എന്റെ ഷർട്ട് ഇതിനോടകം നനച്ചു കുതിർത്തിയിട്ടുണ്ട്.
പയ്യെ മുടിയിലൊക്കെ ഒന്നു തലോടി വിടുവിച്ചു പെണ്ണിനെ ഒന്നു നീക്കി നിർത്തി,…
ഹോ കരഞ്ഞു മുഖം ഒക്കെ വീർത്തു വിങ്ങി ഇരിപ്പുണ്ട്,…
കണ്ണും മൂക്കും എല്ലാം ചുവന്നു ഇപ്പൊ ഒരു പ്രാന്തിയെ പോലെ ഉണ്ട്.
“എന്താ അമ്മൂസെ പറ്റിയെ…ഇങ്ങനെ അലറിവിളിച്ചു കരയാൻ എന്താ ഉണ്ടായേ….”
പിന്നേം എന്റെ നെഞ്ചിലേക്ക് ചാരാൻ പോയ അമ്മുവിനെ ഞാൻ നീക്കി പിടിച്ചു ചോദിച്ചു.
“ഇന്ന്….ഇന്ന്….”
വിതുമ്പി അവൾക്ക് പറയാൻ പറ്റുന്നില്ല…ശ്വാസം വലിച്ചും മൂക്ക് പിഴിഞ്ഞും ഒന്നു നേരെ ആവാൻ നോക്കുവാണ് പെണ്ണ്…
അവളേം വിളിച്ചോണ്ട് അകത്തുകയറി ഞാൻ അവിടെ ഉള്ള കസേരയിൽ ഇരുന്നു അവളെ അവിടെ ഇരുത്താൻ നോക്കിയപ്പോൾ അവൾ വന്നു എന്റെ തുടയിൽ തലയും വെച്ചു നിലത്തിരുന്നു.
“ഇന്ന് ഞാൻ ഏട്ടനെ കണ്ടു….പുറത്തു വെച്ചു…..”
കണ്ണും നിറച്ചു അമ്മു പറഞ്ഞതും എന്റെ നല്ല ജീവൻ അങ്ങു പോയി.
“എന്തിനാ….ന്നോട് കള്ളം പറഞ്ഞേ….എനിക്ക് വേണ്ടി എന്തിനാ….ങ്ങനെ കഷ്ടപ്പെടുന്നെ…”
കുഞ്ഞുകുട്ടിയെപ്പോലെ തേങ്ങുന്ന അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം ഇല്ലാതെ ഞാൻ ഇരുന്നു വിയർത്തുപോയി.
“സിനിമയ്ക്ക് പുവാൻ വേണ്ടി ബസിൽ ഇരിക്കുമ്പോഴാ ഒരു ചാക്കും തൂക്കി ഏട്ടൻ ഒരു ബില്ഡിങ്ങിനുള്ളിലേക്ക് പോവുന്ന കണ്ടേ….
നിക്ക് സഹിക്കാൻ പറ്റിയില്ല….
എനിക്ക് ഓടി വരാണോന്നു ഉണ്ടായിരുന്നു….
പക്ഷെ കരച്ചില് വന്നിട്ട് നിക്കൊന്നു മിണ്ടാമ്പോലും പറ്റിയില്ല…”
എന്റെ മുട്ടിൽ തലയും വെച്ചു ഇടറി പറയുന്ന അമ്മുവിന്റെ തലയും തലോടി ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ…
“ഏട്ടൻ…ഇനി അവിടെ ആഹ് പണിക്ക് പോവണ്ട..….എനിക്കിനി പഠിക്കണ്ട….ഞാൻ എവിടേലും ജോലിക്ക് പൊക്കോളാം….”
എന്റെ കാലും ചുറ്റിപ്പിടിച്ചു ഇരുന്നു പതം പറയുന്ന അമ്മുവിന്റെ അടുക്കെ അതോടെ ഞാൻ കസേരയിൽ നിന്നിറങ്ങി ഇരുന്നു.
പെണ്ണിന്റെ കണ്ണ് രണ്ടും തുടച്ചു കൊടുത്തിട്ടും പിന്നെയും ഒഴുകി ഇറങ്ങുവാണ്.
“എന്റമ്മൂസെ….ആദ്യം എനിക്ക് കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടായീ എന്നുള്ളതൊക്കെ ശെരിയാ….പക്ഷെ ഇപ്പൊ ഒരു കുഴപ്പോം ഇല്ല….
ഞാനിപ്പോ മുമ്പത്തേക്കാളും ഹാപ്പി ആഹ്…”
“എന്നാലും വേണ്ട….ഏട്ടനിങ്ങനെ കഷ്ടപ്പെടുവാണ് എന്നറിഞ്ഞിട്ട് എനിക്കെങ്ങനാ മനസമാധാനമായിട്ട് ഇരിക്കാൻ പറ്റണേ…,”
“അമ്മൂ…നീ ഇപ്പൊ വേറെ ഒന്നും ആലോചിക്കണ്ട നന്നായിട്ട് പഠിച്ചാൽ മതി എന്നിട്ട് എക്സാം ക്ലിയർ ചെയ്തു,…ബാങ്കിൽ കേറി പറ്റ്…..വീട്ടിലെ കാര്യമൊക്കെ ഇപ്പൊ ഞാൻ നോക്കിക്കോളാം…അമ്മൂട്ടി ഇപ്പൊ പഠിച്ചാൽ മതീട്ട….
വെറുതെ ഇരുന്നു കരഞ്ഞു,…മുഖമൊക്കെ നാശമാക്കി….”
കുഞ്ഞികൊച്ചൊന്നും അല്ലെങ്കിലും,…അമ്മു ചില നേരങ്ങളിൽ കുഞ്ഞിപിള്ളേരെക്കാളും കഷ്ടമാണ്….ചിലപ്പോൾ എന്നെക്കാൾ ബോൾഡും സ്ട്രോങ്ങും…
അതുകൊണ്ടു തന്നെ ഇപ്പൊ ഒന്നു കൊഞ്ചിക്കാൻ ഞാൻ തീരുമാനിച്ചു തന്നെയാണ് അങ്ങനെയൊക്കെ പറഞ്ഞത്…
അന്ന് മുതൽ പെണ്ണ് കൊണ്ടുപിടിച്ചിരുന്നു പഠിത്തം ആയിരുന്നു…എന്റെ കയ്യിൽ നിന്ന് അങ്ങനെ ഇങ്ങനെ ഒന്നും പൈസ മേടിക്കില്ല നിർബന്ധിച്ചു കയ്യിൽ കൊടുത്താണ് ഞാൻ വിട്ടിരുന്നത്,….
വൈകിട്ട് ഞാൻ എത്തിക്കഴിഞ്ഞാൽ പിന്നെ ദേഹ പരിശോധന ഒക്കെ ഉണ്ട്,…എന്തെങ്കിലും മുറിവോ ചതവോ കണ്ടാൽ പിന്നെ കണ്ണീരൊലിപ്പിക്കലും പതം പറച്ചിലുമൊക്കെയായി അന്ന് കൂടും,…എങ്കിലിവൾക്ക് നോക്കാതിരുന്നാൽ പോരെ എന്നു ഞാനും ആലോചിക്കുമെങ്കിലും, പെണ്ണിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടു പറയാനൊന്നും പോവില്ല…
രാത്രി വൈകിയും ബുക്കും നോക്കി ഇരിക്കുന്ന അമ്മുവിനെ നിര്ബന്ധിച്ചാണ് ഉറങ്ങാൻ വിളിച്ചു കിടത്തുന്നത്.
രാവിലെ പോക്കും വൈകിട്ട് തിരിച്ചുള്ള വരവും ഒക്കെ ഇപ്പൊ എന്റെ കൂടെ ആണ്…
ബൈക്കിന്റെ കുറവ് നികത്താൻ ഞാൻ ഒരു സൈക്കിൾ വാങ്ങി…
അമ്മൂനെയും മുന്നിലിരുത്തിയായി ഞങ്ങളുടെ യാത്ര,….
അന്നും പതിവുപോലെ കുളിയും കഴിഞ്ഞു ഞാൻ മുറിയിലേക്ക് വരുവായിരുന്നു,…
