മിഴി -1 28അടിപൊളി  

ഒരു കൂട്ടച്ചിരി… മുന്നിൽ വലതു വശത്തു നിന്നും.. പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു, എന്നെ നോക്കുന്നില്ല എന്ന രീതിയിൽ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന് ഞാൻ കണ്ടു.. ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം. മറ്റൊരുത്തിയോട് എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള അമ്മക്ക് പെട്ടന്ന് കാര്യം കത്തി .ആ വിരലുകൾ എൻ്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഞാൻ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ് റൈസ്, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

ലക്ഷ്മിയമ്മേ ഞാനിറങ്ങാ വിഷ്ണു വന്നു. എൻ്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു.. തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം

“കഴിഞ്ഞില്ലേ ഡാ.” അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി

“ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ എഴുന്നേറ്റാൽ മതി ” എഴുന്നേൽക്കാൻ നോക്കിയതും അമ്മ തടഞ്ഞു.

“അവന് കഴിക്കട്ടെ കുട്ടേട്ടാ, നല്ല വിശപ്പ് കാണും, ല്ലെ അക്ഷയ് വിശ്വനാഥ്?” പുച്ഛത്തിലുള്ള ശബ്ദം അച്ഛന്റെ പുറകിൽ നിന്ന്.ചെറിയമ്മ ശവം. ഞാൻ ഒരുനിമിഷം ദേഷ്യം കൊണ്ട് കണ്ണുകളടച്ചു പിടിച്ചു . അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ് അവൾക്ക്..അച്ഛൻ്റെ പുഞ്ചിരി..ഞാൻ ദയനീയതയോടെ അമ്മയെ നോക്കി.

“അനു ….ഡീ…. മതി നിൻ്റെ സംസാരം, എൻ്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ. അവളുടെ സംസാരം കണ്ടില്ലേ?” അമ്മയുടെ ചൊടിക്കൽ .വേണ്ടത്ര ഗൗരവം ആ ശബ്ദത്തിനുണ്ടോ എന്ന് സംശയം ആണ്.. ഇതൊക്കെ എത്ര കേട്ടതാ… അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ് അച്ഛനും, അമ്മയ്ക്കും അവൾ.. അമ്മയുടെ പതിനാലാം വയസ്സിലാണ് ചെറിയമ്മ ഉണ്ടായത്.. ചെറിയമ്മയുടെ ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടിൽ എൻ്റെ അച്ഛൻ വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊൻപതിൽ എന്നെ പ്രസവിച്ചു. എൻ്റെ തലവട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. അമ്മയുടെ അച്ഛനും അതിനടുത്ത് തന്നെ പോയി. അതുകൊണ്ട് ചെറിയമ്മ എന്റെ

വീട്ടിലായി.. അന്ന് മുതൽ ഞാൻ പെട്ടതാണെന്ന് തോന്നുന്നു.. എന്നെ ഭരിക്കുന്നത് അവളുടെ കയ്യിൽ വന്നു ചേർന്നു ഓരുപാടു തല്ലുകൾ.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു വേണ്ടി പട്ടിണി കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക് തല്ലുവാങ്ങി തരാൻ അവൾക്ക് വല്ല്യ ധൃതി ആയിരുന്നു.. കൊണ്ട്,കൊണ്ട്, കൊണ്ട് വെറുത്തു..

അവൾ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് വിട്ടു..+2 പഠിക്കാൻ. ഞാൻ രക്ഷപ്പെട്ടു.. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും അത്ര മാത്രം.. ഇതിപ്പോൾ കുറച്ചു കാലത്തിനു ശേഷം ആണ് കാണുന്നത്. ആൾ ഡോക്ട‌ർ ആണ് അതിന്റെ അഹങ്കാരം അതിനും കൂടുതൽ.

“നോക്ക് കുട്ടേട്ടാ….. അവൻ്റെ ചെറിയമ്മയല്ലെ ഞാൻ എന്നിട്ടും കണ്ടില്ലേ നോക്കി പേടിപ്പിക്കുന്നത് “മുന്നിൽ അമ്മയുടെ അടുത്തിരിക്കുന്നു അവൾ.ഈ ശവത്തിനെ ആണോ ഞാൻ ഇത്ര നേരം നോക്കിയത്. അവളുടെ കള്ള പരിഭവം.അച്ഛൻ അവളുടെ ചാക്കിലാണ്.. ആ വിളി തന്നെ കേട്ടാൽ അറിഞ്ഞു കൂടെ ” കുട്ടേട്ടാ “…

നിന്നെ നോക്കാൻ നീയാരാ ഡീ… ” ഞാൻ ചാടി എഴുന്നേറ്റു. അവൾ പേടിച്ചുസൈഡിലുള്ള അമ്മയെ ചുറ്റി പിടിച്ചു.

“লেখা….. അച്ഛന്റെ ശാസനയോടെയുള്ള വിളി.ഇത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള അവസ്ഥ. അവൾ എന്നെ കൊഞ്ഞനം കുത്തി കാട്ടി.അച്ഛന് അത് തമാശ. എന്റെ ക്ഷമ നശിപ്പിക്കാൻ. അമ്മ അവളുടെ ചെവിക്ക് പിടിച്ചു.

“മതി നിന്റെ കളി ”

ഹാ നിർത്തി.ഞാൻ നിർത്തി ” പറഞ്ഞുകൊണ്ടുള്ള അവളുടെ ഒരു നോട്ടം എൻ്റെ നേർക്ക്. നിനക്ക് ഞാൻ തരുന്നുണ്ടെന്ന് പറയാതെ പറയുന്ന പോലെ. തിരിഞ്ഞു നടന്നു. ഇല്ലേൽ ഞാനെന്തേലും ചെയ്തു പോവും.എന്റെ പോക്ക് കണ്ടിട്ടാവണം ബാക്കിൽ നിന്ന് അച്ഛന്റെയും ചെറിയമ്മയുടെയും കുണുങ്ങി هاند..

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *