രുദ്രപ്രതാപം – 22 7അടിപൊളി  

അത് കേട്ടപ്പോ തന്നെ മേലൊന്നു വിറച്ചു… തിരിഞ്ഞു ഞാൻ കുളത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങി…

കാലിന്റെ തള്ള വിരലൊണ്ട് വെള്ളത്തിന്റെ തണുപ്പൊന്നു അളക്കാൻ തൊട്ടുനോക്കി…

ഐസ് കട്ട ഇട്ട വെള്ളം ആണെന്ന് തോനുന്നു… എന്തൊരു തണുപ്പ്…

”അങ്ങോട്ട് ഇറങ്ങ്…“എന്നും പറഞ്ഞു ഒറ്റ തള്ളർന്നു…

ഞാൻ നേരെ വെള്ളത്തിലേക്കു തെറിച്ചു വീണു… വെപ്രാളത്തിൽ മൂനൊന്നും അല്ല…അഞ്ചാറു വെട്ടം എങ്കിലും മുങ്ങി പൊന്തി…

പെട്ടന്ന് തന്നെ കരക്ക്‌ കേറി…

കേറി വന്നപ്പോ കാണുന്നത്. എന്നെ നോക്കി ചിരിക്കണ ലക്ഷ്മി അമ്മയെ ആണ്..

എന്താ കൊലച്ചിരി…

”വാ…“

അതും പറഞ്ഞു അവർ മുന്നിൽ നടന്നു…ഇനി എന്താണാവോ…

നേരെ ചെന്നത് ക്ഷേത്രത്തിന്റെ അകത്തേക്ക് ആണ്. വിറച്ചു വിറച്ചു ഞാൻ അവരുടെ പിന്നാലെ നടന്നതും മുന്നിൽ നിന്നു ആരൊക്കെയോ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ടു…

വേറെ ആര്…

എന്റെ വീട്ടുകാർ മൊത്തം

നല്ല സാരിയൊക്കെ ഉടുത്തു ഒരുങ്ങി കെട്ടി നിൽപ്പുണ്ട് .. അപ്പൊ എല്ലാം കൂടി പ്ലാൻ ചെയ്തിട്ടാണല്ലേ…

”എന്റെ ലക്ഷ്മി നിന്നെ ഞാൻ സമ്മതിച്ചു… അങ്ങനെ എങ്കിലും ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നല്ലോ…“ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു…

”അല്ലെങ്കി ഈ വഴിക്കു പോലും വരാത്തവനാ…“കൂടെ അപ്പുവും…

”ഞാൻ പറഞ്ഞില്ലേ അവൻ വരുമെന്ന്…നിങ്ങൾക്കല്ലേ സംശയം മുഴുവൻ…“

”ഞാൻ വന്നത് ഒന്നും അല്ല എന്നെ തട്ടിക്കൊണ്ടു വന്നതാ…“ഞാൻ ലക്ഷ്മി അമ്മയെ നോക്കി കുറ്റപ്പെടുത്തി …

അതും കൂടി കേട്ടപ്പോ എല്ലാം കൂടി പിന്നേം ചിരിച്ചു

”മതി മതി… വാ…“

എന്നും പറഞ്ഞു ലക്ഷ്മി അമ്മ എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.എന്നിട്ട് മനസ്സുരുകി പ്രാർത്ഥിക്കാൻ പറഞ്ഞു…

ഏത് ഈ തണുത്തു വിറച്ചു നിക്കണ എന്നോട്… ഞാൻ അവരെ ഒന്ന് നോക്കി…

”പ്രാർത്ഥിക്കെടാ…“ഒച്ച കുറച്ചു എന്നോട് പറഞ്ഞു.

ഓഹ്… എന്തെക്കെയോ അങ്ങ് മനസ്സിൽ പറഞ്ഞു ഞാൻ പ്രാർത്ഥിച്ചു… എന്തിന്റെ കാര്യം..

കണ്ണ് തുറന്നപ്പോ ഒരു പൂജാരി മുന്നില് വന്നു നിക്കണു…പേടിപ്പിക്കാൻ വേണ്ടി…

അങ്ങേരു എന്തൊക്കെയോ ചൊല്ലി തലയിലും കൈ വച്ചു എന്നെ അനുഗ്രഹിച്ചു…

ലക്ഷ്മി അമ്മ ആണ് എന്റെ ഒപ്പം നിന്നിരുന്നെ അവരുടെ കയ്യിൽ അണ് കുറിയും മറ്റും കൊടുത്തത്…

ലക്ഷ്മി അമ്മ അതിൽ നിന്നും ചന്ദന കുറി ചെറു വിരലുകളാൽ എന്റെ നെറ്റിയിൽ തൊട്ട് തന്നു…

അങ്ങനെ അവിടുത്തെ കല പരിഭാടി ഒക്കെ കഴിഞ്ഞു ഞങ്ങള് വീട്ടിലേക്കു തിരിച്ചു…

”എന്നാലും ഇത് ഒരുമാതിരി പരിഭാടി ആയി പോയി അമ്മേ…“പുറകിൽ ഇരിക്കുന്ന ലക്ഷ്മി അമ്മയോട് ഞാൻ പറഞ്ഞു

”എന്താടാ… എപ്പോഴും ഒന്നും

ഇല്ലല്ലോ…“

”രാവിലെ തന്നെ എടുത്തു വെള്ളത്തിൽ ഇട്ടിട്ട്…“

”എന്റെ പൊന്നു അഭി നീ അത് ഇതുവരെ വിട്ടില്ലേ…“

”പിന്നെ നല്ല സുഖം ഉള്ള ഏർപ്പാട് ആണല്ലോ…“

”എടാ അത് ഞാൻ നിനക്ക് വയ്യാതെ കിടക്കുമ്പോ നേർച്ച ചെയ്തതാ… മുടക്കാൻ പറ്റൂല അതോണ്ടല്ലേ…?“

”ഓഹ്.. എന്നേലും ഒരു മാതിരി പരുപാടി ആയിപോയി…“

”പോട്ടെ… എന്റെ ചക്കര അത് വിട്…“

”ഇനി ഇതുപോലെ എന്തേലും ഉണ്ടോ…?“

”ആഹ് ഒന്ന് കൂടി ഉണ്ട്…“

ദൈവമേ ഇനി എന്താണാവോ..

”എന്താ അത്…“

”ഒരു 101 തവണ ശയിന പ്രാതക്ഷിണം കൂടി ഉണ്ട്…“

ഓടി കൊണ്ടിരിക്കുന്ന വണ്ടി ഒറ്റ അടിക്കു ഞാൻ നിർത്തി…

തിരിഞ്ഞൊരു നോട്ടം നോക്കി…

പുള്ളിക്കാരിക്ക് എന്റെ കലിതുള്ളിയുള്ള നോട്ടം കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല…

കളിപ്പിക്കാൻ പറഞ്ഞതായിരിക്കും… ഇനി അല്ലെ…?

അങ്ങനെ വീട്ടിൽ എത്തി…ഉറക്കം ഒക്കെ പോയി ഇനി കിടന്നിട്ട് കാര്യം ഇല്ല .. പിന്നെ വീട്ടിൽ എന്തൊക്കെയോ ചെയ്ത് സമയം കളഞ്ഞു…

പ്രത്ത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തോണ്ട് ഫോണും നോക്കി ഇരിക്കാണ്….

അടുക്കളെന്നു ഒരു കപ്പ്‌ ചായയും ആയി അപ്പു വന്നു.. എന്നെ കണ്ടതും ആക്കിയുള്ള ഒരു ചിരിയുണ്ട്…

”എന്താടി കിണിക്കണേ..“ഞാൻ ദേഷ്യത്തോടെ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *