മ് ” വീണ്ടും മൂളൽ” ചേച്ചി വന്നാൽ കേൾക്കും. ഉച്ചക്ക് എന്തേലും കഴിക്കാൻ ഉണ്ടാക്കിക്കോ എന്ന് പറഞ്ഞു പോയതാ.. നിന്നെ പട്ടിണിക്കിട്ടെന്നു നീയും പോയി പറയും ല്ലേ? ” വിഷം പോലെയുള്ള പറച്ചിൽ. എനിക്ക് ചിരി വന്നു. ഇങ്ങനെയും അവൾക്ക് സംസാരിക്കാൻ അറിയാം ല്ലേ..
11 “ഞാമ്പറയും . എന്തായാലും രാവിലെ ഞാൻ.. നല്ലടിപൊളി എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി തന്നില്ലേ.. പിന്നെ കഴിപിച്ചുതന്നിട്ടുമില്ലെ വെറുതെ എരി കേറ്റാൻ ഞാനൊന്നെറിഞ്ഞു…ഇവളോട് ആദ്യമായിരുന്നു ഇങ്ങനെ സംസാരിക്കുന്നത്.
“മ് ..” മൂളൽ. പിന്നെ ഒന്നും മിണ്ടാതെ ഇത്തിരി നേരം.. പുറത്തെ ഓടിൽ നിന്ന് തുള്ളി തുള്ളിയായി വെള്ളം വീഴുന്നത് നല്ല ഭംഗിയായി തോന്നി.ഇപ്പൊ ആ വിരലുകൾ എൻ്റെ മടിയിൽ എത്തി.. ഞാൻ ചെറുതായി ഒന്ന് വിറച്ചു… എൻ്റെ വിരലുകളുടെ തോട്ടെടുത്തു ആ ഭംഗിയുള്ള വിരലുകൾ പതിയെ എന്റെ വിരലുകളെ ഒന്ന് തൊടാൻ നോക്കിയപ്പോൾ.. എന്റെ കൈകൾ വിറച്ചു.. ശ്ശേ നാശം..ഇതാണുപ്രശ്‌നം ആ വിരലുകൾ വീണ്ടും എത്തിയതും വീണ്ടും വിറച്ചു. ചെറിയമ്മ തൊടില്ല.
കളിപ്പിക്കയാണ്. ഞാൻ ശക്തി പിടിച്ചു നിന്നു ആദ്യ സ്പർശം അങ്ങനെ ആണോ.. ഇങ്ങനെ ഒരു നിമിഷത്തിൽ ആദ്യ സ്‌പർശം.. എൻ്റെ ചൂണ്ടു വിരലിൽ അവളുടെ വിരൽ തൊട്ടു.ചെറിയമ്മ കുണുങ്ങി എന്റെ കഴുത്തിൽ ആ കെട്ടിയിട്ട മുടി തഴുകി എനിക്കെന്തോ പോലെ തോന്നി. ആ കുസൃതി കണ്ടപ്പോൾ
“നീയെന്റെ ഊരക്ക് ചവിട്ടി എന്ന് ഞാൻ പറയും… അപ്പൊ ഞാൻ കിടന്നു പോയി. എനിക്കൊന്നും ണ്ടാക്കാനും കഴിഞ്ഞില്ല അവളുടെ കുറുമ്പുള്ള മറുപടി.ഇപ്പൊ ആ കൈകൾ എന്റെ കയ്യിൽ കോർത്തു നല്ല തണുപ്പുള്ള കൈകൾ. പിന്നെ ആ വിരലുകൾ എൻ്റെ വിരലുമായി പിണച്ചു കളിച്ചു..
രാവിലെ വേദനിപ്പിച്ചതിനു എനിക്ക് വല്ലയ്‌മ തോന്നി
വേദന ഉണ്ടയിരുന്നോ ” വിഷമം ആ വാക്കുകളിലുണ്ടായിരുന്നു
പോടാ തെണ്ടി എന്ത് ചവിട്ട നീ ചവിട്ടിയത്, നിന്റെ ചെറിയമ്മ അല്ലെ ഞാൻ ” ആ മുഖം ഉയർത്തി ആണ് അവളതു ചോദിച്ചത്. പരിഭവം ആ വാക്കുകളിൽ മുഖം എന്റെ നേരെ വലയത്തിനുള്ളിൽ പെട്ടു പോയി. ആ ഉണ്ടക്കണ്ണ് വിരിഞ്ഞു ഞാനാ കണ്ണിന്റെ
“ഹലോ ” കൈ ഞൊടിച്ചു അവൾ ചിരിച്ചു.. “എവിടെയാണ് ”
“ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാം ല്ലേ ” ഞാൻ പറഞ്ഞു പോയി .ഒരു നിമിഷം ഒന്നും മിണ്ടാതെ ഞങ്ങൾ പരസ്പ്‌പരം നോക്കി.
ആ മുഖത്ത് കുറുമ്പ് പടർന്നു..
“പോടാ പൊട്ടാ ” എൻ്റെ മൂക്ക് പിടിച്ചു അവളുന്തി..
എടീ ” അവളെ പിടിക്കാൻ ഞാൻ ആഞ്ഞപ്പോ.
പുറത്ത് കാറിൻ്റെ ശബ്‌ദം.. ഹോൺ മുഴങ്ങി…
“അയ്യോ ചേച്ചി വന്നു ” അവൾ ബെഡിൽ നിന്ന് നിരങ്ങി എഴുന്നേറ്റു..
“ചെറിയമ്മേ.. “ ഞാനാ കയ്യിൽ പിടിച്ചു .
“ഉം “ചെറിയമ്മ തിരിഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല കിട്ടാത്ത വാക്കുകൾ ഞാൻ ചിരിയിൽ ഒതുക്കി… അമർത്തിയ ചിരി ചിരിച്ചു ചെറിയമ്മതിരിഞ്ഞു നടന്നു. നിമിഷങ്ങളിൽ കണ്ണുകളടഞ്ഞു ഞാൻ ബെഡിൽ ഒന്ന് കൂടെ കിടന്നു ശ്വാസം വലിച്ചു വിട്ടു. ഒരു ദിവസം കൊണ്ടുള്ള മാറ്റമോ?വിശ്വസിക്കാൻ പറ്റുന്നില്ല..കൂടെ ഇരുന്നപ്പോ.. തോളിൽ തല ചായ്ച്ചപ്പോൾ.. അനുഭൂതി
“അഭീ……” താഴെ നിന്നും ചെറിയമ്മയുടെ നീട്ടിയ വിളി…
“അഭി ഒന്നിങ്ങു വന്നേ….” എന്തോ ആവശ്യത്തിനുള്ള വിളിപോലെ തോന്നി.. ആ വിളിയിൽ തന്നെ ഒരീണം ഉണ്ട്.ഇതു വരെ കേൾക്കാത്ത സ്നേഹത്തോടെയുള്ള ഈണം.വന്നത് അമ്മ അല്ലെ.?. ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി.. താഴെ ഒരു വെളുത്ത പോളോ കിടക്കുന്നു.. വേറാരോ ആണല്ലോ… ഞാൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നു.. കറണ്ടില്ല ഉള്ളിലെല്ലാം ഇരുട്ട്… ഈർപ്പം അടങ്ങിയ അന്തരീക്ഷം നല്ല തണുപ്പും… വരാന്തയിൽ… പുറം തിരിഞ്ഞു ചെറിയമ്മ ആരോടോ സംസാരിക്കുന്നു.. ഞാൻ വന്നതറിഞ്ഞു തിരിഞ്ഞു.പിന്നെ മുന്നിലുള്ള ആളെ നോക്കി..
“ഉമ്മ.. ” വായിൽ നിന്നും വന്നു പോയി… ഷെറിൻ്റെ ഉമ്മ സാബിറ.എൻ്റെ രണ്ടാനമ്മ എന്ന് തന്നെ പറയാം.. സ്വന്തം മോനെ പോലെ ആയിരുനെന്നെയവർ കണ്ടിരുന്നത്. ഷെറിൻ ഇഷ്ട്ടം പറഞ്ഞ അന്ന് തന്നെ ഞാൻ ഉമ്മയെ വിളിച്ചു പറഞ്ഞു എനിക്കവരോട് ഒളിക്കാൻ പ്രയാസം തോന്നി .എൻ്റെ അമ്മയല്ലേ സ്വന്തമല്ലെങ്കിലും ഭർത്താവ് ഇട്ടിട്ടു പോയിട്ടും കഷ്‌ടപ്പെട്ട് സ്വന്തം കാലിൽ നിന്ന് ഷെറിനെ ആ നിലയിലെത്തിച്ച അവരോട് എനിക്ക് ബഹുമാനം കൂടെ ആയിയുന്നു.
