മൈ ഡിയർ യക്ഷി 2
My Dear Yakshi Part 2 | Author : Ganesh Gaitonde
[ Previous Part ] [ www.kambi.pw ]
അപ്പൊ എല്ലാവർക്കും നമസ്കാരം. ചെറിയ തെറ്റുകൾ വന്നെന്ന് അറിയാം സമയക്കുറവുകൊണ്ടാ. അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് ശ്രദ്ധിച്ചത്…. ഇനി തെറ്റുകൾ ഉണ്ടാവാതെ ശ്രമിക്കാം.
ഇതൊരു കമ്പിക്കഥ സൈറ്റ് ആണ്. ആയതിനാൽ ഇതിലും കമ്പി സീനുകൾ വരും. അല്പം സമയം എടുക്കും എന്ന് മാത്രം. എന്നാലെ കഥക്ക് ഒരു പൂർണത ലഭിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.
ഈ കഥ നടക്കുന്നത് കോവിഡിനും വെള്ളപ്പൊക്കത്തിനും കുറച്ച് മുൻപാണ്…കൃത്യം വർഷം പറയുന്നില്ല… വായനക്കാരൻ്റെ ഊഹം പോലെ ആവാം…
പിന്നെ ഇതിലെ കഥാപാത്രങ്ങൾ വളരെ ലളിതമാണ്. നായകൻ സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആണ്. ആയതിനാൽ സംഘട്ടന രംഗങ്ങൾ/അക്രമം/ഹീറോയിസം എന്നിവ ഉണ്ടാവില്ല എന്ന് അറിയിച്ചുകൊള്ളുന്നു. അപ്പൊ കഥയിലേക്ക് കടക്കാം.
#######
You are the missing piece
I never knew my heart
was searching for…..🌹
നല്ല വരികൾ ആയതുകൊണ്ട് ചുമ്മാ എഴുതിയതാണ്. കാര്യമാക്കേണ്ട.
#######
വാതിൽ തുറന്ന് ഞങൾ പുറത്തേക്ക് ഇറങ്ങി.
അതാ നിക്കുന്നു മേരാ മാതാജി…
“എന്താ ജിത്തു നീ ഇപ്പൊ ഇട്ട ബനിയൻ മാറിയേ…?”
അമ്മ ചെറിയ സംശയത്തോടെ ചോദിച്ചു.
ഞാൻ അമ്മുനെ നോക്കി. ആൾ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. നെറ്റി ചുളിച്ചു എന്നെ മൊത്തത്തിൽ നോക്കുന്നുണ്ട്. ഞാൻ ടി ഷർട്ട് മാറിയത് ആൾ ശ്രദ്ധിച്ചില്ല. വൈറ്റ് തന്നെ ആണ്. ബ്രാൻഡ് വേറെ ആയതുകൊണ്ട് ഡിസൈനിൽ മാത്രം ചെറിയ വ്യത്യാസം ഒള്ളു അതുകൊണ്ട് ആയിരിക്കാം.
“ഹാ… അതോ… ദാണ്ടേ ഈ നിൽക്കുന്ന അമ്മേട പുന്നാര അമ്മുമോള് കാരണമാ…”
ഞാൻ ചിരിച്ചുകൊണ്ട് അമ്മുനെ നോക്കി പറഞ്ഞു. അവൾ ചെറിയ ഞെട്ടലോടെ എന്നെയും അമ്മയെയും നോക്കുന്നുണ്ട്. എന്നിട്ട് ഞാനല്ല എന്നപോലെ തലയാട്ടി.
“അവളെന്തോ ചെയ്ത് ചെക്കാ…?”
അമ്മയും സംശയം പ്രകടിപ്പിച്ചു.
“ആ… അത് രാവിലെ ഒരാളുടെ പിണക്കം മാറ്റാൻ പോയതാ… അപ്പൊ പിണക്കം മാറിയപ്പോൾ അമ്മൂസ് ചെറിയ സ്നേഹപ്രകടനം കാണിച്ചതാ..”
ഞാൻ ചെറിയ ചിരിയോടെ അവളെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.
അമ്മു ആകെ ചമ്മിയ പോലെ നിൽക്കുന്നുണ്ട്. പല പല ഭാവങ്ങൾ മുഖത്ത് വരുന്നു. ഞാൻ ഡ്രസ്സിൽ അഴുക്കാക്കിയാൽ അമ്മ ചീത്ത പറയാറുള്ളത് അമ്മുന് അറിയാം. ഇടയ്ക്ക് അവളും ഒപ്പം കൂടി അമ്മയെ പ്രോത്സാഹിപ്പിക്കും. ഇടയ്ക്ക് എന്നെ സപ്പോർട്ട് ചെയ്യും.
അതറിയാവുന്നതുകൊണ്ട് ആൾ അമ്മയെ പല്ലിളിച്ചു കാണിക്കുന്നുണ്ട്. അമ്മയാണെങ്കിൽ അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരിക്കണോ വേണ്ടയോ എന്ന് നോക്കി നിൽക്കുകയാണ്.
അമ്മയ്ക്ക് കാര്യം മനസ്സിലായി. അത് അമ്മുവിൻ്റെ കണ്ണിലും പുരികത്തിലും തേച്ച മഷി ആണെന്ന്…
അവളെ അമ്മയ്ക്ക് ഒറ്റിക്കൊടുത്തിട്ടു ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടിട്ട് ആൾക്ക് ദേഷ്യം വരുന്നുണ്ട്. പക്ഷേ അമ്മ നിക്കുന്നതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. പണ്ടുമുതലേ അമ്മയെ ഭയങ്കര ബഹുമാനം ആണ് അവൾക്ക്. വല്യമ്മേ എന്ന് വിളിക്കുമ്പോൾ അവളുടെ വായിന്ന് തേൻ ഒലിക്കും..
“അയ്യോ… അത് സാരുല്ലാട്ടോ…. വല്യമ്മ കഴുകി വൃത്തിയാക്കിക്കോളാം… അല്ലെങ്കിലും നിൻ്റെ ചേട്ടന് ഡ്രെസ്സിൽ ഒന്നും വല്യ നോട്ടമില്ല. ഇപ്പോ അല്ലെങ്കിൽ ഇന്ന് തിരിച്ചെത്തുന്നതിന് മുമ്പ് അതിൽ ആകെ അഴുക്കാക്കും.”
അമ്മ അമ്മുനെ പതിയെ ചേർത്ത് പിടിച്ചു പറഞ്ഞു. അമ്മുന് ആശ്വാസമായി എന്ന് തോന്നുന്നു.
അവളെ ഒട്ടും വേദനിപ്പിക്കാതെ എല്ലാം എനിക്ക് വെച്ച് അമ്മുനെ ആശ്വസിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു. അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ…
“അതെന്ത് വർത്താനം ആണ് അമ്മ. അവളല്ലേ അഴുക്കാക്കിയത്. അവളെ ഒന്നും പറയാതെ എല്ലാം എൻ്റെ തലേൽ കൊണ്ടിടുന്നെ….”
ഞാൻ പ്രതികരിച്ചു. അമ്മു എന്നെ തുറിച്ച് നോക്കുന്നുണ്ട്.
“അത് അമ്മുന് അറിയാതെ… അതിൻ്റെ പിണക്കം മാറിപ്പോ അറിയാതെ പറ്റിയതല്ലേ…? അല്ലേ മോളെ…?”

സൂപ്പർ
അടുത്ത പാർട്ട് വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി
Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..