മിഴി -1 23അടിപൊളി  

പോയി കൈ കഴുകി.. തിരിച്ചു വന്നു.. എല്ലാവരും കല്യാണപെണ്ണിനോട് സംസാരിക്കുന്നു.ഞാൻ ചെന്നാൽ ഇനി നൂറു ചോദ്യം കാണും കഴിച്ചോ, നാളെ വരില്ലേ,അങ്ങനെ അങ്ങനെ. അമ്മയുടെ കൂട്ടുകാരി ലതാന്റിയുടെ കയ്യിക്കിട്ടിയാൽ പിന്നെ പറയേം വേണ്ട.. അവരുടെ സൈഡിലൂടെ മുങ്ങാനുള്ള പണി നോക്കുന്നതാണ് നല്ലത്. ആരും കാണുന്നില്ലെന്ന് കണ്ടു സൈഡിലൂടെ ഞാൻ നടന്നു. പുറത്തേക്ക്. ആരും കണ്ടില്ല. പാർക്ക് ചെയ്‌ത കാർ കണ്ടു.സൈഡിൽ മരത്തിനോട് ചേർന്ന് നിന്നു..

ഫോൺ ഒന്ന് എടുത്ത് നോക്കി.വാട്‌സ്ആപ്പിൽ നിറയെ മെസ്സേജുകൾ. കുറെ നാളായി തിരിഞ്ഞു നോക്കിയിട്ടില്ല. ഷെറിൻ്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ണിൽ പെട്ടു. അറിയാതെ തുറന്നുപോയി പെട്ടന്ന് കണ്ണ് നിറഞ്ഞു.. ആലോചിക്കാൻ വയ്യ.. ഷെറിനും എന്നേക്കാൾ നല്ലവനെന്നു പറഞ്ഞ തെണ്ടിയും. എന്ത് ചിരിയാണ് ആ മുഖത്തു. അവൾ അവനോട് തൊട്ടുരുമ്മി……. പ്രാന്ത് എടുക്കുന്ന പോലെ തോന്നി. ഷെറിന്റെ മുഖം കൺമുന്നിൽ അവൾ ചിരിക്കുന്നു, എന്നോട് കൊഞ്ചുന്നു, പിണക്കം കാണിക്കുന്നു, ദേഷ്യപ്പെടുന്നു എന്തെല്ലാം. വയ്യ ഫോൺ എടുത്തെറിഞ്ഞു. സൈഡിൽ കണ്ട കല്ലിലേക്ക്.. അതൊന്ന് മിന്നി ഓഫ് ആയി.അലറണം എന്ന് തോന്നി.നിസ്സഹായൻ ആയിരുന്നു ഞാൻ, വിഡ്ഢി,. കടിച്ചു പിടിച്ചു ..

പുറകിൽ അനക്കം ഒന്ന് തിരിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാൾ. കുറച്ചു കൂടെ മുന്നിലേക്ക് വന്നു ചെറിയമ്മ! ഞാൻ വേഗം കണ്ണുതുടച്ചു. ഒന്നും പറഞ്ഞില്ല എന്നെയൊന്ന് നോക്കിയതു മാത്രം.. ഡ്രൈവർ സീറ്റിലേക്ക് കേറി കാർ സ്റ്റാർട്ട് ചെയ്‌തു നിർത്തി.ഞാൻ കേറാൻ മടിച്ചു . മുന്നിലെ ഡോർ എനിക്ക് തുറന്നുതന്ന് ഒരു നോട്ടം നോക്കി .പിന്നെ ഞാനൊന്നും പറയാതെ കയറിയിരുന്നു.. ചോദ്യങ്ങളോ കളിയാക്കലുകളോ പ്രതീക്ഷിച്ച ഒന്നും അവിടുന്നുണ്ടായില്ല. വണ്ടി മെല്ലെ അവളെടുത്തു . വീടിൻ്റെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും എടുത്ത് സൈടാക്കി നിർത്തി. ലതാന്റിയുമായുള്ള അവരുടെ സംസാരം തീരുന്നില്ല. ചെറിയമ്മ സ്റ്റൈറിങ്ങിൽ താളമിട്ടു നിന്നു.കൂടെ എ സി ഫാനിൻറെ മുഴക്കവും. ആ ശബ്ദം അസഹ്യമായി തോന്നി . എന്നാലും ഒന്ന് പറയാൻ തോന്നീല്ല ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിക്കാണും അവൾ താളം പിടിക്കൽ നിർത്തി.. സീറ്റിൽ നിരങ്ങുന്ന ശബ്ദം എന്റെ നേർക്ക് നീണ്ടു വന്നു ആ തല.. ဧကဝါ നോക്കുന്നില്ലെങ്കിലും ഞാൻ അറിഞ്ഞു.. ഞാൻ തല പെട്ടന്നു സൈഡിലേക്ക് മാറ്റി.. അവൾ ഒന്ന് നിന്നു.പരുങ്ങി പിന്നെ സൈഡിലെ സീറ്റ് ബെൽറ്റ് പിടിച്ചു വലിച്ചു കുടുക്കി തന്നു. ഞാൻ മറന്നു പോയിരുന്നു.നന്ദിയുണ്ട് മനസ്സിൽ പറഞ്ഞു.

കുലുക്കുന്നു വിറക്കുന്നു അവരുടെ എനിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.. കണ്ണുകൾ വെറുതെ നിറയുന്നു. കാലുകൾ ആവശ്യമില്ലാതെ സംസാരമാണേൽ തീരുന്നുമില്ല.. നിവർത്തിയില്ലാതെ ഞാൻ ഏന്തി ഹോണിൻ്റെ മുകളിൽ കൈവെച്ചു നിന്നു .അത് നീട്ടിയടിച്ചു ..വഴിയരികിൽ നിൽക്കുന്ന കൂട്ടം മൊത്തം ഒറ്റയടിക്ക് തിരിഞ്ഞു നോക്കി

ഹാ അഭി ” ചെറിയമ്മയെൻ്റെ കൈ പിടിച്ചു മാറ്റി.. എന്തൊക്കെയോ തകരാറുള്ള പോലെ എനിക്ക് തന്നെ തോന്നി.എങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാൽ മതിയെന്നുന്നായിരുന്നു എനിക്ക് .വീണ്ടും ഞാൻ ഹോൺ അടിക്കാൻ കൈ നീട്ടിയതും.. പകരം ചെറിയമ്മ ചാടിക്കേറിയടിച്ചു ഒന്ന്.. വീണ്ടും നന്ദി.

അവര് കേറി… ബാക്കിൽ നിന്ന് കലപില… ചെറിയമ്മ വണ്ടിയെടുത്തു.. അര മണിക്കൂർ ഡ്രൈവ് വീട്ടിലേക്ക്..

“ഇന്നെന്തു പറ്റി ഇവളുടെ കൂടെ ഇരിക്കാത്തതാണല്ലോ ? ” തല മുന്നോട്ട് നീട്ടി നോക്കി അച്ഛൻ. ബാക്കിൽ നിന്ന് ചിരിയോടെ അമ്മയോട് ചോദിച്ചു ഒന്ന് സ്വസ്ഥമായി കിടക്കാൻ വിചാരിച്ചാൽ അതും സമ്മതിക്കില്ല..

“നിങ്ങൾക്കെന്തിന്റെ കേടാ.. ഇനി പറഞ്ഞു മാറ്റാൻ ആണോ ” അമ്മയിടപെട്ടു..പിന്നെ അച്ചൻ എന്തൊ സ്വകാര്യം അമ്മയോട് പിറുപിറുത്തു

“അനു.. എന്ത് പറ്റി ഇവന്?നീയവനെ പിന്നീം തല്ലിയോ, തിളച്ചയെണ്ണയിൽ ഒരുതുള്ളി വെള്ളം വീണ സ്വഭാവം അല്ലെ ഇവന്.. എന്തായിപ്പൊരുമാറ്റം? ” അച്ഛൻറെ സംശയം തീരുന്ന ലക്ഷണമില്ല. ചെറിയമ്മ എന്റെ നേർക്കൊന്ന് പാളി നോക്കിയത് ഞാൻ അറിഞ്ഞു. നിന്ന് കരഞ്ഞത് കണ്ടിട്ടാണോ ഒന്നും മിണ്ടാത്തത്? കണ്ടിട്ടുണ്ടെങ്കിൽ ഇപ്പൊ എന്നെ കളിയാക്കാൻ പറഞ്ഞിട്ടുണ്ടാവും.. പറയും എന്ന് ഞാൻ വിചാരിച്ചു. അവൾ ഒന്നും പറഞ്ഞില്ല.ഡ്രൈവിങ്ങിൽ തന്നെ.

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *