അത് തന്റെ ഇര അവന്റെ മുന്നിൽ എത്രത്തോളം ബലഹീനനാണ് എന്ന് കാണിക്കാനായിരുന്നു..
തിരിഞ്ഞോടാനായി വിക്ടർ തിരിഞ്ഞതും. പെട്ടെന്ന് അവന്റെ തൊട്ട് മുന്നിൽ ആ രൂപം പ്രത്യക്ഷപ്പെട്ടു…
അവന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് ആ രൂപം അവനെ ദൂരേക്ക് എറിഞ്ഞു…
അമാനുഷികമായ ആ ശക്തിക്ക് മുന്നിൽ വിക്ടറി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…
ഒരു പാവയെ പോലെ മൃകിയ മായി ഇടിച്ചു കൂട്ടി ആ രൂപം അവനെ നിലം പതിപ്പിച്ചു…
ശരീരത്തിലെ അവസാനത്തെ ഊർജവും നഷ്ടപ്പെട്ട് വിക്ടർ ഒരു ഇരുമ്പ് തൂണിൽ ചാരിയിരുന്നു…
കണ്ണുകളിൽ അവൻ ആ രൂപത്തെ വീണ്ടും നോക്കി… അത് അവന്റെ അടുത്തേക്ക് നടന്നു വരികയായിരുന്നു…
അരയിൽ തൂക്കിയിട്ടിരുന്ന ഒരു സിൽവർ റെവോൽവർ എടുത്ത് അവൻ വിക്ടറിനു മുന്നിൽ മുട്ടുകുത്തിയിരുന്നു…
കടുത്ത രക്തത്തിൽ മുഴുകി കിടക്കുന്ന വിക്ടർ മുറിഞ്ഞ വാക്കുകളോടുകൂടി അവനോട് ചോദിച്ചു….
Who are you…
I am death…
അതും പറഞ്ഞുകൊണ്ട് ആ റെവോൽവർ അവന്റെ നെറ്റിക്ക് മുകളിൽ വച്ച് അവൻ ട്രിഗർ അമർത്തി…
എല്ലാം അവസാനിച്ചു ആ വെയർഹൗസിൽ ഇനിയൊരു ജീവൻ പോലും ബാക്കിയില്ല…
ശേഷം അവൻ ആ കണ്ടെയ്നറിന്റെ അടുത്തേക്ക് നീങ്ങി.. അതിന്റെ ഡോർ തുറന്നു അവിടം പരിശോധിച്ചു…
ആ രൂപം വസ്ത്രത്തിനിടയിലേക്ക് കയ്യിട്ട് ഒരു കറുത്ത വാക്കിടോക്കി
പുറത്തെടുത്തു…
”എല്ലാം സേഫ് ആണ് … വേഗം പോലീസിന് വിവരം അറിയിച്ചോളൂ …“
അതും പറഞ്ഞു അവൻ അത് ഓഫ് ചെയ്തു
ശേഷം വീണ്ടും വസ്ത്രത്തിന് അകത്തേക്ക് കൈ കടത്തി ഒരു നീല നിറത്തിലുള്ള ട്യൂബ് പുറത്തേക്ക് എടുത്തു
എന്നിട്ട് അത് കൈകൊണ്ട് അമർത്തി പൊട്ടിച്ചു.. അതിൽ നിന്നും ഒരു നീല നിറത്തിലുള്ള പുക പുറത്തേക്ക് വന്നു അത് ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നു…
ആ പുകയ്ക്കിടയിൽ നിന്നും അവൻ പ്രത്യക്ഷമായി പോയി…
😶😶😶
