ചന്ദ്രവേദം – 7 2അടിപൊളി  

ഇരുകൈകളും ചേർത്ത് അവൻ അവളുടെ ഇടുപ്പിൽ കൈ വച്ചു. ചെറുതായി

സാരിമാറികിടന്ന അവളുടെ വയറിൽ അവൻ്റെ വലത് തള്ളവിരൽ പതിഞ്ഞു. ഉള്ളിലൂടെ പാഞ്ഞുപോയ വിറയലിൽ ഭദ്ര തല ഉയർത്തി അവനെ നോക്കി.

” എന്ത് പറ്റി ചുവന്നു തുടുത്തല്ലോ , ഇങ്ങനെ കിടന്ന് വിറയ്ക്കാൻ എന്താ ഉണ്ടായേ?”

പിടികൊടുക്കാതെ ഓടുന്ന കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു . ഒന്നുമില്ലെന്ന് അവൾ ചുമൽക്കൂച്ചി. മറുപടിയിൽ തൃപ്തി വരാതെ അവൻ സാരിക്കിടയിലൂടെ വലതുകൈ വിരൽ കയറ്റി ഇടുപ്പിൽ ചെറുതായി ഒന്നമർത്തി.

അതിൽ ഞെട്ടിയ ഭദ്ര ഒന്ന് പൊങ്ങിപ്പോയി. കയ്യിലെ ഗ്ലാസിൽ നിന്നും രണ്ടുതുള്ളി പാൽ തെറിച്ചു. അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്ന പോലെ അവൾക്ക് തോന്നി.

അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു. അവൻ്റെ കണ്ണിൽ കുടുങ്ങിയ അവൾ നടന്നതെല്ലാം യാന്ത്രികമായി പറഞ്ഞു.

” ഓഹ് അപ്പൊ അതാണ് കാര്യം. ട്രോഫി വേണമെങ്കിൽ നമ്മക്ക് സെറ്റ് ആക്കാം എന്തേ..? ഞാൻ റെഡി ആ”

ഭദ്രയെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ശൃംഗാര ഭാവത്തോടെ അവൻ പറഞ്ഞു. അവൻ്റെ പിടിയിൽ പെട്ട ഭദ്ര നിന്ന് വിയർക്കാൻ തുടങ്ങി. എന്ത് പറയണമെന്ന് അറിയാതെ അവൾ കുഴങ്ങി നിന്നു.

കയ്യിലെ ഗ്ലാസ് വാങ്ങി അവൻ അല്പം കുടിച്ച ശേഷം അവളുടെ ചുണ്ടിലേക്ക് വച്ചുകൊടുത്തു. മടികൂടാതെ അവൾ അത് കുടിച്ചു. ചുണ്ടിലൂടെ ഊർന്നിറങ്ങിയ പാൽ തുള്ളി കണ്ടപ്പോൾ കാശിക്ക് മനസിൽ ഒരു കുസൃതി തോന്നി.

അവളത് തുടക്കും മുൻപേ അവൻ്റെ ചുണ്ടുകൾ അതിനെ തുടച്ചെടുത്തിരുന്നു. കൂട്ടു തേടിയ അവൻ്റെ ചുണ്ടുകൾക്ക് അവളുടെ കീഴ്ചുണ്ടിനെ സ്വന്തമാക്കാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

ആദ്യം അവളൊന്ന് മടിച്ചെങ്കിലും അവൻ്റെ ചൂടിൽ അവൾ അത് ആഗ്രഹിച്ചു തുടങ്ങി.

ഭദ്രയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കാശി അവളുടെ ചുണ്ടുകളെ ആർത്തിയോടെ തിന്നു.

