അത് പൂർണമായും വെളുപ്പായി മാറിയതും ചുറ്റുമുള്ള വാദ്യക്കാരും തനിക്ക് നേരെ നീണ്ട കണ്ണുകളും എല്ലാം നിശ്ചലമായത് അവൻ അറിഞ്ഞു. പക്ഷേ കാതുകളിൽ അപ്പോഴും ചെണ്ടയുടെയും മണികളുടെയും ശബ്ദം മുഴങ്ങി കൊണ്ടിരുന്നു.
തെയ്യച്ചമയങ്ങൾ എല്ലാം മാറി കറുത്ത താടിയും മുടിയുമുള്ള ചുവപ്പും കറുപ്പും അരകച്ച കെട്ടിയ കയ്യിൽ ദണ്ഡുമായി തനിക്കുമുന്നിൽ നിൽക്കുന്ന ആ രൂപത്തെ കാശി ഓർത്തെടുത്തു.
“ഈ മടക്കം… അത് കാലം കാത്തുവച്ചതാണ്. തയ്യാറാവുക… ഓർമയില്ലേ ഞാൻ പറഞ്ഞത്. കാത്തിരിക്കുക നിനക്കെതിരെ ഉള്ള കരുക്കൾ നീങ്ങി തുടങ്ങി,കൂടെ
ഞാൻ ഉണ്ടാവും.
ചേരേണ്ട കൈകൾ ഞാൻ നിന്നെ ഏല്പിച്ചു കഴിഞ്ഞു. കാവലാവുക നീ…ഹ ഹ ഹ.. ഹ്രാ ….”
അത്രയും പറഞ്ഞ തീർന്നപ്പോഴേക്കും എല്ലാം പഴയപടി ആയിരുന്നു. വീണ്ടും തെയ്യക്കോലത്തിലേക്ക് വന്ന് അവനെ നോക്കി ചിരിച്ചുകൊണ്ട് വെളുത്ത കണ്ണുകൾ ചിമ്മിയ കാരണവർ തെയ്യം ഒരു വിറയലോടെ ആൾക്കൂട്ടത്തിലേക്ക് ബോധരഹിതനായി വീണു.
കാവിൽ കൂടിയിരുന്ന ഭക്തർ വേഗം തന്നെ കോലധാരിയെ അണിയറയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസത്തിലെ പോലെ വീണ്ടും ആവർത്തിച്ചതിൽ വലിയൊരു ചർച്ച തന്നെ അവിടെ ഉടലെടുത്തു.
അവരെയും കൂട്ടി മാലതി തറവാട്ടിലേക്ക് വണ്ടി എടുത്തു.
സുഭദ്രയുടെ നിർബന്ധ പ്രകാരം അവളെ ചെമ്പകശ്ശേരിയിലേക്ക് തന്നെ എത്തിച്ചു. പതിവ് രീതിയിൽ അല്ല വിവാഹം നടന്നതെങ്കിലും വീട്ടിലെ ചടങ്ങുകൾ എല്ലാം കൃത്യമായി തന്നെ മാലതി നോക്കി ചെയ്തു.
രഘുനാഥ് ആ വഴി വന്നില്ലെങ്കിലും അംബിക ഇപ്പോഴും തറവാട്ടിൽ തന്നെയാണ്. മീനാക്ഷിയും അംബികയ്ക്കും ഇതിലൊന്നും ഒട്ടും തൃപ്തി ഇല്ലായിരുന്നു. പക്ഷേ മാധവൻ മാലതിയോടൊപ്പം ഓടിനടന്ന് കര്യങ്ങൾ എല്ലാം ചെയ്തു.
എല്ലാമൊന്ന് കഴിഞ്ഞ് വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.
കല്യാണം വേഷമെല്ലാം മാറ്റി മറ്റൊരു സെറ്റ്മുണ്ട് ധരിച്ച് ആദ്യരാത്രിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഭദ്ര.
“ഒന്നും പഠിപ്പിച്ച് തരേണ്ടല്ലോ അല്ലേ🤭, ദേ പെണ്ണെ കാണുന്ന പോലെ അത്ര പാവം ഒന്നുമല്ല അവൻ , സൂക്ഷിച്ചില്ലെങ്കിൽ പത്താം മാസം ഒരു ട്രോഫിയും ആയി നടക്കേണ്ടി വരും പറഞ്ഞില്ലെന്ന് വേണ്ടാ.
അഹ് പിന്നെ എന്തേലും കാണിക്കുന്നുണ്ടേൽ ആ വാതിലങ്ങ് അടച്ചേക്കണം കേട്ടല്ലോ.”
ഭദ്രയുടെ കയ്യിൽ ഒരുഗ്ലാസ് പാൽ കൊടുത്തുകൊണ്ട് മാലതി പറഞ്ഞു. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും മാലതിയുടെ മുഖത്തെ കളിയാക്കി
കൊണ്ടുള്ള ചിരിയിൽ ഏതാണ്ടൊക്കെ ഭദ്രയ്ക്ക് മനസിലായി.
ആകെ കൂടെ ചമ്മലും നാണവും വന്ന അവളുടെ മുഖം ചുവന്നു. കൂടുതൽ കിട്ടാതിരിക്കാൻ അവൾ വേഗം മുറിയിലേക്ക് നടന്നു.
” അവനെവിടേം പോകില്ല പതുക്കെ പോയ മതി ”
അതുകൂടെ കേട്ടതും ഭദ്ര ആകെ നാണിച്ചു തുടുത്തു.
മുറിയിലേക്ക് കയറി ചെന്നപ്പോൾ കാശി ആരോടോ സംസാരിക്കുകയായിരുന്നു. കയ്യിലെ പാൽഗ്ലാസ് അവന് കൊടുക്കാൻ വേണ്ടി അവൾ അവൻ്റെ എതിരെയുള്ള ചുവരിൽ പുറം ചാരി നിന്ന്.
ഫോണിൽ സംസാരിച്ചുകൊണ്ട് ഭദ്രയെ അവൻ അടിമുടി നോക്കി. നെറ്റിയിലെ സിന്ദൂരം എടുത്ത് കാണിക്കുണ്ട്, കാതിലെ ചെറിയ സ്വർണ കമ്മൽ , കഴുത്തിൽ അവൻ കെട്ടിയ താലി സാരിക്ക് മേലിലേക്ക് വീണ് നെഞ്ചിന് മുകളിൽ തിളക്കത്തോടെ കിടക്കുണ്ട്.
മുഖത്തേൽ വീണുകിടക്കുന്ന മുടിയിഴകൾ അവളുടെ കുഞ്ഞ് മുഖത്തിന് ഭംഗി കൂട്ടി. കയ്യിലെ ഗ്ലാസിൽ പിടികിട്ടാതെ വട്ടം കറങ്ങുന്ന കൈകളിലെ വളകൾ തമ്മിൽ ഉരസി അവളുടെ വെപ്രാളം അവനെ അറിയിച്ചു.
ഒരു സെറ്റുമുണ്ടും ഉടുത്ത് ഉത്തമ ഭാര്യ ആയി നിൽക്കുന്ന അവളെ കണ്ട് കാശിയുടെ ചുണ്ടിൽ ചെറു ചിരി വിടുന്നു.
” ശെരി അപ്പോ നാളെ ഇങ്ങെത്തിക്കോ നീ, ഇവിടെ എല്ലാം സെറ്റ് ആക്കാം ഞാൻ, ഇപ്പൊ ചെറിയൊരു പണി ഉണ്ട്”
ഭദ്രയെ നോക്കിക്കൊണ്ടാണ് അവൻ ഫോണിൽ പറഞ്ഞത് പക്ഷേ തലകുനിച്ചു നിൽക്കുന്ന അവൾ അതുകണ്ടില്ല. ഫോൺ ബെഡിലേക്കിട്ട് ഭദ്രയുടെ അരികിലേക്ക് നടന്നു. അവൻ അരികിലേക്കെത്തും തോറും ഭദ്രയുടെ കൈകൾ ചെറുതായി വിറച്ചു തുടങ്ങി, കാലുകൾ നിലത്തുറക്കാതെ ആയി.
