ചന്ദ്രവേദം – 7 2അടിപൊളി  

നേർത്ത സ്വരത്തിൽ അവൾ അവന് മറുപടി നൽകി.

” ഇങ്ങനെ പിടിക്കുന്നതിൽ കുഴപ്പം ഉണ്ടോ നിനക്ക് ?”

” ഇല്ല”

” എല്ലാം പെട്ടെന്ന് ആയിപ്പോയി അല്ലെ?, നേരെ ഒന്ന് പരിചയപ്പെട്ടുപോലും ഇല്ല അതിനു മുമ്പ് കല്യാണം ആയി”

” എന്തെങ്കിലും കാര്യം ഉണ്ടാവും അല്ലാതെ എന്തിനാ ഇത്ര പെട്ടെന്ന് ഇതൊക്കെ നടത്തുന്നേ?”

“നിനക്ക് എന്തെങ്കിലും തോന്നിയോ? നമ്മൾ കണ്ട സ്വപ്നവും ഈ കണ്ടുമുട്ടലും കല്യാണവും എല്ലാം വച്ച് നോക്കുമ്പോൾ?”

” നിക്കറിയില്ല്യ, എല്ലാം ദൈവ നിശ്ചയം ആവും. ഞാൻ അങ്ങനാ കരുതുന്നേ, ഏട്ടന് എന്തെങ്കിലും തോന്നിയോ?”

” എനിക്കതിലൊന്നും ഇപ്പൊ വിശ്വാസം ഇല്ല. ഹാ എന്തേലും ആവട്ടെ.”

നീണ്ടുപോയ സംസാരം അവസാനിപ്പിച്ചുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് മുഖം വച്ചുകൊണ്ട് ഭദ്ര ഉറക്കത്തിലേക്ക് വീണു. ഉള്ളിൽ തോന്നിയ കൗതുകത്തിൽ അവളുടെ ഉറങ്ങിയ മുഖം അവനൊന്ന് നോക്കി.

ചെറുതായൊരു ചുംബനം നെറ്റിയിൽ നൽകി അവനും ഉറക്കത്തിലേക്ക് വീണു. തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തിയ കാറ്റിൻ്റെ വിരലുകൾ ഇരുവരെയും തഴുകി നീങ്ങി. മുറിയിലാകെ മുല്ലപ്പൂവിൻ്റെ മണം നിറഞ്ഞു.

###

” ഈ മംഗല്യം

മുടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭദ്രയുടെ ആത്മാവിനെ ഒരിക്കലും ബലിയാക്കാൻ കഴിയില്ല. അത് നമുക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. ”

” ക്ഷമിക്കണം മായൻ , മുടക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല. എല്ലാവരുടെയും മുന്നിൽ വച്ച് അവൻ എന്നെ നാണം കെടുത്തി. എനിക്കവനെ നശിപ്പിക്കണം അവിടെ വച്ചുതന്നെ. ”

മുഷ്ടി ചുരുട്ടി തുടയിൽ ഇടിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാളുടെ കണ്ണുകളിൽ നാണക്കേടിൻ്റെ ചാമ്പലിൽ നിന്നും എരിഞ്ഞുതുടങ്ങിയ പകയുടെ തീഗോളം കാണാമായിരുന്നു.

” ആവില്ല രഘു നിനക്ക്. എത്ര ജന്മം എടുത്താലും നിന്നെ കൊണ്ട് അവൻ്റെ ഒരുതുള്ളി രക്തം വീഴ്ത്താൻ കഴിയില്ല. അവനെ എതിർക്കുന്നത് സ്വയം മൃത്യു വരിക്കുന്നതിന് തുല്യമാണ്.

മഹിരനുപോലും അവനെ എതിർക്കാൻ പ്രയാസമാണ് അങ്ങനെ ഉള്ളപ്പോൾ കേവലം മനുഷ്യജന്മമായ നിൻ്റെ കാര്യം ഓർത്ത് നോക്ക്. സൂര്യമംഗലത്തിൻ്റെ തകർച്ചയിൽ ആണ് നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുക.

മഹിരനെ ശക്തനാക്കാൻ കൂടുതൽ ബലി വേണ്ടി വരും. തൽക്കാലം സുഭദ്രയിൽ കണ്ണിരിക്കട്ടെ. അവനെ സംരക്ഷിക്കുന്ന ശക്തി ഏതാണെന്ന് നോം കണ്ടെത്തേണ്ടതുണ്ട് എല്ലാവരും പൊയ്ക്കൊള്ളുക. ഓം കാലമോഹിനി മഹിര രക്ഷാ സ്വാഹ..”

മായൻ്റെ വാക്കുകൾ കേട്ടുനിന്നവർക്ക് തോൽവിയുടെ സ്വരം ആയി തോന്നിയെങ്കിലും രഘുനാഥിൻ്റെ ഉള്ളിലെ പക ആളി കത്തുക തന്നെ ചെയ്തു. സ്വന്തം ഭാര്യയെ വരെ കൊല്ലാൻ മടിയില്ലാതിരുന്ന അയാൾക്ക് കാശിയെ വകവരുത്താൻ യാതൊരു തടസ്സവും ഇല്ലായിരുന്നു.

ദുരാത്മാക്കളെ പ്രീതിപ്പെടുത്താൻ ഹോമം ചെയ്യുന്ന മായൻ്റെ നിർദേശ പ്രകാരം ആണ് സൂര്യമംഗലത്തിൻ്റെ അടിത്തറ ഇളക്കാൻ ആഗ്രഹിക്കുന്നവർ ഒത്തുകൂടിയത്. ഇരുണ്ടമുറിയിൽ നിന്നും മായനെയും കാലമോഹിനിയുടെ മിഥ്യ രൂപത്തെയും വണങ്ങി എല്ലാവരും പുറത്തേക്ക് നടന്നു.

ഇത്രയും കാലത്തെ തൻ്റെ

പരിശ്രമം വിഫലമാക്കാൻ മായൻ തയ്യാറായിരുന്നില്ല. ഏത് വിധേനയും കാശിയെയും അവനെ സംരക്ഷിക്കുന്ന ശക്തിയെയും തളയ്ക്കാൻ അയാൾ തൻ്റെ മന്ത്രങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി.

ഹോമകുണ്ടത്തിൽ എറിഞ്ഞ ഭസ്മം അഗ്നിയെ പ്രകാശമാക്കി മാറ്റിയപ്പോൾ അയാൾക്ക് പിന്നിൽ ആരും കാണാത്ത മറ്റൊരു രൂപം തെളിഞ്ഞു.

###

പിറ്റേന്ന് കല്യാണത്തിന് വേണ്ട തുണിയെടുക്കൽ എല്ലാം ആയി സൂര്യമംഗലം തിരക്കിലായിരുന്നു.

പണിക്കർ പറഞ്ഞ പ്രകാരം ഉള്ള എല്ലാ ഒരുക്കങ്ങളും തയ്യാറാക്കി വർഷങ്ങൾക്ക് ശേഷം സൂര്യമംഗലം മറ്റൊരു മാംഗല്യത്തിന് തയ്യാറായി. തറവാട്ടിൽ നിന്നും ഒരുമണിക്കൂർ യാത്രയുണ്ട് ദേവഗിരിക്ക്.

ചന്ദ്രശേഖരൻ്റെ മുൻകാമികൾ വച്ചാരാധന ചെയ്തിരുന്ന രുദ്ര മൂർത്തിയാണ് അവിടെയുള്ള കാലഭൈരവൻ. പിന്നീട് തറവാട് സ്ഥാനം മാറിയപ്പോൾ പൂജയും മറ്റും നിന്നു. പല പ്രശ്നങ്ങളും അരങ്ങേറിയ പേടിയിൽ ശേഖരൻ പ്രശ്നം വെപ്പിച്ചപ്പോൾ ഭൈരവൻ കാല രൂപംപൂണ്ടുതുടങ്ങിയെന്നും അത് മാറ്റാൻ വീണ്ടും ആരാധന തുടങ്ങണമെന്നും പണിക്കർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *