഇപ്പൊ ജോലി ഒക്കെ ആയല്ലോ….ഇനി അന്ന് ചേട്ടൻ പറഞ്ഞിരുന്നില്ലേ…

ചേച്ചിക്ക് ഒരു ജോലി ആയാൽ പിന്നെ അമ്മുവേച്ചിയേ ചേരുന്ന ഒരാളെ കണ്ടുപിടിച്ചു കെട്ടിക്കണം എന്നു…”

ഇടിത്തീ പോലൊന്നു തലയിലിട്ട് തന്നിട്ട് കാന്താരി എന്നെ നോക്കി കണ്ണിറുക്കി…

കേട്ടതും എന്റെ കിളി പാറിപ്പോയി…

ഈശ്വര ആരേലും ഒരു ചിതയൊരുക്കൂ…

ഞാൻ പതിയെ അമ്മുവിനെ നോക്കി ഫ്യുസ് പോയ ബൾബ് കണക്ക് അത്രേം നേരം ആർത്തിപ്പിടിച്ചു കഴിച്ചോണ്ടിരുന്ന കാല് പ്ലേറ്റിൽ വെച്ചു വിരലിട്ടു ഉഴിഞ്ഞു തലയും കുനിച്ചു ഇരിപ്പുണ്ട്.

“ഔ….”

നുണയൻ വന്ന് നിത്യയുടെ തലക്കിട്ടൊന്നു കൊട്ടിയതാണ്.

പിന്നെ എല്ലാവരും ഒത്തിരി കളിയാക്കിയും ബഹളം ഉണ്ടാക്കിയും നോക്കിയെങ്കിലും അമ്മു തലവേദനയാണെന്നു പറഞ്ഞു ചുമ്മ ഇരുന്നതെയുള്ളൂ…

പെട്ടെന്ന് വന്ന തലവേദനയുടെ കാരണം ആഹ് ചോദ്യം ആണെന്ന് മനസിലായതോടെ ഞാനും വല്ലാതെ ആയി…

അവളുടെ ഉള്ളു കണ്ണാടി പോലെ എനിക്കറിയാം…പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ചോദ്യമാണ് പെണ്ണിനെ ഉലച്ചു കളഞ്ഞത്.

ഫുൾ ടൈം ഒച്ചയും ബഹളോംആയിരുന്ന പെണ്ണ് പെട്ടെന്ന് സൈലന്റ് ആയതോടെ പാർട്ടിയുടെ ആയുസ്സും വേഗം തീർന്നു.

“ഡാ… ആളാകെ ഡൗണ് ആയല്ലേ…നീ ഒന്നു ചെന്നു സംസാരിക്ക്….ചുമ്മ ഒരു തമാശ ഒപ്പിച്ചതാണെന്നു പറ..”

പോവാൻ നേരം യാത്രയാക്കി അമ്മു തിരികെ നടന്നപ്പോൾ അർജ്‌ജുൻ പറഞ്ഞു.

“സോറി….ചേട്ടായി…ഞാൻ കാരണം ചേച്ചി ഒരുപാട് വിഷമിച്ചല്ലേ…”

കുഞ്ഞികണ്ണും തുളുമ്പിച്ചു നിത്യയും പറഞ്ഞു.
“ഏയ്‌….ഒന്നുല്ലട…ഞാൻ ഒന്ന് പോയി സംസാരിച്ചാൽ തീരവുന്ന പ്രശ്നമേ ഉള്ളൂ,…വിഷമിക്കണ്ടാട്ട…”

അവളെയും ഒന്നു സമാധാനിപ്പിച്ചു, എല്ലാത്തിനെയും യാത്രയാക്കി വീട്ടിൽ ചെല്ലുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ട്.

പാത്രങ്ങൾ ഒക്കെ അടുക്കി വെക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ ചെന്നത് ഏങ്ങി വലിച്ചു ഇടയ്ക്ക് കുലുങ്ങുന്നും ഉണ്ട്…

“അമ്മു…അവളതുദ്ദേശിച്ചു പറഞ്ഞതൊന്നുമല്ല….”

“ഏട്ടൻ…ഏട്ടനെന്നെ വേറെ കെട്ടിക്കാൻ ഉദ്ദേശം ഉണ്ടോ….

ഞാൻ ഏട്ടനെ വിട്ട് പോണം എന്നാണോ ഏട്ടൻ തീരുമാനിച്ചിരിക്കുന്നത്,

എന്നാൽ കേട്ടോ എനിക്ക് ഇപ്പൊ ആരും ഇല്ല, ഏട്ടനൂടെ എന്നെ വേണ്ടെങ്കിൽ , പിന്നെ ഞാൻ ജീവിക്കേണ്ടെന്നു വെക്കും…”

തിളച്ചു മറിയുന്ന കണ്ണിൽ പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു.

“എനിക്കും ഇപ്പൊ നീ മാത്രല്ലേ ഉള്ളൂ…, എന്നോ അടിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു തോന്നൽ അവന്മാരോട് ഒരിക്കെ പറഞ്ഞതാ,….പക്ഷെ നിന്നെ വിട്ടുകൊടുക്കാൻ സത്യായിട്ടും എനിക്ക് മനസ്സില്ല അമ്മൂസെ…”

പുറംകൈകൊണ്ടു തുടച്ച കണ്ണിൽ തിളക്കം, പതിയെ ഒരു കുഞ്ഞു ചിരി വിടർന്നു.

പതിയെ എന്റെ നെഞ്ചിലേക്ക് കേറിയ പെണ്ണ് എന്റെ മൂക്കിനെ വലിച്ചു പിടിച്ചാണ് ആട്ടിയത്…

തെണ്ടി കോഴിക്കാല് തിന്നിട്ട് കൈകഴുകിയിട്ടില്ലായിരുന്നു മൂക്കിലൂടെ എരിവ് കയറി ഞാൻ കണ്ണ് തള്ളിയപ്പോൾ എന്റെ വെപ്രാളം കണ്ടു അവൾക്ക് ചിരിപൊട്ടി.

അന്ന് രാത്രി മഴപെയ്തു, തണുപ്പ് അരിച്ചിറങ്ങിയപ്പോൾ പുതപ്പിനുള്ളിൽ എന്റെ ചൂടിലേക്ക് വീണ്ടും വീണ്ടും കൊതിച്ചു ചുരുളുന്ന അമ്മുവിനെ ഞാൻ അമർത്തി കെട്ടിപ്പിടിച്ചു.

“അമ്മു….”

“ഉം…”

“നീ നമ്മുടെ കെട്ട് നടന്ന ദിവസം ഓർക്കണുണ്ടോ…”

“ഹി ഹി ഹി…സാധാരണ ഒരാളുടെ കല്യാണം തന്നെ അവർക്ക് ഓർമ ഉണ്ടാവും,

അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മുടേത് മഹാഭാരതം അല്ലായിരുന്നോ…പൊട്ടും പൊടിയും പോലും ഓർമ ഇണ്ട്…”

“അത്രേം നേരം എന്നെ കണ്ടാൽ കടിച്ചു കീറാൻ നിന്ന നീ എന്താ അമ്മൂസെ പിന്നെ പെട്ടെന്ന് എന്നോട് കൂട്ടായെ…”

എന്റെ കൈക്കുള്ളിൽ ഒന്നൂടെ കൂമ്പിയ പെണ്ണ് തല എന്റെ നെഞ്ചിലേക്കെടുത്തു വെച്ചു.
“ശെരിക്കും എനിക്ക് ഇത്തിരി നേരം പോലും ആരോടും മിണ്ടാതെ ഇരിക്കാൻ പറ്റില്ല…

…..പക്ഷെ അതിലും കൂടുതൽ ആഹ് സമയം ആയിരുന്നു ഞാൻ ഏറ്റവും ഹെൽപ്‌ലെസ് ആയി നിന്നുപോയത്,…

എല്ലാരേം വിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളുടെ നടുക്ക് ആയിപോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല,…

Leave a Reply

Your email address will not be published. Required fields are marked *