ആ തണുത്ത രാത്രിയിൽ ചുണ്ടുനുണയുന്ന ശബ്ദം ചുവരുകൾക്കുള്ളിൽ അലയടിച്ചു. ശ്വാസമെടുക്കാൻ വിട്ടുമാറിയ ഇരുവരും പരസ്പരം നോക്കി ചിരിച്ചു. ചുവരിൽ ചാരി പുറം കൈ കൊണ്ട് ചുണ്ടു തുടച്ച ഭദ്ര വീണ്ടും അവൻ്റെ ചുണ്ടുകൾക്ക് നേരെ ചാടി.

ഭദ്രയിലെ സമ്മതം കാശിക്ക് കൂടുതൽ ആവേശമേകി. മുമ്പത്തേതിലും ആവേശത്തോടെ ഇരുവരും ചുണ്ടു നുണഞ്ഞു. അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കിക്കൊണ്ട് കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയി.

ശ്വാസം മുറിഞ്ഞപ്പോൾ വിട്ടുമാറിയെങ്കിലും കാശി അവളുടെ കവിളിലേക്കും കാതിലേക്കും എത്തി. പിന്നീട് കഴുത്തിലേക്ക് മുഖം അമർത്തിക്കൊണ്ട് അവളെ പുളകിതയാക്കി. അവളുടെ കൈകൾ അവൻ്റെ മുടിയിൽ ഓടിനടന്നു.

കഴുത്തിൽ നിന്നും നെഞ്ചിലേക്ക് ഇറങ്ങിയ അവനെ അവൾ തടഞ്ഞു. എന്തെന്ന അർഥത്തിൽ പുരികം പൊക്കിയ അവനോട് കള്ളച്ചിരിയോടെ അവൾ വാതിൽ ചൂണ്ടി കാണിച്ചു.

കാര്യം മനസിലായ കാശി അതേ ചിരിയോടെ ചെന്ന് വാതിലടച്ച് കുറ്റിയിട്ട് കസേരയിൽ ഗ്ലാസും വച്ച് തിരികെ നടന്നു. അപ്പോഴേക്കും ഭദ്ര കട്ടിലിൽ ഇരുന്നിരുന്നു.

” എന്താ മോളെ ഉദ്ദേശം..ഇപ്പൊ കടിച്ച് പറിച്ചേനേ”

തൻ്റെ ചുണ്ട് പിടിച്ച് നോക്കി ഭദ്രയോടായി ചോദിച്ചു.

” സോറി പെട്ടെന്ന് തോന്നിയപ്പോ അങ്ങനെ ചെയ്തതാ.”

” ഓഹ് ആയിക്കോട്ടെ..പിന്നെ എനിക്കങ്ങനെ തോന്നി ചെയ്ത സോറി ഒന്നും കിട്ടില്ല കേട്ടോ”

അതിനവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

” ക്ഷീണം ഉണ്ടേൽ കിടന്നോ , ബാക്കി പിന്നെ ആവാം.”

കല്യാണത്തിൻ്റെ ക്ഷീണം ഉണ്ടാവുമെന്ന് ആലോചിച്ച് കാശി പറഞ്ഞു. ഭദ്രയും അത് സമ്മതിച്ചു. സത്യത്തിൽ അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. കൂടുതൽ

ഒന്നും പറയാതെ ഇരുവരും പുതപ്പിനുള്ളിൽ കയറി.

” അതേയ് ഏട്ടാ..”

കാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് അവൾ അവനെ തൊണ്ടി വിളിച്ചു.

“മ്മ് എന്താ?”

തല വെക്കാൻ കൈ വച്ചുകൊടുത്ത് അവൻ ചോദിച്ചു.

” ഗർഭിണി ആയാൽ എങ്ങനെയാ ഞാൻ കോളേജിൽ പോകുന്നേ? അതുകൊണ്ട് നമ്മക്ക് അത് കഴിഞ്ഞ് പോരെ?”

അവൻ്റെ കൈത്തണ്ടയിൽ തലവച്ച് അവനോട് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു. അവളുടെ നിഷ്കളങ്കമായ ചോദ്യത്തിൽ അവൻ ചിരി വന്നെങ്കിലും അവളെ കളിപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *