ചന്ദ്രവേദം – 7 2അടിപൊളി  

” സത്യം പറ , സാറിനെ തല്ലിയോ?”

ഇത്രപ്പെട്ടെന്ന് അയാൾ സമ്മതിച്ചതിൽ ഭദ്രയ്ക്ക്

സംശയം വന്നത് കൊണ്ട് അവൾ കാശിയോട് ചോദിച്ചു.

” ചെറുതായിട്ട് ഒന്ന് തലോടി വിട്ടു”

” ശെ കാണാൻ പറ്റിയില്ലല്ലോ എന്നേം കൂടെ വിളിക്കായിരുന്നു”

” തൽക്കാലം കുഞ്ഞിപ്പിള്ളേര് തല്ലൊന്നും കാണേണ്ടാ ”

അവളുടെ കവിളിൽ നുള്ളികൊണ്ടു അവൻ പറഞ്ഞു. പിണക്കം മാറിയ ഭദ്ര അടുത്തിരുന്ന കാശിയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. അവൻ അവളുടെ വയറിനു മേലെ കൈ ലോക്ക് ചെയ്ത് പിടിച്ചു.

” എന്നാലും തല്ലണ്ടായിരുന്നു, ഒന്നുമില്ലെങ്കിലും ഒരു അധ്യാപകൻ അല്ലേ”

നെഞ്ചിൽ ചാഞ്ഞ് ചെറുതായി അടികൊണ്ട് അവൾ പറഞ്ഞു.

” അത് ശെരി ഇപ്പോഴല്ലേ പറഞ്ഞേ അടിച്ചത് കാണാൻ പറ്റിയില്ലെന്ന്. ഇത്രപ്പെട്ടെന്ന് മനസ് മാറിയോ. പിന്നെ അയാൾ അധ്യാപകൻ ചെയ്യേണ്ട പണി ഒന്നുമല്ലല്ലോ ചെയ്തത്.

അയാൾക്ക് അർഹിക്കുന്നത് തന്നെയാ ഞാൻ കൊടുത്തത്. ”

” അതേ…ദേവേട്ടൻ ഗുണ്ട ആണോ?”

വലിയ സീരിയസ് കാര്യമെന്നോണം അവൾ ചോദിച്ചു. മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ അവൻ്റെ മുഖത്തേക്ക് നോക്കി. അവളെ തന്നെ നോക്കി ചിരിക്കുന്ന കാശിയെ കണ്ട് പാവം ചമ്മിപ്പോയി.

” ചിരിക്കാതെ പറ, നമ്മൾ ആദ്യം കണ്ടപ്പോഴും അവരെയൊക്കെ തല്ലുന്നായിരുന്നില്ലേ? പിന്നെ അച്ചനേം ഇപ്പൊ സാറിനെം”

” എന്നാ പിന്നെ ഗുണ്ട ആണെന്ന് കൂട്ടിക്കൊന്നേ”

” അയ്യടാ അതൊന്നും വേണ്ട. നല്ലക്കുട്ടി ആയിട്ട് എൻ്റെ കൂടെ ഇരുന്ന മതി”

അവൻ്റെ കൈ പിടിച്ച് ഉമ്മ വച്ചുകൊണ്ട് അവൾ ചട്ടം കെട്ടി.

” അങ്ങനെ ഉറപ്പൊന്നും തരാൻ പറ്റില്ല. ഞാൻ ശ്രമിക്കാം”

അവളുടെ ആദ്യത്തെ ആഗ്രഹത്തിന് മറുത്തുപറയാൻ മടിച്ചവൻ അർഥ സമ്മതത്തിൽ ഒതുക്കി തീർത്തു.

” നാളെ

ഉത്സവം കഴിഞ്ഞ ഞാൻ തിരിച്ച് പോവും കേട്ടോ”

” ഏഹ് അതെന്താ ? അപ്പൊ ഞാനോ?”

ഞെട്ടിത്തരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഒരുനിമിഷം അവളുടെ മുഖത്ത് പേടിയും നഷ്ടവും ഒറ്റപ്പെടലും മിന്നി മറഞ്ഞെങ്കിലും സങ്കടം തളം കെട്ടി കിടന്നു.

” പിന്നെ പോകണ്ടേ, അല്ല മോളെന്താ വിചാരിച്ചേ ഞാൻ പണിയൊന്നും ഇല്ലാത്ത നടക്കുന്നവൻ ആണെന്നോ? എനിക്ക് പോയിട്ട് കുറേ പണി ഉള്ളതാ. നിനക്ക് ക്ലാസും ഇല്ലേ?”

” എന്നാലും ”

” ഒരെന്നാലും ഇല്ലാ. നിൻ്റെ ക്ലാസ്സൊക്കെ കഴിഞ്ഞ് എക്സാം തീരുമ്പോൾ ഞാൻ വന്ന് കൂട്ടാം. അതുവരെ ചെറിയമ്മയുടെ കൂടെ നിന്നോ അതാ നല്ലത്.”

” പോകണ്ട പ്ലീസ്”

അവളുടെ കയ്യിലെ ഞൊട്ട പൊട്ടിക്കുന്ന കാശിയെ തിരിഞ്ഞിരുന്നു നെഞ്ചിലേക്ക് കിടന്ന് കെട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു. സങ്കടം വന്ന അവളുടെ നീലമിഴികൾ കരയാൻ തുടങ്ങിയിരുന്നു.

###

“എല്ലാവരും ഉണ്ടല്ലോ അല്ലേ? പൂജകൾ വീണ്ടും ആരംഭിക്കുകയാണ്. വരുന്ന അമാവാസിയിൽ ആദ്യത്തെ ബാലി നടക്കും. എല്ലാവരും പ്രാർത്ഥിച്ചുകൊള്ളൂ. ഓം ഹ്രീം കാലമോഹിനി മഹിര രക്ഷാ സ്വാഹ..”

മായനുമുന്നിൽ ആയി ഇരിക്കുന്നവരോട് അയാൾ ആജ്ഞാപിച്ചു. പുരുഷന്മാർ കറുത്ത മുണ്ടും ഉത്തരീയവും ധരിച്ച് , സ്ത്രീകൾ കറുത്ത മുണ്ട് മുലകൾക്ക് മുകളിൽ വരെ ചുറ്റികൊണ്ടും മായൻ്റെ മന്ത്രങ്ങൾ ഏറ്റുപറഞ്ഞു.

###

ഒരുഭാഗത്ത് മായൻ പൂജകൾ പുനരാരംഭിച്ചപ്പോൾ മറുഭാഗത്ത് കരിമഠത്തെ വിളക്കുകൾ നിലം പതിച്ച് സൂചനകൾ നൽകി.

###

ആളനക്കമില്ലാതെ ഇരുട്ടുമുറിയിൽ തൻ്റെ മരണത്തെയും കാത്ത് വേദന തിന്നുകൊണ്ട് ഇഞ്ചിഞ്ചായി കാർത്തിക് മരിച്ചു തുടങ്ങി. കമ്പി കയറ്റി ചൂടാക്കിയത് കൊണ്ട് ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാതെ അവൻ ആ

കയറിൽ തൂങ്ങി നിന്ന്.

###

ഇത്രയും നാൾ ബഹുമാനത്തോടെ നോക്കിയ ഭാര്യ ഇന്ന് പുച്ഛിച്ചുകൊണ്ട് കരണം അടിച്ച് പുകച്ചപ്പോൾ അയാൾക്ക് മരിച്ചുവീഴാൻ തോന്നി. പ്രതികരിക്കാൻ പോലും കഴിയാതെ അയാൾ ഭാര്യയുടെ മുന്നിലും ഒന്നുമല്ലാതായി.

നാളെ മുതൽ തൻ്റെ ജീവിതം എന്താകുമെന്ന് അറിയാതെ ജോസഫ് വേദന സഹിച്ച് നിലത്തെ വിരിയിൽ കിടന്നുറങ്ങി. ബെഡിൽ കിടക്കുന്ന സൂസൻ സോഫിയുമായി നീണ്ട ചാറ്റിൽ മുഴുകിയതിനാൽ ജോസഫിനെ മൈൻഡ് ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *