രുദ്രപ്രതാപം 22
Rudraprathapam Part 22 | Author : Jhon Clinton
[ Previous Part ] [ www.kambi.pw ]

”അഭി….“പുറകിൽ നിന്നും അർച്ചന വിളിച്ചു.
അവളുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പ്…
”എന്താടി ….?“
”നിന്റെ കണ്ണ്….“
”എന്ത്…“എനിക്ക് ഒന്നും മനസ്സിലായില്ല..
”എടാ നിന്റെ കണ്ണ് നോക്കടാ പൊട്ടാ…“
എന്റെ കണ്ണിനു ഇപ്പൊ എന്താ.. ഞാൻ അവിടെ നിന്നും മാറി നേരെ ചെന്നു വാഷ്ബാസിന്റെ അടുത്തുള്ള മിററിൽ പോയി മുഖം നോക്കി..
അപ്പോഴാണ് കാണുന്നെ എന്റെ കണ്ണുകളിലെ മാറ്റം…
കണ്ണിൽ പടർന്നു പിടിച്ചിരുന്ന ചുവന്ന നിറം ഇപ്പോൾ മുഴുവനായി അപ്രത്യക്ഷം ആയിരിരിക്കുന്നു.. എന്റെ കണ്ണുകൾ വീണ്ടും മുൻപ് ഉണ്ടായിരുന്ന പോലെ തന്നെ അതിന്റെ യഥാർത്ഥ രൂപത്തിലേക്കു മാറി..ഞാൻ വീണ്ടും വീണ്ടും കണ്ണുകൾ അടച്ചു തുറന്നു…
ഒരാഴ്ച ആയി പഠിച്ച പണി പതിനെട്ടും നോക്കിട്ടും ഒന്നും നടന്നില്ല..പിന്നെ എങ്ങനാ ഇപ്പൊ ഇതു സംഭവിച്ചേ…?അറിയാതെ കണ്ണുകളൊക്കെ നിറഞ്ഞു പോയി..ഉള്ളിലൂടെ വല്ലാത്തൊരു സന്തോഷം കടന്നു കൂടി. ഒരു സമാധാനം… കലങ്ങിയ കണ്ണുമായി ഞാൻ തിരിഞ്ഞു നോക്കിയപ്പോ എല്ലാരും എന്നെ തന്നെ നോക്കി നിൽക്കാണ്.ഞാൻ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു..
പെട്ടന്നാണ് അപ്പുവും അർച്ചന ചേച്ചിയും വന്നു എന്നെ കെട്ടിപിടിച്ചു നിന്നത്.. അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടല്ലോ..എന്നെ കാളും സന്തോഷം അവർക്കാണ് . ഓരോരുത്തരുടെയും മുഖത്തേക്ക് ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോ. അവരുടെ മുഖത്തെല്ലാം ഒരു ആശ്വാസത്തിന്റെ വെളിച്ചം എനിക്ക് കാണാമായിരുന്നു…
”എടാ ഇത് എങ്ങനെ നോർമൽ ആയി … നീ എന്താ ചെയ്തേ…“അപ്പു ആണ് ചോദിച്ചേ
”എനിക്ക് അറിയില്ലെടി… ഞാൻ ഒന്നു…“വാക്കുകൾ ഇടയിൽ മുറിഞ്ഞു.. പിന്നെ ആണ് എനിക്ക് ഓർമ വന്നത്… ഇനി മായയും ആയി കളി കഴിഞ്ഞോണ്ട് ആയിരിക്കോ.ഏകദേശം എനിക്ക് ഉറപ്പായിരുന്നു…
”എന്താടാ…?“
”ഒന്നുല്ല…
അത്..പിന്നെ ചിലപ്പോ ഞാൻ ഒന്ന് മയങ്ങി എണീറ്റപ്പോ ആയതാവും..“വായില് വന്ന പൊട്ടത്തരം വിളിച്ചു പറഞ്ഞു…
”അതെന്താ നീ സാധാരണ ഉറങ്ങാറില്ലേ…“
”അതുണ്ട്… പക്ഷെ ഇത് എങ്ങനെ ആയി എന്ന് എനിക്ക് അറിയില്ലെടി…ഞാൻ വേറെ ഒന്നും ചെയ്തിട്ടില്ല…“കാര്യം എന്താണെന്ന് അറിയാമെങ്കിലും അതൊന്നും ഇങ്ങനെ വിളിച്ചു പറയാൻ പറ്റില്ലല്ലോ.
”മ്മ്… എന്തായാലും എല്ലാം ശെരിയായല്ലോ സമാധാനം ആയി..“പുറകിൽ നിന്നും ലക്ഷ്മി അമ്മ പറഞ്ഞു..ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
“നീ എന്തേലും കഴിച്ചോ…?”അമ്മയുടെ ചോദ്യവും വന്നു..
“ഇല്ല…”
“എന്നാ വാ ഞാൻ എടുത്തുവെക്കാം… പിന്നെ അവളും കഴിച്ചിട്ടില്ലല്ലോ…അവളേം വിളിച്ചിട്ട് വായോ…”
എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് നടന്നു.. എല്ലാവരും പിരിഞ്ഞു പോയി.എല്ലാർക്കും നല്ല ക്ഷീണം ഉണ്ടാവും. മീനു ഒക്കെ ഉറക്കം തൂങ്ങി ആണ് നടപ്പ്.. ഞാൻ സ്റ്റെപ് കയറി നേരെ മുറിയിലേക്ക് കയറി.. ബെഡിൽ പുതപ്പുമായി ചുരുണ്ടു കൂടി കിടക്കുവാണ് എന്റെ പൊന്നും കുടം… തലയണയിൽ ചേർത്തുവച്ച ചുവന്നു തുടുത്ത നിഷ്കളങ്കമായ ആ മുഖത്ത് ഞാൻ ഒന്ന് നോക്കി നിന്നു പോയി.അവളെ കെട്ടിപിടിച്ചു ആ പഞ്ഞിക്കെട്ട് പോലുള്ള ശരീരത്തിൽ മുറുകി കിടക്കാൻ ഉള്ളു കൊതിച്ചു.ഞാൻ മുഖം താഴ്ത്തി അവളുടെ ചെവിയിൽ മന്ത്രിച്ചു..
“മായേ..”
“മ്മ് ”
ഒരു മൂളല് മാത്രം…
“എണീറ്റെ…”
“മ്മ്മ്മ്…”
അവൾ ഇല്ല എന്ന അർത്ഥത്തിൽ മൂളി…
“എടി അമ്മ ഒക്കെ വന്നിട്ടുണ്ട്..ഫുഡ് കഴിക്കാൻ വിളിക്കണ്ട്…”
ഞാൻ പറഞ്ഞതൊന്നും അതിന്റെ തലയിൽ കേറീട്ടില്ല…ഇപ്പോഴും നല്ല ഉറക്കത്തിലാ.പിന്നെ എന്തോ അവളുടെ സുഖം പിടിച്ചുള്ള മയക്കം കണ്ടു എനിക്ക് അത് നശിപ്പിക്കാൻ തോന്നിലാ…
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മയും
കൊടുത്തു ആ പുതപ്പ് കൊണ്ട് തന്നെ അവളെ ഒന്ന് കൂടി മൂടി പുതപ്പിച്ചു . പെണ്ണ് അതുമായി ഒന്ന് ചെരിഞ്ഞു കിടന്നു.എന്തൊരു ക്യൂട്ട് ആണെന്നോ..ഞാൻ മുറിയിലെ ലൈറ്റും ഓഫാക്കി താഴേക്കു നടന്നു…
