ചെറിയമ്മ മനസ്സിലാവാതെ ഞങ്ങളെ രണ്ടുപേരെയും നോക്കി.. ഉമ്മയുടെ കണ്ണുകളിൽ വേദന നിഴലിച്ചിരുന്നു… ഞാൻ അടുത്തേക്ക് ചെന്നു.. നീണ്ട വരാന്തയിലെ കവിയിട്ട തിണ്ണയിൽ ഇരിക്കുന്ന അവര് എഴുന്നേറ്റു.. ആ കൈകൾ രണ്ടും വിടർത്തി.
ഞാൻ അവരോട് ചേർന്നു. കെട്ടിപിടിച്ചു ഒരു നിമിഷം. സുഖമുള്ള ഒരു നോവ്..
“നിന്നെ ഞാൻ ഇന്നലെ മുതൽ വിളിക്കുന്നു.. ഫോൺ കിട്ടുന്നില്ല കരവലയത്തിനുള്ളിൽ നിന്ന് മാറിയപ്പോൾ പിണക്കത്തോടെ അവര് പറഞ്ഞു.. ഫോൺ പൊട്ടിയത് ഞാൻ ഓർത്തു. ചെറിയമ്മ അകത്തേക്ക് വലിഞ്ഞു “ചെറിയമ്മ ആണല്ലേ?” പോയ അവളെ സൂചിപ്പിച്ചു ഉമ്മ തിണ്ണയിലിരുന്നു.. ഞാൻ അടുത്തും. എൻ്റെ കൈകൾ ഉമ്മ ആ മടിയിൽ വെച്ചു തഴുകി…എല്ലാം കാര്യങ്ങളും ഉമ്മക്കറിയാം.. കണ്ടില്ലെങ്കിലും ചെറിയമ്മയെയും കുറിച്ചും ഞാൻ പറഞ്ഞിരുന്നു.ഇത്തിരി നേരം ആ മുഖം താഴ്ത്തി നിന്നു നിന്നു.. എന്റെ കൈകൾ തഴുകുന്നത് അതേ പോലെ തുടർന്നു..
“ഞാകരുതിയപോലെയല്ല എന്റെ മോൾ,അവൾക്ക് അവളുടെ വാപ്പയുടെ സ്വഭാവം തന്നെയാണ്..ഇത്രേം വലുതായില്ലേ തല്ലിനന്നാക്കാൻ പറ്റുവായിരുന്നേൽ ” ആ കണ്ണുകൾ നിറഞ്ഞു. ആ തൊണ്ടയിടറുന്നത് ഞാൻ അറിഞ്ഞു..
“ഇന്റെ കുട്ടിയെ അവൾ വിഷമിപ്പിച്ചു ല്ലേ.?..”
പോട്ടെ ഉമ്മ.. ഞാൻ അതൊക്കെ വിട്ടു.. ഉമ്മക്ക് അറിയാമായിരുന്നല്ലോ എല്ലാം. ആദ്യം കുറേ കരഞ്ഞു..ഇന്നലെ വരെ.പിന്നെ തോന്നി എന്തിനാണെന്ന്..മറക്കാൻ നോക്കാ ഞാൻ…” ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. കൈകളിൽ വിറയലുണ്ടായിരുന്നു പറയുമ്പോൾ. ഉമ്മയുടെ പിടി എന്റെ കയ്യിൽ മുറുകി…
” മ്.. ഇപ്പൊ ഇപ്പൊ എല്ലാം തോന്നിയ പോലെ ആണ് അഭി.. നിൻ്റെ കൂടെ ആയിരുന്നപ്പോൾ എനിക്കൊരു സമാധാനം ണ്ടായിരുന്നു..ഇപ്പൊ തോന്നുമ്പോൾ പോവ്വാ.. വര വിളിച്ചാൽ എടുക്കില്ല.. എനിക്ക് നല്ല പേടിയുണ്ട് മോനെ ” ആ കൈകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു.പാവം തോന്നി.
” നിന്നെ ഞാൻ കാണണം എന്ന് കുറേ കരുതി. പേടിയായിരുന്നു എന്നോട് ഇയ്യ് എന്തേലും മുഖം കറുത്ത് പറഞ്ഞാൽ ഇനിക്കത് സയിക്കാൻ പറ്റിയില്ല, ഇന്നലെ ഷെറിൻ നിന്നെ വിളിക്കുന്നത് ഞാങ്കേട്ടു. പിന്നെ തോന്നി നീയെന്തു പറഞ്ഞാലും കൊഴപ്പല്ല എന്ന് ഒന്ന് കണ്ടാൽ മതിയാരുന്നു.
നിനക്കെന്നോട് ദേഷ്യണ്ടോ അഭി ” ആ കണ്ണുകൾ ഒഴുക്കി അവരത് ചോദിച്ചപ്പോൾ ഉരുകിയത് ഞാൻ ആണ്. ഇത്ര ദിവസം.ഞാനും ഒന്ന് ചെന്ന് കാണണ്ടിയിരുന്നില്ലേ?.ആ കണ്ണുകൾ ഞാൻ തുടച്ചു.
“എന്താ ഉമ്മ ഇത്,എന്റെ അമ്മയുടെ സ്ഥാനത്തല്ലേ ഞാൻ കണ്ടുട്ടുള്ളു.. ഉമ്മയോട് എനിക്ക് ദേഷ്യമോ?” അവർ വിഷമത്തിലും ഒരു പുഞ്ചിരി തന്നു.
ഇത്തിരി നേരം അങ്ങനെ ഇരിന്നു… ഈർപ്പമുള്ള അന്തരീക്ഷം… തണുപ്പ്.. പുറപുരത്തുനിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദ്‌ദം..വാതിൽ കടന്നു ചെറിയമ്മ ചായയും ആയി വന്നു ആവി പറക്കുന്ന കട്ടൻ..
നല്ല സ്വഭാവം ഒക്കെയുണ്ടല്ലോ എന്ന് മനസ്സിൽ ആലോചിച്ചു ചെറിയമ്മ കള്ളച്ചിരി ചിരിച്ചു … ഉമ്മ കട്ടൻ വാങ്ങി ചെറിയമ്മയോട് ചിരിച്ചു.ചെറിയമ്മ തിരിച്ചും. ഒരു പാത്രത്തിൽ അരിമുറുക്ക്…
പിന്നെ അവരുടെ സംസാരം ആയി… ചെറിയമ്മ സംസാരിക്കുന്ന ശൈലി നോക്കി ഞാൻ നിന്നു. ഉമ്മക്കവളെ നല്ലപോലെ പിടിച്ചെന്ന് തോന്നി… ബാക്കിൽ നിന്ന് വണ്ടിയുടെ ഒച്ച.. അമ്മയുടെ വരവ്.. കാർ നിർത്തി.. സംശയത്തോടെ ഉമ്മയുടെ കാർ കണ്ടു അച്ഛനും അമ്മയും ഇറങ്ങി.. ഞങ്ങൾ മൂവരും എഴുന്നേറ്റു… അമ്മക്ക് പെട്ടന്ന് മനസ്സിലായി ഉമ്മയെ.. ഓടി വന്നു കുശലം ചോദിക്കലായി, സംസാരിക്കലായി, ബഹളമായി അച്ഛന് ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു.. ഞാൻ അപ്പുറത്തെ തിണ്ണയിലേക്ക് മാറി കൊടുത്തു.. അമ്മയുടെയും ഉമ്മയുടെയും.. സംസാരത്തിലേക്ക് തലയിടാൻ നിന്നില്ല. അമ്മക്ക് കാണാതെ പോയ അനിയത്തിയെ തിരികെ കിട്ടിയ പോലെയുള്ള കളികളായിരുന്നു അപ്പൊ.അടുത്തുണ്ടായിരുന്ന ചെറിയമ്മയും മാറിക്കൊടുത്തു എൻ്റെ അടുത്ത് വന്നു. മുഖത്തേക്ക് പാളി നോക്കി.. അടുത്തിരുന്നു…
