ചന്ദ്ര വേദം – 7
[ മന്ത്രവാദി ]
[ Previous Part ] [ www.kambi.pw ]

ഒരുപാട് ലേറ്റ് ആയി അല്ലെ? മറന്നതല്ല തിരക്കായിപോയി. enjoy the story, see you in comments❤️
***********
“കണ്ടില്ലേ നിനക്ക് ഭാഗ്യമുണ്ട്, പോലീസ് വന്നിട്ടുണ്ട് നിന്നെ കൊണ്ട് പോകാൻ. പക്ഷെ ഞാൻ വരും നിന്നെ കാണാൻ, നിൻ്റെ അവസാനത്തെ വിസിറ്റർ ആയിട്ട്.”
പൈശാചികമായ ചിരിയോടുകൂടി കാശി തൻ്റെ കടുത്ത ശബ്ദത്തിൽ അവനെ നോക്കി പറഞ്ഞു. കാർത്തിക്കിൻ്റെ കണ്ണുകളിൽ ജീവഭയം നിറഞ്ഞു. താൻ ചെയ്ത തെറ്റുകൾ ഓരോന്നായി അവനെ വിഴുങ്ങാൻ തുടങ്ങി.
എല്ലുപൊട്ടിയ വേദനയിൽ ഞരങ്ങുന്ന കാർത്തിക്കിനെ തീർക്കാൻ കാശിയുടെ കൈകൾ കൊതിച്ചെങ്കിലും ആ ജീവൻ എടുക്കേണ്ട ആൾ താനല്ലെന്ന് അവനറിയാമായിരുന്നു.
വാതിലിൻ്റെ കുറ്റി താഴ്ത്തിയ ശബ്ദത്തിൽ മുറിയിൽ അരങ്ങേറിയ സംഭവങ്ങളിൽ പേടിച്ചിരിക്കുന്ന അഞ്ചുപേരും സ്ഥലകാല ബോധത്തിൽ വന്നു. പടി കയറി വരുന്ന ബൂട്ടുകളുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.
മുറിയിലേക്ക് കയറിയ ദാസ് സമയം കളയാതെ നിലത്ത് കിടന്ന കാർത്തിക്കിനെ പിടിച്ചെഴുന്നേൽപിച്ച് സഹ പോലീസുകാർക്ക് കൈ മാറി.
” ഒരു വിരലിൽ ഒതുക്കിയത് നന്നായി. എപ്പഴാ ഇവനെ വേണ്ടതെന്ന് പറഞ്ഞാ മതി”
കാശിയെ നോക്കി ദാസ് പറഞ്ഞു. അവനെ പറ്റി മാലതിക്ക് പോലും അറിയാത്ത കര്യങ്ങൾ ദാസിനറിയാമായിരുന്നു.
” ഗായത്രി ഇവളെ മുറിയിലേക്ക് കൊണ്ട് ചെല്ല്”
ദാസിൻ്റെ കൂടെ പുറത്തേക്ക് നടക്കുന്ന കാശി ചുവരിൽ ചാരിനിന്നു കരച്ചിലടക്കിപ്പിടിച്ച അഞ്ജനയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഗായത്രിയോട് ആവശ്യപ്പെട്ടു.
പോലീസിൻ്റെ വരവറിഞ്ഞ എല്ലാവരും ഹാളിൽ കൂടിയിരുന്നു. ദാസ് കാർത്തിക്കിനെ ജീപ്പിൽ കയറ്റാൻ പറഞ്ഞ് ഹാളിൽ നിന്നു.
” എന്താ ഏട്ടാ, എന്ത് പറ്റി എന്തിനാ അവനെ കൊണ്ടുപോകുന്നത്.?”
” എന്താ കൃഷ്ണ
, ന്തിനാ ആ കുട്ട്യേ പിടിച്ച് കൊണ്ടോവണേ ?”
” പോലീസ്കാർക്ക് ഇവിടെ കയറാനും മാത്രം എന്താ ദാസ് ഉണ്ടായത്?”
മാലതിക്ക് പുറമെ ഭവാനിയും മാധവനും ദാസിനോട് ചോദിച്ചു.
” അമ്മേ ഇവൻ നിങ്ങള് വിചാരിക്കുന്ന പോലെ അഞ്ജനയുടെ കൂട്ടുകാരൻ അല്ല. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു. പക്ഷേ അഞ്ജനയ്ക്ക് ഇവൻ്റെ യഥാർത്ഥ മുഖം അറിയില്ലായിരുന്നു.
ഇവരുടെ കോളേജിലെ ഒരു കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരിച്ചത് നിങ്ങളൊക്കെ അറിഞ്ഞതല്ലേ. അതിലെ പ്രധാനി ഇവൻ ആയിരുന്നു. കൂടെ മറ്റൊരുത്തനും, പക്ഷേ പിന്നീട് അവൻ ചത്തു, ( കാശിയെ നോക്കിയാണ് ദാസ് ആ ഡയലോഗ് പറഞ്ഞത്).
ഇപ്പൊൾ ഇവനെയും കിട്ടി. ഇതൊന്നും കൂടാതെ വേറെയും കേസുണ്ട് ഇവൻ്റെ പേരിൽ. ഇനി പുറംലോകം കാണില്ല അവൻ.”
” പിന്നെ വല്യേട്ടാ, നിങ്ങള് ഒക്കെ ആട്ടിപ്പുറത്താക്കിയ കാശി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ അഞ്ജന സേഫ് ആയി ഇരുന്നത്. ഇല്ലെങ്കിൽ മറ്റൊരു വാർത്ത ആയിരുന്നു നിങ്ങൾക്ക് ഇപ്പൊൾ കേൾക്കേണ്ടി വരുക”
മാധവനെ മാറ്റി നിർത്തി അയാൾക്ക് മാത്രം കേൾക്കാൻ വേണ്ടി ദാസ് പറഞ്ഞു. രണ്ട് കയ്യുടെയും തള്ളവിരൽ പാൻ്റിൻ്റെ നടുവിൽ നിന്നും സൈഡിലേക്ക് ആക്കി യൂണിഫോം ഷർട്ട് നേരെയാക്കികൊണ്ട് ദാസ് പുറത്തേക്ക് നടന്നു.
അല്പം മാസ് കാണിച്ചുള്ള ദാസിൻ്റെ പ്രവൃത്തിയിൽ മാലതിയുടെ മുഖത്ത് തെല്ലൊരു അഹങ്കാരം മിന്നിമറഞ്ഞു. മനസിൽ നിന്നും കാശിയോടുള്ള ദേഷ്യം ഉരുകി തുടങ്ങിയ മാധവന് ദാസിൻ്റെ വാക്കുകൾ ആശ്വാസം ആയിരുന്നു.
തൻ്റെ മകൾ ഇപ്പോഴും ജീവനോടെ ഇരിക്കാനുള്ള കാരണം അയാളുടെ കൺമുന്നിൽ ദൈവത്തുല്യനായി നിന്നു. കാർത്തിക്കിനെ പറ്റിയുള്ള സത്യാവസ്ഥ എല്ലാവരിലും ഞെട്ടൽ
ഉണർത്തിയിരുന്നു.
അതുകൊണ്ട് തന്നെ അഞ്ജനയുടെ മറ്റുകൂട്ടുകാരികളിലെ വിശ്വാസവും ത്രാസിൽ കയറി. അൽപ സമയം കൊണ്ട് എല്ലാവരും അവരുടെ പണിയിലേക്ക് തിരികെ പോയി.
” അവനെ ചെറിയച്ചനെ ഏല്പിച്ചിട്ടുണ്ട്, രണ്ട് ദിവസം കൂടെ ക്ഷമിക്ക്, ഞാൻ വിളിക്കാം”
മുറ്റത്തിറങ്ങിയ കാശി ടോണിക്ക് മെസ്സേജ് അയച്ചു.
