ദാസും കാശിയും മറ്റൊരു കസേരയിൽ ഇരുന്നു.
” മോനെ ഇവനെ എന്ത് ചെയ്യാനാ പ്ലാൻ?”
” അതവൻ തന്നെ പറയണം. ഇതുപോലോരവസരത്തിന് വേണ്ടി അവൻ കുറെ ആയി കാത്തിരിക്കുന്നു. എന്തായാലും ഇവൻ ചാവും. അതിന് മുമ്പ് എന്തൊക്കെ അനുഭവിക്കും എന്ന് എനിക്ക് അറിയില്ല.”
” എനിക്ക് ഡ്യൂട്ടി ഉണ്ട്. കഴിഞ്ഞിട്ട് വിളിക്ക് ,ഡിസ്പോസ് ചെയ്യാൻ ആ ശ്മശാനത്തിൽ പോയാ മതി ഞാൻ വരാം”
” അഹ് നിക്ക് അവനെ കണ്ടിട്ട് പോകാം. അപ്പോഴേക്കും ഇവൻ ഒന്ന് കഴിച്ച് കൊഴുക്കട്ടെ”
രണ്ടുദിവസത്തെ പട്ടിണി കൊണ്ട് കാർത്തിക് ക്ഷീണിച്ച് പോയിരുന്നു. ഓഫിസ് സ്റ്റാഫ് ആയ സോഫിയെ വിളിച്ച് കാശി അവനുള്ള ഫുഡ് എത്തിച്ചു.
” കഴിച്ചോടാ, നല്ല അടിപൊളി ബിരിയാണി ആ. അഹ് സോഫി ഇങ്ങോട്ടേക്ക് ആരെയും വിടേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചിട്ട് നീ വന്നാൽ മതി.”
“ശെരി sir.. പിന്നെ….”
” നോക്കട്ടെ നിൻ്റെ ടോണി സാറിനോട് പറഞ്ഞ് നോക്കാം, പക്ഷേ സാധ്യത കുറവാ.”
” ഒകെ sir, എന്നാ ഞാൻ മേലോട്ട് പോകുവാ”
” ശെരി. നിക്ക് നിനക്കൊരാളെ കിട്ടിയ പോരെ അതിവൻ തന്നെ ആവണമെന്ന് ഇല്ലാലോ?”
” മതി പക്ഷേ ഒരടി എങ്കിലും കൊടുക്കണം ഈ നായിൻ്റെ മോന് ”
” വഴി ഉണ്ടാക്കാം”
ചെറിയൊരു പ്രതീക്ഷയോടെ അവൾ ഓഫീസിലേക്ക് നടന്നു. വിശപ്പ് തളർത്തിയ കാർത്തിക്ക് മുന്നിലെ ബിരിയാണി ആർത്തിയോടെ കഴിച്ചു, അതവൻ്റെ അവസാനത്തെ ഭക്ഷണം ആണെന്ന് ഉറപ്പുണ്ടെങ്കിലും വിശപ്പ് അവനെ കൊണ്ട് അത് കഴിപ്പിച്ചു.
” നിൻ്റെ കൂട്ടുകാരൻ ഭാഗ്യം ചെയ്തവനാ, എൻ്റെ
കയ്യിൽ പെട്ടത് കൊണ്ട് ഒന്നും അനുഭവിക്കേണ്ടി വന്നില്ല. നിനക്ക് ആ ഭാഗ്യം ഇല്ലാതെ പോയി”
പേടി ഉണ്ടെങ്കിലും അവൻ ഒന്ന് പുച്ഛിച്ച് ചിരിച്ചു.
” കൂടി പോയില്ല എന്നെ തല്ലി കൊല്ലും അതിൽ കൂടുതൽ ഒന്നും പറ്റില്ലല്ലോ?”
” തല്ലി കൊല്ലാനോ നിന്നെയോ ഹഹഹ”
കാശിയുടെ അട്ടഹാസത്തിൽ അവൻ്റെ മുഖത്തെ ചിരി മാഞ്ഞു. മുഖം വിളറി വെളുത്തു.
” പിന്നെ എന്ത് ചെയ്യാനാ എന്നെ…പറ”
അവശേഷിച്ചിരുന്ന ചോറ് തട്ടിയെറിഞ്ഞു കൊണ്ട് കാർത്തിക് അലറി.
” ഠേ ..”
സ്പോട്ടിൽ തന്നെ ദാസിൻ്റെ തഴമ്പിച്ച കൈ അവൻ്റെ മുഖത്ത് പതിഞ്ഞു.
” നായിൻ്റെ മോനെ ചോറ് കളയാനും മാത്രം ധൈര്യം ഉണ്ടോടാ നിനക്ക്.”
” ഏയ് വേണ്ട ചെറിയച്ചാ. കൊച്ച് പയ്യൻ പേടികൊണ്ട് ചെയ്തതല്ലേ. അവൻ തന്നെ വാരിയെടുത്ത് കഴിച്ചോളും. അല്ലെടാ”
ദേഷ്യം കൊണ്ട് ഇരുണ്ട കാശിയുടെ മുഖം അവനിലെ പേടി വീണ്ടും കൂട്ടി. മുഷ്ടി ചുരുട്ടി ഇടിക്കാൻ തയ്യാറി നിൽക്കുന്ന ദാസിനെ കൂടെ കണ്ടതും അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് മുറിയിൽ ചിതറിയ ബിരിയാണിയുടെ അവശേഷിച്ച ഭാഗം പെറുക്കി എടുത്തു ഇലയിൽ ഇട്ടു.
വേറെ വഴി ഇല്ലാതെ പൊടി പറ്റിയ ചോറ് അവൻ കഴിച്ചു.
” മിടുക്കൻ, ഇപ്പൊ വരും അവൻ ,നല്ല ഉഷാർ ആയിട്ട് നിൽക്കണം കേട്ടല്ലോ”
ഉയരം കുറഞ്ഞ മുറി ആയത് കൊണ്ട് സീലിംഗ് ഫാനിൻ്റെ കൂടെ ഉള്ള ഹുക്കിലേക്ക് കാർത്തിക്കിനെ കൈ വലിച്ചു കെട്ടി തൂക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്ത് ഇരുവരും ഓഫീസിലേക്ക് നടന്നു.
പ്രതിരോധിക്കാൻ കുറെ ശ്രമിച്ചെങ്കിലും ഇരുവർക്കും മുമ്പിൽ പിടിച്ച്
നിൽക്കാൻ കഴിഞ്ഞില്ല. ഇരുട്ടുമുറിയിൽ കിടന്ന് അവൻ അലറി വിളിച്ചു.
റിസോർട്ടിന് മുന്നിൽ നിർത്തിയ കറുത്ത വോക്ക്സ്വാഗൺ കാറിൽ നിന്നും ആരോഗ്യവാനായ ചെറുപ്പകാരൻ പുറത്തിറങ്ങി. സ്റ്റാഫുകൾക്ക് സുപരിചിതനായ അയാൾ നേരെ കാശിയുടെ അടുക്കലേക്ക് ചെന്നു.
ടോണിയെ കണ്ട് ദാസ് സ്റ്റേഷനിലേക്ക് മടങ്ങി. അവനെ കൂട്ടി കാശി താഴെ മുറിയിലേക്ക് ചെന്നു. ഇരുട്ടിനെ വെളിച്ചം കീറിമുറിച്ചപ്പോൾ കണ്ണുകൾ ഇറുകെ അടച്ച് കാർത്തിക് മുന്നിലേക്ക് നോക്കി.
ആദ്യത്തെ മങ്ങളിനു ശേഷം ടോണിയുടെ രൂപം അവൻ്റെ മുന്നിൽ തെളിഞ്ഞു. ഇരുവരെയും കണ്ട് പേടിച്ച അവൻ ജീവന് വേണ്ടി യാചിക്കാൻ പോലും മറന്നു.
” എന്തിനാടാ ഇവനെ കെട്ടിത്തൂക്കിയെ ഇവിടെ കിടന്ന് ഇവൻ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ.”
” ഏയ്… പ്രതിരോധിക്കാൻ കഴിയാതെ അനുഭവിക്കണം ഇവൻ അത്രേ ഉള്ളൂ.”
