ചന്ദ്ര വേദം – 2 1അടിപൊളി  

ചന്ദ്ര വേദം – 1

[ മന്ത്രവാദി ]

[ Previous Part ] [ www.kambi.pw ]


Kambi Stories
മന്ത്രവാദിയുടെ മായയിൽ വീണ എല്ലാവർക്കും നന്ദി. ഈ ഭാഗം എത്രത്തോളം നന്നായെന്ന് അറിയില്ല. കഥ പ്രതീക്ഷച്ചതിൽ നിന്നും കോമ്പ്ലിക്കേറ്റണ്ട് ആയിട്ടുണ്ട്. കൈ പോയതിനപ്പുറം മനസ്സ് പോയി അങ്ങനെ സംഭവിച്ചതാണ്. ഒരുവിധം രണ്ടും ഒരു സ്ഥലത്ത് എത്തിയിട്ടുണ്ട് !. ആദ്യമായി എഴുതുന്നതിൻ്റെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കഥ ബിൽഡ് ചെയ്യാൻ സമയമെടുക്കും. ചന്ദ്ര വേദം ഇഷ്ടപ്പെടുന്നവർ കാത്തിരിക്കുമല്ലോ…

********

ബാഗെല്ലാം പാക് ചെയ്ത് വണ്ടിയിൽ വച്ച് സെറ്റ് ആക്കി ,വഴി അറിയാമെങ്കിലും മാപ്പിട്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. ഏഴുമണിക്കൂർ യാത്രയുണ്ട്, യാത്രയ്ക്കിടയിലെ ചായ കുടിയും ആസ്വാദനവും ഒക്കെ ചേർത്ത് ഒരു എട്ടുമണിക്കൂർ ആണ് കണക്ക്. നേരം പുലരുമ്പോൾ കണ്ണൂർ എത്തും നേരെ റിസോർട്ടിലെക്ക് പോകാമെന്ന് തീരുമാനിച്ച് യാത്രയിൽ മുഴുകി.

ചീറി പായുന്ന വാഹനങ്ങളെയും കണ്ണു തുളക്കുന്ന ഹൈ ബീമുകളെയും അവഗണിച്ച് യാത്ര ആസ്വദിക്കാനാണ് അവനിഷ്ടം.

ജോസേട്ടൻ്റെ തട്ടുകട എത്തിയതും വണ്ടി സൈഡാക്കി . നേരത്തെ ആയത് കൊണ്ട് ആവശ്യത്തിനു തിരക്കുണ്ട്.

“ജോസേട്ടാ ഒരു കട്ടൻ “

കടയിലേക്ക് കയറി കൊണ്ടവൻ വിളിച്ചു പറഞ്ഞു.

പരിചിതമായ ശബ്ദമാണ് എങ്കിലും ഉറപ്പുവരുത്താൻ ജോസ് ശബ്ദം വന്ന വഴിയെ എത്തി നോക്കി . .

“ഇന്ന് നേരത്തെ ആണല്ലോടാ എങ്ങോട്ടാ ? “

ആളെ കണ്ടതും കൈയിലെ വാച്ച് നോക്കി ജോസ് ചോദിച്ചു.

സംഭവം റിസോർടിലേക്ക് പോകുന്ന ദിവസം ഒക്കെ ഇവിടുന്നാണ് കട്ടനടിക്കാർ അതും പാതിരാത്രി. ഇന്ന് നേരം തെറ്റിയുള്ള യാത്ര കണ്ടതുകൊണ്ടുള്ള ചോദ്യമാണ്. കട്ടനും കുടിച്ച് കഥയും പറഞ്ഞ് യാത്ര തുടർന്നു.

*** A Week Ago***

“മൂട്ടിൽ വെയിലടിച്ചാലേ രാജകുമാരി എഴുന്നേക്കുള്ളായിരിക്കും , അസത്ത്”

വാതിലിലെ മുട്ടും പ്രാക്കു കേട്ടാണവൾ എഴുന്നേറ്റത്. ആദ്യമായിട്ടല്ലാത്തതുകൊണ്ട് കേട്ട വഴിയെ വിട്ടുകൊണ്ട് കിടക്ക ശെരിയാക്കി എഴുന്നേറ്റ് സമയം നോക്കി.

“ഈശ്വരാ ഇത്രേം നേരായോ… “

ഓടിപ്പിടിച്ച് കുളിമുറിയിലേക്ക് കേറി മുഖമൊന്ന് കഴുകി കണ്ണാടിയിൽ നോക്കി അലോങ്കോലമായ മുടിയൊക്കെ ഒതുക്കി വച്ചു. ആകെയൊന്നു വാടിയിട്ടുണ്ട്. നല്ല വേദന ആയിരുന്നു രാത്രി കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയതാണ്. ആദ്യത്തെ രണ്ടു ദിവസം കണക്കാണ്. ഇന്നൊരിത്തിരി അയവുണ്ട്. കുളിയും കഴിഞ്ഞ് നേരെ അമ്മയുടെ മുറിയിലേക്ക് ചെന്ന് വേണ്ടതൊക്കെ ചെയ്തു കൊടുത്തു. പാവം കഴിഞ്ഞ ഒരുവർഷമായിട്ടുള്ള കിടപ്പാണ്. എങ്ങനെ ജീവിച്ചവരാ ഒരാക്സിടൻ്റിൽ എല്ലാം മാറിമറിഞ്ഞു തനിക്ക് അച്ഛനേയും നഷ്ടമായി അമ്മയും കിടപ്പിലായി. ഇപ്പൊ ചിരിയുമില്ല സന്തോഷവുമില്ല എന്നും ഒരേ കിടപ്പ് . കുറച്ച് മാറിനിന്ന് പൂജാ മുറിയിലെ കണ്ണനേം തൊഴുത് അടുക്കളയിലേക്ക് നടന്നു.

“എന്താടി നിനക്ക് നേരത്തെ എണീറ്റാൽ “

“ അത് … എനിക്ക് വയ്യ വയറുവേദന ആയിരുന്നു അമ്മായി “

“ ഓ പിന്നെ ലോകത്ത് നിനക്ക് മാത്രല്ലേ ഇതുള്ളു , ഒരോ മുടന്തൻ ന്യായം പറഞ്ഞോളും എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താനായിട്ട് നാശം “

“ൻ്റെ കണ്ണാ… രാവിലെ തന്നെ ചീത്ത കേൾപ്പിച്ചപ്പോ സമാധാനം ആയല്ലോ ല്ലേ”

ആത്മഗതം പറഞ്ഞു കൊണ്ടവൾ അടുക്കളയിലെ പണിയിൽ മുഴുകി.

പണി ഒക്കെ തീർത്ത് വന്നപ്പോഴേക്കും സമയം അതിൻ്റെ പാട്ടിനുപോയിരുന്നു.

“സമയത്തിന് പോലും

എന്നോട് കരുണ ഇല്ലല്ലോ ദൈവേ , ഇനിപ്പോ കഴിക്കാൻ ഒന്നും സമയമില്ല “

ചുവരിലെ ക്ലോക്കിൽ നോക്കി ഒരോന്ന് പറഞ്ഞുകൊണ്ടവൾ ഏതോരു ഡ്രസ്സും എടുത്തിട്ട് ബാഗുമെടുത്ത് ബസ്സു പിടിക്കാൻ ഓടി.

“അമ്മായി ഞാനിറങ്ങുവ അമ്മയെ

നോക്കന്നെ “

മറുപടിക്കു കാത്തു നിക്കാതവൾ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഓടി.

ഉള്ളിൽ പേടി ഉള്ളതുകൊണ്ടു തന്നെ ചുറ്റും നോക്കിയാണ് പോവാറ്. കഴിഞ്ഞ കുറേ മാസങ്ങൾ കൊണ്ട് വേട്ടക്കാരനിൽ നിന്നും ഒളിച്ചോടുന്നൊരു മാനിനെ പോലെ മാറിയിരുന്നു അവൾ. എവിടെ നിന്നാണ് ആ പിശാച് വരുകയെന്ന് ഒരു ധാരണയും അവൾക്കില്ല ആ പേടി അവളുടെ നീല മിഴികളിൽ പ്രകടവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *