❤️❤️❤️കുടമുല്ല – 2❤️❤️❤️ 2അടിപൊളി  

അവസാനം ഷോപ്പിലെ പണി കൂടുതൽ ആയതുകൊണ്ട് ക്ഷീണം ആണെന്ന് പറഞ്ഞു അവളെ ഒതുക്കി റൂമിലെ ബെഡിലേക്ക് വീണതും ഞാൻ ഉറങ്ങിപ്പോയി.

രാത്രി അത്താഴം കഴിക്കാൻ കുലുക്കി വിളിച്ച അവളോട്‌ വേണ്ടാന്ന് പറഞ്ഞെങ്കിലും അതൊന്നും അവള് കേട്ടില്ല എന്നെ കുത്തിപ്പൊക്കി തീറ്റിച്ചിട്ടെ അവള് ഉറങ്ങാൻ വിട്ടുള്ളൂ….

പിറ്റേന്ന് ഉണർന്നതും ഈ പണിക്ക് ഇനി പോണോ എന്നു ഞാൻ ചിന്തിക്കാതെ ഇരുന്നില്ല,…

പക്ഷെ കുളിച്ചൊരുങ്ങി ചുരിദാറും ഇട്ട് എന്റെ മുൻപിൽ ചിരിയോടെ നിക്കുന്ന അമ്മുവിന്റെ മുഖം കണ്ടതും,….കിടന്നിടത്തുനിന്ന് ചാടിപ്പിടിച്ചു എഴുന്നേറ്റു,…

പിന്നേം അവളുടെ കൊഞ്ചലും വർത്താനോം ഇന്നലെ ഞാൻ ഉറങ്ങിപ്പോയതുകൊണ്ടു എന്നോട് പറയാൻ പറ്റാതിരുന്ന ക്ലാസ്സിലെ വിശേഷവും എല്ലാം പറഞ്ഞുകൊണ്ടു ബസ് സ്റ്റോപ്പിലെത്തി,…

കേറും മുന്നേ ഒരു ഇരുന്നൂറ് രൂപ അവളുടെ കയ്യിൽ കൊടുത്തു വിട്ടു…

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ…

ബാക്കി നാന്നൂറ് കയ്യിൽ ഉണ്ട്…

എന്റെ ബസും കാത്തു നിൽക്കുമ്പോൾ ശരീരം വേദന ഉണ്ടെങ്കിലും മനസ്സിന് വല്ലാത്ത സുഖം ആയിരുന്നു…

***********************************

മണിയേട്ടന്റെ കൂടെ ഇപ്പൊ ഒരു മാസത്തോളം ആയി ആദ്യമുണ്ടായിരുന്ന ബുദ്ധിമുട്ടൊക്കെ ഇപ്പൊ ശീലങ്ങളായി, അതിന്റെ ഓരോ ബോണസ് എന്നോണം കയ്യിലും കാലിലും എല്ലാം ഓരോ മുറിവും പാടും ഒക്കെ നിറഞ്ഞു,…ഇതെല്ലാം കണ്ടു പിടിച്ചു പെണ്ണ് ചോദിക്കുമ്പോൾ കള്ളം പറഞ്ഞു ഊരിപ്പോരാനാ പാട്,…സൂപ്പർമാർക്കറ്റ് നുണ തന്നെ അർജ്ജു്നോടും നുണയനോടും മനീഷിനോടും രാഹുലിനോടും കാച്ചി,…അവസ്‌ഥ ഇതായിരുന്നതുകൊണ്ടു അവന്മാരും അത് വിശ്വസിച്ചു.

പിന്നെ ജിമ്മിൽ പോവാതെ തന്നെ ബോഡിയും ഒന്നു സെറ്റ് ആവുന്നത് കണ്ട ഞാനും ഹാപ്പി…

അമ്മു ഇപ്പൊ ഓരോ എക്സാം ഒക്കെ എഴുതുന്നുണ്ട്,….

ഇടയ്ക്ക് ഞങ്ങൾ രണ്ടും അച്ഛനെയും അമ്മയെയും പോയിക്കാണും,,…ഇതിനിടയിൽ ആഹ് നാറിയുടെ കല്യാണം കേമമായി തന്നെ നടന്നു,….
രണ്ടു ദിവസം അവിടെ നിന്നു ചേട്ടന്റെ കടമകളൊക്കെ ചെയ്തു തീർത്തിട്ടാണ് തിരികെ പോന്നത്, ഇനി ആഹ് നാറി ആയി അവന്റെ പാടായി…

അമ്മുവിന് അവിടെ എത്തിയപ്പോൾ മുതൽ വല്ലാത്ത വീർപ്പുമുട്ടാൽ ഉള്ളത് മുഖം കണ്ടപ്പോഴേ ഞാൻ ശ്രെദ്ധിച്ചിരുന്നു…

ഒന്നൂല്ലേലും ഒരിക്കെ സ്നേഹിച്ചിരുന്നവന്റെ കല്യാണം അല്ലെ അതായിരിക്കും.

ഞങ്ങളുടെ വീട്ടിലെ പാർട്ടി ഇപ്പോഴും നടക്കാറുണ്ട്…

ആരുമില്ലാന്നു തോന്നതിരിക്കാൻ അവന്മാരെല്ലാം കൂടെ ചേർന്നു ഉണ്ടാക്കുന്ന ഒച്ചയും ബഹളവുമൊക്കെ ഞാനും അമ്മുവും ഒത്തിരി അസ്വദിക്കാറുമുണ്ട്….

അങ്ങനെ പണിയും പഠിത്തവും, വീട്ടുകാര്യങ്ങളും ഒക്കെയായി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു.

അന്ന് ശെനിയാഴ്ച്ച തച്ചും വാങ്ങി വീട്ടിലേക്ക് വരുവായിരുന്നു ഞാൻ,..

അമ്മു കൂട്ടുകാരികളുടെ കൂടെ സിനിമയ്ക്ക് പോവാണെന്നു പറഞ്ഞിരുന്നു, ഇനി ബസിറങ്ങിക്കഴിയുമ്പോൾ അവള് വിളിക്കും അപ്പൊ വിളിച്ചോണ്ട് പോരാൻ ചെന്നാൽ മതി.

വീടിന്റെ ഗേറ്റും കടന്നു ചെല്ലുമ്പോൾ മുൻപിൽ തന്നെ ആളിരിക്കുന്നു…

ഉടുപ്പ് ഇന്നാള് വാങ്ങിയ ഇളം നീല ചുരിദാറും വെള്ള ലെഗ്ഗിൻസുമായിരുന്നു.

വാതിൽപ്പടിയിൽ തന്നെ ഇരുന്ന അവൾ ഞാൻ വരുന്നത് കണ്ടതും എഴുന്നേറ്റു.

“നീ സിനിമയ്ക്ക് പോയില്ലേ അമ്മൂ….”

രാവിലെ കൂട്ടുകാരികളുടെ കൂടെ കറങ്ങാൻ പോണു…പിന്നെ സിനിമയ്ക്ക് പോകും എന്നൊക്കെ പറഞ്ഞു തുള്ളിച്ചടിപ്പോയ ആളാണ് ഇപ്പൊ എന്നെയും നോക്കി ഇരിക്കുന്നത്.

“സിനിമ കഴിഞ്ഞിറങ്ങുമ്പോ വൈകും എന്നൊക്കെ ആണല്ലോ പറഞ്ഞിരുന്നെ…പിന്നെന്തു പറ്റി…”

ഞാൻ ചോദിച്ചോണ്ടു അടുത്തേക്ക് എത്തിയതും നിലവിളിച്ചോണ്ട് ഓടിപ്പാഞ്ഞു എന്റെ നെഞ്ചിലേക്ക് വീണു എന്നെയും കെട്ടിപ്പിടിച്ചു മോങ്ങുന്ന അമ്മുവിനെയാണ് ഞാൻ കണ്ടത്.

പെട്ടെന്നുള്ള അവളുടെ ഈ ചാട്ടത്തിലും മോങ്ങലിലും ഞാൻ ഒന്ന് പേടിച്ചു…

ആദ്യം മനസ്സിൽ വന്നത് വല്ലോരും തട്ടിപ്പോയോ എന്നാ….

അവളെ പിടിച്ചു മാറ്റി കാര്യം ചോദിക്കാൻ നോക്കിയിട്ട് എവിടെ, ഉടുമ്പ് പിടിക്കുമ്പോലെ എന്നേം അള്ളിപ്പിടിച്ചു കുറെ നേരം കൂടി ഏങ്ങലടിച്ചു കരഞ്ഞു, പിന്നെ പതിയെ മൂക്ക് വലിയായി,…

Leave a Reply

Your email address will not be published. Required fields are marked *