മിഴി -1 27അടിപൊളി  

“നിന്റെ അച്ഛനോട് പറയടീ “എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. അമ്മയുടെ അച്ഛന് കൂടെ ആണല്ലോ എന്നോർത്തപ്പോ മനസ്സിലൊതുക്കി.. ഞാനെൻറെ റൂമിലേക്ക് പോന്നു.അവിടിരുന്നാൽ പിശാച് തലയിൽ കേറും ഞാൻ എന്തേലും ചെയ്‌തും പോവും.

ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നാൽ.. മനസ്സിലെന്തെങ്കിലും കേറി വരും.. ഫോണാണേൽ ഇന്നലെയെറിഞ്ഞു പൊട്ടിച്ചു.. അല്ലേലും അത് നല്ലതാണ്..ഇത്തിരി സമാധാനം കിട്ടുവല്ലോ.

له മുഴുവനും റൂമിൽ നിന്ന് ബാൽക്കാണിയിലേക്ക് ഉള്ള ഡോർ തുറന്നു.. ചെറിയൊരു ബാൽക്കണിയാണ് . മൂന്ന് വലിയ ചെയറിനുള്ള സ്ഥലം മാത്രമേ ഉള്ളു…അവിടെ നിന്നാൽ ബാക്കിലെ കാണാം..ചെറിയൊരു തോട് ഒഴുകുന്നുണ്ട്.. പണ്ട് തെറ്റിപ്പോയി ഇരിക്കൽ അവിടെയാണ്. നല്ല അന്തരീക്ഷം,നല്ല കാറ്റ്… ഞാൻ റൂമിലെ ചെയർ എടുത്തിട്ടു.. എന്നോ തുടങ്ങാൻ വെച്ച. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ നോവൽ പൊടിതട്ടിയെടുത്തു.. ബാൽക്കെണിയിലെ ചെയറിൽ കുത്തിയിരുന്നു തുറന്നു… നല്ല കഥ അന്ത്രപ്പേറിന്റെ പറ്റി ആകാംഷയായി..ജസീന്തയും,മരിച്ചു പോയ സെന്തിലും, സുന്ദരി അൻപും, അനിതയും, മെൽവിനും. കഥാ പാത്രങ്ങൾ പെരുകി വന്നു.വായിച്ചു സമയം പോയതറിഞ്ഞില്ല..

ലയിച്ചിരിക്കുമ്പോൾ ബാക്കിൽ അനക്കം..ചെറിയമ്മ അല്ലാതാര്. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല..എന്തിനുള്ള വരവാണാവോ?.. ഞാൻ ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചു. ഇത്തിരി നേരം ഒന്നും കേട്ടില്ല പിന്നെ മൂളിപ്പാട്ടു തുടങ്ങി. നിർത്താതെ. ബാൽക്കണിയിലേക്ക് വന്നിട്ടില്ല .. റൂമിൽ ആണ്. ശല്യപ്പെടുത്തുക അത് തന്നെയാണ് ഉദ്ദേശം എന്ന് മനസ്സിലായി. വെറുതെ വിട്ട് കൂടെ എന്നെ ഈ സാധനത്തിന്.

ഞാൻ ബുക്ക് മടക്കി.വേണ്ട വേണ്ട എന്ന് വിചാരിച്ചു കുറച്ചു നേരം ഇരുന്നെകിലും നിർത്തണ്ട സാധനം.ചെയറിൽ നിന്ന് തന്നെ ഞാൻ തിരിഞ്ഞു.. നോക്കി.. എൻ്റെ ബെഡിൽ കേറി ഇരിക്കാണ് മടിൽ എന്റെ ലാപ്. ശ്രദ്ധ അതിൽ. കൂടെ മൂളിപ്പട്ടും ഇവൾക്കിതെന്തിന്റെ കേടാ..

ഞാൻ വേഗം ഇറങ്ങി നടന്നടു. അടുത്ത് വരുന്നതു കണ്ടിട്ട് തന്നെ അവൾ തലപൊക്കി എന്നെ നോക്കി.

“എന്റെ ലാപ് എടുക്കരുതെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞട്ടില്ലേ ” കയ്യിലെ ബുക്ക് ബെഡിലേക്ക് ഇട്ട്. അവളുടെ കയ്യിൽ നിന്ന് ലാപ് പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു. അവൾ മുഖം വക്രിച്ചു.

“എന്നാൽ വൈഫൈ യുടെ പാസ്സ് വേർഡ് പറഞ്ഞു താ, എനിക്ക് നെറ്റ് കിട്ടുന്നില്ല “വാശിയോടെ അവൾ ചിണുങ്ങി

11 പിന്നെ ഒന്ന് പോടീ.. വേണേൽ ആ പറമ്പിൽ എങ്ങാനും പോയിരിക്ക്..നല്ല നെറ്റും കിട്ടും കാറ്റും കിട്ടും അതാ നല്ലത്. ഞാൻ ലാപ് പൂട്ടി ആ ടേബിളിൽ വെച്ചു… മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ അവളെന്നെ ബാക്കിൽ നിന്ന് കൊഞ്ഞനം കുത്തുന്നു.

“പോടാ പട്ടി മര്യാദക്ക് പാസ്സ് വേഡ് പറഞ്ഞു തന്നോ ”

” പിന്നെ നീ ആരാ.. ഒന്ന് പോടീ അവളുടെ ഒരു പാസ്സ്വേഡ് ”

“എടീ പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ ”

“വിളിച്ചാൽ നീയെന്തു ചെയ്യും ” കണ്ണാടിയിലൂടെ ഉള്ള യുദ്ധം കഴിഞ്ഞു ഞാൻ തിരിഞ്ഞു അവളുടെ നേരെ നിന്നു.. മുന്നോട്ട് രണ്ടടി വെച്ചപ്പോൾ അവൾ പേടിച്ചു..

“ഡാ എന്നോട് കളിക്കാൻ നിന്നാലുണ്ടല്ലോ, ചേച്ചി വരട്ടെടാ ” അവളുടെ കൈചൂണ്ടിയുള്ള ഭീഷണി

“അയ്യോ അമ്മ എന്നെ എന്തുചെയ്യാനാ അയ്യോ പേടിയാവുന്നെ….” ഞാൻ പുച്ഛത്തോടെ ചിരിച്ചു “ഇന്നലെ നീ എന്നെ മനപ്പൂർവം തല്ലിയതല്ലേ ആളുകളുടെ മുന്നിൽ നാണം കെടുത്താൽ..ചന്തിക്ക് പിടിച്ചു ല്ലെ എന്തായാലും പിടിച്ചില്ല എന്നാ അതിപ്പൊ ചെയ്യാം ഞാൻ ഒന്ന് പേടിപ്പിക്കാൻ മാത്രം ആയിരുന്നു അങ്ങനെ പറഞ്ഞത് . അടുത്തേക്ക് അടുത്തേക്ക് ഓരോ അടി വെക്കുമ്പോളും അവൾ ഞെരങ്ങി പിറകോട്ടു നീങ്ങി കട്ടിലും ചുമരും ചേർന്നു നിൽക്കുന്ന അവിടെ വരെ എത്തി..ഒരു പീഡകന്റെ മുഖം എനിക്കുണ്ടോ?

“അതിനു പകരം നീയെൻ്റെ ഊരക്ക് ചവുട്ടിയില്ലേ ഇന്ന്, എന്ത് വേദന ഉണ്ടെന്ന് അറിയോ ” വിഷമം പറച്ചിൽ. ഇനിയതിൽ വീഴില്ല മോളെ

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *