മിഴി -1 28അടിപൊളി  

പറ്റുന്നില്ലടോ.. നമ്മളെത്ര സ്വ‌പ്നം കണ്ടതാ…. ഷെറിൻ…….. ഷെറിൻ ” എൻ്റെ വിതുംബലിൽ വാക്കുകൾ മുറിഞ്ഞുപോയി.. വിഷ്ണുവെഴുന്നേറ്റു കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.

“എനിക്ക് തിരക്കുണ്ട്. ശല്യം ചെയ്യരുത് . പ്ലീസ് ” ഷെറിന്റെ അവസാനത്തെ ശബ്ദം.. അവൾ ഫോൺ വെച്ചു..

“നീ നന്നാവില്ലടാ നാറി. അവന് കാലുപിടിക്കാൻ പോവുന്നു വിഷ്ണുവിന്റെ ദേഷ്യം. അവിടെയുള്ള ചെയറിൽ തീർത്തു.. അത് പൊട്ടി.. ഞാൻ കണ്ണ് പൊത്തികൊണ്ട് കസാരയിൽ നീണ്ടു കിടന്നു. മറക്കാൻ കഴിയുന്നില്ല എത്ര പെട്ടന്നാണ് അവൾ അകന്നത്. ഒറ്റനിമിഷം കൊണ്ട് മാറാൻ തക്ക എന്ത് കാരണം?. ഒരുമാസം മുന്നേ കണ്ട കാഴ്ച‌.. ബീച്ചിൽ അവളും ഒരുത്തനും കൂടെ കെട്ടിപ്പിടിച്ചു .തകർന്നു പോയി.എത്രയെത്ര സ്വപ്‌നങ്ങൾ.ഒന്നിച്ചു തീർത്ത നിമിഷങ്ങൾ.

“വിഷ്ണു. മോനെ നീ പോയി കഴിച്ചോ. ചെല്ല് ” മുന്നിൽ അമ്മ. വിഷ്ണുവെന്നെ ഒന്ന് നോക്കി എഴുന്നേറ്റു പോയി. ഞാൻ കണ്ണ് തുടച്ചു.

“ഞാൻ സംസാരിക്കാണോ അവളോട്?” അമ്മക്കറിയാമായിരുന്നു എല്ലാം ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞിരുന്നു. അമ്മ തലയിൽ തലോടി.

“വേണ്ടമ്മേ, ഇത്രേം താഴ്ന്നു കൊടുത്തു ഞാൻ. അമ്മ കൂടെ ഇനി താഴാൻ നിക്കേണ്ട ” മുന്നിയിലെ ചെയറിൽ ഇരുന്നുകൊണ്ടമ്മ കുറച്ചു നേരം

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ പ്രാന്തി തല്ലിയത് എന്തായാലും അറിഞ്ഞിരിക്കും.

ഞാൻ അടികിട്ടിയ ഭാഗമൊന്ന് ഉഴിഞ്ഞു പോയി . അമ്മ എൻ്റെ ചുണ്ട് വിടർത്തി നോക്കി..ആ മുഖത്തു

“അവൾ തല്ലി …ല്ലെ ” എനിക്കങ്ങു കലി കേറി.

“ദേ തള്ളേ നിങ്ങളുടെ അനിയത്തിയാണൊന്നും ഞാൻ നോക്കില്ല.നല്ല ഒന്ന് കൊടുത്തേനെ . വിഷ്ണു പിടിച്ചോണ്ടാ.. ഹാ ”

ഡാ…ഡാ…ശബ്ദം താഴ്ത്ത്” ഒച്ച കൂടിയതിനു അമ്മ കണ്ണൂരുട്ടി. “എന്നെ കൊണ്ട് വയ്യാതായി യെന്റീശ്വരാ…… ഇവരുടെ ഓരോ കോപ്രായങ്ങൾ. നാലാളുകൂടുന്ന സ്ഥലത്തെങ്കിലും മര്യാദക്ക് നിക്ക. അതില്ല . ഇത്രയേം വളർന്നു എന്ന ബോധമുണ്ടോ രണ്ടിനും. കണ്ടവരോട് ഉത്തരം പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കൈ കൊണ്ട് എന്റെ അടികിട്ടിയ ഭാഗം തഴുകാൻ വന്നതും ഞാൻ കൈ പിടിച്ചു വച്ചു.. എന്നെ തള്ളി പറഞ്ഞാലും തല്ലിയ അനിയത്തിയെ തള്ളിപ്പറയില്ലെന്ന് അറിയാം.

