മിഴി – 1
രചയിതാവ് : രാമൻ
[ Previous Part ] [ www.kambi.pw ]
നെഞ്ചിടിപ്പ് കൂടിയിരുന്നു.രക്തം തിളച്ചിരുന്നു.കവിളിൽ പുകച്ചിൽ ചുണ്ട് പൊട്ടി. നീറ്റൽ!!! ഉപ്പുരസം നാക്കിൽ.
“ഇവളെയിന്നു ഞാൻ ” നിന്ന് അലറി.. മുന്നിൽ പലഭാവങ്ങളോടെ നോക്കുന്ന സകലയെണ്ണത്തിനെയും അവകണിച്ചുകൊണ്ട് ഒന്ന് പിടഞ്ഞു.. ആരോ പിടിച്ചു വെച്ചിരുന്നു.
“അടങ്ങി നിക്കഭി ആളുകൾ ശ്രദ്ധിക്കുന്നു ” മുഴക്കം പോലെ വാക്കുകൾ. കൈകളടക്കം കൂട്ടിപ്പിടിച്ചു വലിച്ചു. ആളുകളുടെ നടുവിലൂടെ ഒരു മൂലയിലേക്ക് കൊണ്ട്പോയി. മുന്നിൽ അവളുണ്ടായിരുന്നു. പല്ലുകടിച്ചു ദേഷ്യത്തിൽ.
“അഭി .ഇത് നോക്ക്.. ഡാ…… ” വിഷ്‌ണുവായിരുന്നു എന്നെ തടഞ്ഞത്. അവൻ എന്നെ പിടിച്ചു കുലുക്കി.
“വിട് വിഷ്ണു വിട്.അവളേ… അവളിത് മനഃപൂർവം ചെയ്‌തതാണത്.” ഞാനൊന്നുകൂടെ പിടഞ്ഞു. നേരെ ചെന്നവളുടെ മുഖം നോക്കിയൊന്ന് കൊടുക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും വിഷ്ണു വന്നു പിടിച്ചു.. അല്ലേലവളിന്ന് ഹോസ്‌പിറ്റലിൽ കിടന്നേനെ.
“ഡാ….അഭി ഇവിടെയിരിക്ക്. ഹാ ഇരിക്ക് ” എവിടുന്നൊ കിട്ടിയ ചെയർ വലിച്ചെത്ത് വിഷ്ണുവെന്നെ പിടിച്ചിരുത്തിച്ചു. ദേഷ്യം അടങ്ങാതെ ഞാനിരുന്നു.. നല്ല കിതപ്പ്. വിയർത്തു. വിഷ്ണു എനിക്ക് മുന്നിലിരിന്നു.
“എടാ പൊട്ടാ…….? നീയെന്തിനാടാ നിൻ്റെ ചെറിയമ്മയുടെ ചന്തിക്ക് പിടിക്കാൻ പോയ്യെ? ചെറിയ അരിശത്തോടെ തലക്ക് കൈകൊടുത് കണ്ണിൽ നോക്കി അവൻ ചോദിച്ചു. എനിക്കാനേൽ തരിച്ചു കയറി.
“ആ പെണ്ണും പിള്ള ” ഒച്ചയിട്ടതും വിഷ്‌ണു എൻ് വായ പൊത്തി.
“എടാ പൊങ്ങാ…. ഒരു ഫഗ്ഷൻ നടക്കുന്ന വീടാ…. ഒന്ന് പതുക്കെ ” അക്ഷമയോടെ അവൻ . ഞാനൊന്ന് റിലാക്സ് ആവാൻ നോക്കി.ശബ്ദം താഴ്ത്തി..
“ഞാനിന്നോട് പറഞ്ഞതാ ഇങ്ങോട്ടില്ലെന്ന്. ആ പെണ്ണും പിള്ള പണ്ട് തൊട്ടേയെനിക്ക് പാര ണ്. പണ്ടാരടങ്ങാൻ ആ കാറ്ററിംഗിങ് ചെക്കൻ എന്നെ വന്നു തട്ടിപ്പോയി.. മുന്നിൽ നിന്നത് ഈ സാധനാണെന്നെനിക്കറിയോ? അറിയാതെ അവിടൊന്നു തട്ടി. ഒന്നുവില്ലേലും അവരുടെ ചേച്ചിയുടെ മോനാണെകിലും ആലോചിക്കേണ്ടേ?” ഞാൻ തല ചൊറിഞ്ഞു.. മുഖത്തു പുകച്ചിൽ കൂടി.ചുണ്ട് വിടർത്തി നോക്കിയപ്പോൾ ചെറിയ പൊട്ടൽ..
അവളുടെ അമ്മൂമ്മയുടെ ഒരടി.
“ഹോ ഞാൻ അങു പേടിച്ചു പോയി, ഒന്നുമില്ലേലും ഒരു പെണ്ണല്ലേ, നിന്റെ മോന്ത കണ്ടപ്പൊ ഇപ്പൊ നീ അവരെ കൊല്ലൂന്ന് തോന്നി ”
“പെണ്ണോ അതോ,” ഞാൻ അവനെ പുച്ചിച്ചു ” ഇതിനെയൊക്കെ പെണ്ണെന്ന് വിളിക്കാവോ,എത്ര കാലമായി ഞാൻ അനുഭവിക്കുന്നു. ഈ പിശാച് ആണേൽ വിട്ട് പൊവുന്നുമില്ല”
പോക്കറ്റിലെ ഫോൺ ഒന്ന് മൂളി. എടുക്കേണ്ടന്നു കരുതി. നിർത്താതെ ശല്യപ്പെടുത്തിയപ്പോ നിവർത്തിയില്ലാതെ പോക്കറ്റിൽ നിന്നെടുത്തു. ഡിസ്പ്ലയിൽ പുഞ്ചിരിച്ചുകൊണ്ട് “ഷെറിൻ ” നെഞ്ചിൽ എവിടെയോ കുത്തി പറക്കുന്നു. വിങ്ങുന്നു . തളർന്നു. ഞാൻ വിഷ്‌ണുവിനെ നോക്കി.
“അഭി നീയെടുക്ക്..എന്നിട്ട് …..എന്നിട്ട് പോവാൻ പറ.. ഇത്രയും നീ താഴ്ന്നു കൊടുത്തില്ലേ? ഒരു പട്ടിയുടെ വിലെയെങ്കിലും തന്നോ നിനക്ക്? മതി. ഇവളൊണ്ണും ഗതിപിടിക്കില്ലെടാ “ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോ നോക്കി അവൻ കുരച്ചു.ഞാൻ ആ പേരിലൂടെ വിരലോടിച്ചു.. അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഇവളെ. രണ്ടു ഡയലോഗ് ഇട്ടു വിഷ്‌ണു പറഞ്ഞപോലെ ചെയ്യണം എന്നൊക്കെയുണ്ട്.പക്ഷെ എന്റെ ആയിരുന്നല്ലോ അവൾ നാലു വർഷക്കാലം. വേദന തികട്ടി വന്നു. കാൾ നിന്നു. വീണ്ടും അടിച്ചു.
ഇത്തവണ എടുത്തു..
“ഷെറിൻ
“നോക്കഭി, എല്ലാം പറഞ്ഞതല്ലേ ഞാൻ, എന്നിട്ടും ഓരോ ദൂതന്മാരെ വിട്ടു യെൻ്റെപിന്നാലെ കൂടുന്നതെന്തിനാ” അരിശമുള്ള വാക്കുകൾ.ഇത്രയും വെറുപ്പോടെ അവളിതുവരെ സംസാരിച്ചിട്ടില്ല.
“ഷെറിൻ പ്ലീസ് എന്റെ ഭാഗത്ത് നിന്ന് എന്തേലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ.താൻ അത് പറ,” ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു.
“അഭി .യെനിക്കിനി സംസാരിക്കാനില്ല, ഞാൻ എല്ലാം പറഞ്ഞതാണ്, ഇനിയും എന്നെ ശല്യം ചെയ്യരുത്. “
