” ഏയ് അതൊന്നും പറ്റില്ല എനിക്ക് പത്താം മാസം തന്നെ കുഞ്ഞിനെ വേണം. വേണേൽ ലീവ് എടുക്കാം അല്ലെങ്കിൽ നിർത്തിയിട്ട് കൊച്ചുണ്ടായ ശേഷം വീണ്ടും പഠിക്കാം”
” അയ്യടാ അതൊന്നും പറ്റില്ല. പ്ലീസ് എക്സാം ഒക്കെ കഴിഞ്ഞ് മതിയെന്നേ..അല്ലെങ്കിൽ പിന്നെ എല്ലാവരും കളിയാക്കും.. പ്ലീസ്….”
അതുകൂടെ കേട്ടപ്പോൾ കാശിക്ക് ചിരി പിടിച്ചുവെക്കാൻ കഴിഞ്ഞില്ല. അവളെ നോക്കി ചിരിച്ചതോടെ ഭദ്ര അവൻ്റെ കയ്യിൽ നുള്ളി.
” ദുഷ്ടൻ”
” എൻ്റെ പൊന്ന് ഭദ്രേ ഞാൻ ചുമ്മാ പറഞ്ഞതാ. നമ്മക്ക് പഠിത്തം ഒക്കെ കഴിഞ്ഞ് പതിയെ മതിയെന്നേ”
” എന്നാ ഓക്കെ”
അത് കേട്ട് സന്തോഷം വന്നവൾ അവൻ്റെ കവിളിൽ കടുപ്പത്തിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് അവനെയും ചുറ്റിപ്പിടിച്ച് പറ്റിച്ചേർന്ന് കിടന്നു.
” അഹ് ഒരുമിനിട്ടേ”
അതും പറഞ്ഞ് ഏന്തി വലിഞ്ഞ് ഫോൺ എടുത്ത് ഒരു സെൽഫി എടുത്തു.
” ഇതെന്തിനാ”
” ഒരാൾക്ക് അയച്ച് കൊടുക്കാനാ”
” നമ്മുടെ ബെഡ്റൂം സീൻ കാണാൻ ഉള്ള ആരാണാവോ അത്”
” അയ്യേ അങ്ങനെ അല്ല,
ഇത് ഗൗരിക്ക് അയച്ച് കൊടുക്കാനാ. എനിക്കാകെ ഉള്ള ബെസ്റ്റ് ഫ്രെണ്ട് ആ എല്ലാം പറയുന്നേ ആ അതോണ്ട് ഇതും കൂടെ അറിയട്ടേനേ”
” ഓഹോ അത്രക്ക് ക്ലോസ് ആണോ?”
” അതെന്നെ ഞങ്ങൾ ചങ്കും ചങ്കും ആ..പിന്നെ……..”
ഗൗരിയുടെയും ഭദ്രയുടെയും വിശേഷങ്ങൾ അവൾ അവനോട് വാ തോരാതെ പറഞ്ഞു. തൻ്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ എല്ലാം കേട്ടിരുന്നു.
ഒടുവിൽ ആദ്യരാത്രി മാറ്റിവച്ചുകൊണ്ട് കഥയുടെ കെട്ട് പൂട്ടിവച്ച് ഉറക്കത്തിലേക്ക് നീങ്ങി.
###
കോളിങ് ബെൽ അടിച്ചത് ആരാണ് അറിയാൻ വാതിൽ തുറന്ന പത്മാവതി ശക്തിയെ കണ്ട് സമാധാനപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് ശക്തി വീട്ടിലേക്ക് വരുന്നത്.
അവനെ അകത്തേക്ക് വിളിച്ച് കയറ്റി കര്യങ്ങൾ ചോദിച്ചറിഞ്ഞു.
” എവിടെയായിരുന്നേട രണ്ട് ദിവസം, എല്ലാം കൂടെ ഒന്നിച്ച് പോയതാണല്ലോ ഇപ്പൊ എന്താ അണ്ടി പോയ അണ്ണനെ പോലെ ഇരിക്കുന്നേ? ”
” ദേ തള്ളേ കുറച്ച് സമാധാനം താ”
” നീ കാര്യം പറയടാ എവിടെ പോയതാ നീ. അല്ല ഇതെന്തടാ മുഖത്ത് ഒരു പാട്, പിന്നേം അടി പിടിച്ചോ ? ”
പത്മാവതിയുടെ നിർബന്ധത്തിന് ഒടുവിൽ ശക്തിക്ക് നടന്ന കര്യങ്ങൾ പറയേണ്ടി വന്നു.
” ഓഹ് അപ്പൊ അതും കഴിഞ്ഞ് വന്നവരെ ആണ് പോലീസ് പിടിച്ച് കെട്ടിച്ചത്”
” ഏഹ് കെട്ടിച്ചെന്നോ? ആരെ?”
” എടാ ആ മൂദേവി സ്റ്റേഷനിൽ വച്ച് അവനെ ഇഷ്ടമാണെന്ന് പറഞ്ഞ് , പിന്നെ പറയണ്ടല്ലോ ആ തള്ള പിടിച്ച് അങ്ങ് കെട്ടിച്ചു.
ഇന്ന് വീട്ടുകാർ എല്ലാം ചേർന്ന് ഭംഗി ആയി
ആ കല്യാണം അങ്ങ് നടത്തി. അതും കൂടിയിട്ട് അവളെ തള്ള വന്ന് കിടപ്പുണ്ട് അകത്ത്.”
” മൈര്.. അന്നേ ആ കഴിവേറിടെ മോനെ തീർക്കേണ്ടതായിരുന്നു. ശ്ശേ… രണ്ടിനേം തീർക്കും ഞാൻ.. ”
സോഫയിൽ ഇരുന്ന് ദേഷ്യത്തോടെ ശക്തി പറഞ്ഞു.
” അതിനൊക്കെ സമയം ഉണ്ട്. വേറെയും കുറേ കാര്യങ്ങൾ നടന്നു. മായൻ നിന്നെ അന്വേഷിച്ചു…….. ”
മായനുമായുള്ള കൂടിക്കാഴ്ചയിൽ നടന്നതൊക്കെ പത്മാവതി ശക്തിക്ക് വിശദമാക്കി കൊടുത്തു.
” എങ്കിൽ പിന്നെ അവൾടെ തള്ളയെ ഇപ്പോ തീർത്തുടെ, നിങ്ങള് മാറ് ഞാൻ അതങ്ങ് ചെയ്യാം ഇപ്പൊൾ തന്നെ”
ഭദ്രയോടും കാശിയോടുമുള്ള ദേഷ്യം തീർക്കാൻ സുഭദ്രയ്ക്ക് നേരെ അവൻ തിരിഞ്ഞു.
” നിക്ക്, അതിനുള്ള സമയം അദ്ദേഹം പറയും. അന്നേരം മതി. അതുവരെ കാത്ത് നിക്ക് നീ. പിന്നെ തൽക്കാലം ഒന്നിലും ചെന്ന് പെടേണ്ട, കർമങ്ങൾ ചെയ്യാൻ ഉള്ളതാ നിനക്കും അതോർമ്മ വേണം.”
###
” എവിടെത്തിയെടാ?”
” ടൗണിൽ കേറി ”
” ശെരി, നേരെ റിസോർട്ടിലേക്ക് വാ, സ്റ്റോർ റൂമിൽ ഉണ്ടാവും ഞങ്ങൾ ”
” ഓക്കെ ഒരര മണിക്കൂർ, i Will be there”
” Done”
ഭദ്രയോടും മാലതിയോടും റിസോർട്ടിൽ പണി ഉണ്ടെന്ന് പറഞ്ഞ് കാശി രാവിലെ തന്നെ വീട്ടിൽ നിന്നും മുങ്ങി. ദാസിനെ വിളിച്ച് കാർത്തിക്കിനെയും പൊക്കി റിസോർട്ടിലെ store room ൽ കയറി അവർ.
ചെറിയ സെറ്റപ്പ് ഉള്ള റൂമാണ് ഇത്. ഒരു തരി ശബ്ദം പുറത്ത് കേൾക്കില്ല. വെള്ളമടി പാർട്ടിക്കും മറ്റും വേണ്ടി പണിതതാണ്. അവനെ ഒരു കസേരയിൽ ഇരുത്തി