ബോധം.ഞാൻ ഒന്നും പറയുന്നില്ല ” ആ കൈ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.

“എന്തായാലും എന്നേക്കാൾ അഞ്ചു വയ്യസ്സിനു മൂത്തതല്ലേ അവൾ . എന്നേക്കാൾ ബോധം, ആ തള്ളക്ക് വേണ്ടേ? ”

എന്റെ ചോദ്യം അമ്മയിലൊരു മാറ്റവും വരുത്തിയില്ല. ആ മുഖം കുറച്ചുകൂടെ വിടർന്ന പോലെ

“തള്ള അല്ല. നിന്റെ ചെറിയമ്മ,” ആ മുഖത്ത് ചിരി.

“തള്ള അത് മതി ” ഞാൻ തലവെട്ടിച്ചു കൊണ്ട് പറഞ്ഞു.അമ്മയുടെ കൈ വീണ്ടും എൻ്റെ തലയിൽ.. പതിയെ ഉഴിഞ്ഞു.

“നീയവളുടെ ചന്തിക്ക് പിടിച്ചു എന്നുകേട്ടു അമർത്തിയചിരി . ഞാൻ ദേഷ്യത്തോടെ ആ മുഖത്തു നോക്കിയപ്പോൾ അമ്മ ചിരി പിടിച്ചു നിന്നു..ഇനി ഞാൻ എന്ത് പറയാൻ. ഒരു തള്ള സ്വന്തം മോനോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അത്. എന്നെ വിശ്വാസമില്ല എന്നല്ലേ അതിനർത്ഥം.

“നീ വാ ഇങ്ങനെയിരുന്ന്. ടെൻഷൻ അടിക്കേണ്ട, എന്തേലും കഴിക്ക്. അച്ഛൻ വന്നിട്ടുണ്ട്. അങ്ങേര് പോവാൻ തിരക്ക് കൂട്ടുണ്ട് വാ ” അമ്മ എന്നെ പിടിച്ചു വലിച്ചു നടന്നു..ഇനിയെന്തേലും പറഞ്ഞാൽ ഞാൻ

ഇറങ്ങിപ്പോവുമെന്ന് കരുതിക്കാണും. മൂലയിൽ ചുറ്റും കുത്തിരുന്നു തമാശ പറയുന്ന ആളുകളുടെ നടുവിലൂടെ നടന്നു. മുന്നിൽ അമ്മയുടെ കൂട്ടുകാരി. അവരുടെ മകളുടെ കല്യാണമാണ് നാളെ.വലിയ തിരക്കില്ല .എന്നാലടി പൊട്ടിയ സമയത്തെന്തൊരു ആളായിരുന്നു ചുറ്റും .എന്നെ കഴിപ്പിച്ചു വരാമെന്നമ്മ ആന്റിയോട് ആംഗ്യം കാട്ടി. സൈഡിലെ കിളവന്റെ ചിരി.ഞാനപ്പഴാ ചുറ്റിനുമൊന്ന് നോക്കിയത് .എല്ലാരും എന്നെ തന്നെ നോക്കുന്നു. നേരത്തെ അടി വാങ്ങിയ കുട്ടിയല്ലെ ഇതെന്ന ഭാവത്തിൽ. അല്ലേൽ ഏതോ പെണ്ണിന്റെ ചന്തിക്ക് പിടിച്ച. ഞെരമ്പ് രോഗി എന്നോ?

11 അവൾ- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേൽ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു പറഞ്ഞ ശബ്ദം ഒന്നുകൂടെ എന്റെ കാതിൽ മുഴങ്ങി… “ചന്തിക്ക് പിടിക്കുന്നോടാ ചെറ്റേ പിന്നെ ഒരടിയും. ഞാൻ മുഖം ഒന്ന് കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ നീറ്റൽ.

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *