ചന്ദ്രവേദം – 7 2അടിപൊളി  

അതിൽ നിന്നും അയാളുടെ അവിഹിതവും മറ്റു ചുറ്റികളികളും അവർ കണ്ടെത്തി. അയാൾക്കെതിരെയുള്ള ആയുധമായി അതിനെ ഉപയോഗിക്കാൻ അവർ തീരുമാനിച്ചു.

കാർത്തിക്കിൻ്റെ മുക്കാൽ ജീവനും തീർത്ത് മൂവരും തറവാട്ടിലേക്ക് ചെന്നു. പരിചയപ്പെടുത്തേണ്ടവരെ എല്ലാം തൻ്റെ കൂട്ടുക്കാക്ക് പരിചയപ്പെടുത്തി കൊടുത്തു. മാലതിയും സാവിത്രിയും അവരെ നന്നായി തന്നെ സൽക്കരിച്ചു.

” ദേ ഷർട്ടിൽ ചോരയുണ്ടല്ലോ എന്ത് പറ്റി?”

അവരെ പരിചയപ്പെടുന്നതിനിടയിൽ അഞ്ജന ചോദിച്ചു.

” ഓഹ് അതൊന്നും ഇല്ല, ഒരു എലിയെ അടിച്ചപ്പോ തെറിച്ചതാവും”

അത് കേട്ട് കാശി അവനെ നോക്കി ചിരിച്ചു. ടോണി ഉദേശിച്ചത് ശരിക്കുള്ള എലിയെ ആണെന്ന് കരുതി അഞ്ജന പിന്നീട് ഒന്നും ചോദിച്ചില്ല.

പലപ്പോഴായി പൂജയുടെ കണ്ണ് തനിക്ക് നേരെ വീഴുന്നത് കാശി കാര്യമാക്കിയില്ലെങ്കിലും മറ്റൊരാൾക്ക് അത് അല്പം പ്രശ്നമായിരുന്നു. ഞൊട്ടയോടിച്ച് തീർന്നിട്ടും

അവൾ വീണ്ടും അതേ വിരലുകൾ മടക്കി കൊണ്ടിരുന്നു.

ലേറ്റ് ആയെങ്കിലും ചോറ് കഴിപ്പിച്ചാണ് ഭവാനി അവരെ തിരികെ അയച്ചത്.

” റിസോർട്ടിൽ അത്യാവശ്യം ആൾക്കാർ ഉള്ളതാ ചുമ്മാ കാറിക്കൂവി അവരെ കൊണ്ട് പറയിപ്പിക്കരുത് രണ്ടും.”

പോകാൻ നിന്ന അവരെ നോക്കി കാറിനുള്ളിലേക്ക് തലയിട്ടു കാശി പറഞ്ഞു.

“പോടാ പോടാ നിനക്ക് പിന്നെ സ്വന്തം പ്രോപ്പർട്ടി ആയല്ലോ അതിൻ്റെ അഹങ്കാരം ഇവിടെ ഇറക്കല്ലേ മോനെ, എന്നാ ശെരി നാളെ ഇറങ്ങി അങ്ങോട്ട് സമാധി ആക്കാം.”

” ഓക്കെ”

അവരെ പറഞ്ഞ് വിട്ട് അകത്ത് കയറിയ കാശി ഒന്നുമറിയാത്ത പോലെ ഭദ്രയെ നോക്കിയെങ്കിലും കണ്ടില്ല.

” നോക്കണ്ട മുറിയിലേക്ക് പോയി”

ചുറ്റും നോക്കുന്ന കാശിയെ പുറകിൽ നിന്നും മാലതി കളിയാക്കി. അവിടെ നിന്ന് ചീയാതെ അവൻ മുകളിലേക്ക് കയറി. ആ പോക്കും നോക്കി ചിരിച്ചുകൊണ്ട് മാലതി അടുക്കളയിലേക്ക് പോയി.

അവൻ മുറിയിൽ കയറിയിട്ടും കിടക്കയിൽ ഇരുന്ന് ഫോൺ നോക്കുന്ന ഭദ്രയിൽ മാറ്റമൊന്നും ഉണ്ടായില്ല. എന്താവും എന്നറിയാൻ അവനും കസേരയിൽ ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി.

” എന്താ ഇത്ര ഗൗരവം?”

കുറച്ച് സമയം കഴിഞ്ഞും അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് അവൻ മുരടനക്കി ചോദിച്ചു. കേട്ടെങ്കിലും അവൾ മൈൻഡ് ആകാതെ തിരിഞ്ഞിരുന്നു കിടക്കയിൽ ഉള്ള മടക്കിയ തുണികൾ വീണ്ടും മടക്കാൻ തുടങ്ങി.

” ഹാ പറയടോ എന്താ ഇത്ര ഗൗരവം ന്ന്”

കാശി എഴുന്നേറ്റ് അവൾക്ക് പിറകിൽ ചെന്ന് ഇടുപ്പിൽ തൊണ്ടിക്കൊണ്ട് വീണ്ടും ചോദിച്ചു. ഇക്കിളി അവൾ ഒന്ന് പുളഞ്ഞ് വീണ്ടും പണി തുടർന്നു.

” അതൊക്കെ മടക്കിയതാ വീണ്ടും മടക്കിയാൽ

കൂടുതൽ വൃത്തി ഒന്നും ആവില്ല. അതവിടെ വച്ച് ഇയാൾ കാര്യം പറ”

ഭദ്രയുടെ തോളിൽ മസാജ് ചെയ്തുകൊണ്ട് അവൻ പറഞ്ഞു.

” എവിടെയായിരുന്നു ഇത്രേം നേരം. ഒന്ന് വിളിച്ച് പോലും ഇല്ലല്ലോ? എന്നോട് മിണ്ടാൻ വരണ്ട”

മടക്കി കൊണ്ടിരുന്ന തുണി ബെഡിലേക്ക് ഇട്ട് അവന് നേരെ തിരിഞ്ഞുകൊണ്ടവൾ ചതിച്ച് ചുണ്ടുക്കോട്ടി. അത് കണ്ട് ഇതെന്ത് കൂത്തെന്ന ഭാവത്തിൽ അവൻ അവളെ നോക്കി.

” ഞാൻ വിളിച്ചല്ലോ?”

” അത് ലൊക്കേഷൻ കിട്ടാൻ വേണ്ടി അല്ലെ അല്ലാതെ എന്നെ തിരക്കി അല്ലലോ”

” ഓഹ് അങ്ങനെ. ക്ഷമിക്ക് ഇതിന് മുമ്പ് ഇങ്ങനെ ശീലം ഇല്ലാത്തോണ്ടാ”

” എനിക്ക് പിന്നെ ഇതായിരുന്നല്ലോ പണി. എന്നോട് മിണ്ടണ്ടാ പൊക്കോ”

” അങ്ങനെ പറയല്ലേ ഇന്നലെ കെട്ടിയതല്ലേ ഉള്ളൂ ഒരു രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് പറഞ്ഞ പിന്നേം ഒരു ഇതുണ്ട്.”

” അത് ശെരി അപ്പോ ഞാൻ അങ്ങനെ പറയാൻ വേണ്ടി നിക്കുവായിരുന്നു അല്ലെ, ദുഷ്ടൻ”

” അങ്ങനെ ഒന്നും അല്ല ഞാൻ ഒരു ഇതിൽ പറഞ്ഞെന്നെ ഉള്ള്, അതിൽ പിടിച്ച് കേറല്ലേ നീ. ഇന്ന് അങ്ങനെ പോയതോണ്ട് നിൻ്റെ ഫീസിൻ്റെ കാര്യം ശരിയായില്ലേ.”

പ്രതീക്ഷിച്ചതല്ലെങ്കിലും കേട്ടത് ആശ്വാസം തരുന്ന കാര്യം ആയത് കൊണ്ട് അവളുടെ മുഖത്ത് തെളിച്ചം വന്നു.

” എന്തേ വിശ്വാസം ആയില്ലേ?”

മിഴിച്ച് നോക്കുന്നത് കണ്ട് അവൻ ചോദിച്ചു.

” അയാൾ തന്നെ ഫീസ് അടച്ചോളാമെന്ന് പറഞ്ഞു. ഇനി ധൈര്യമായിട്ട് ക്ലാസിൽ പൊക്കോ “

Leave a Reply

Your email address will not be published. Required fields are marked *