രുദ്രപ്രതാപം – 22 7അടിപൊളി  

”ആാാഹ്… തര.. തര… നിക്ക്…“

പിന്നെ പതിയെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു. എന്റെ വരവ് കണ്ടിട്ടാണെന്നു തോനുന്നു അവൾ കണ്ണുകൾ അടച്ചു പിടിച്ചു.. ഞാൻ ആ നെറ്റിയിൽ തൊട്ടേ എന്ന പോലെ ഒരു മുത്തം കൊടുത്തു…

എന്നാൽ അതോട്ടും ഇഷ്ട്ടപെട്ടിട്ടില്ല എന്ന്‌ ആ മോന്ത കണ്ടാൽ അറിയാം. അതങ്ങു ചുട്ട് പഴുത്തു.

”ഇത് നിന്റെ മാറ്റവൾക്ക് കൊണ്ട് കൊടുക്ക്… ഇങ്ങോട്ട് വാടാ…“എന്നും പറഞ്ഞു രണ്ടു കൈകൊണ്ടും എന്റെ മുഖം പിടിച്ചു അവൾ വലിച്ചു.. പെട്ടന്ന് ആവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൂർണമായും വിഴുങ്ങി..ഒറ്റ സെക്കന്റ്‌ കൊണ്ട് എവിടുന്നോ പെട്ടെന്നൊരു കറന്റ് വന്നു അടിച്ചപോലെ… കൈകളിലെ രോമങ്ങളെല്ലാം തലപൊക്കി നോക്കി. തൊണ്ടയിൽ ഉമിനീരെല്ലാം സ്വന്തം ഇഷ്ടത്തിന് അങ്ങ് ഇറങ്ങി പോയി ഹൃദയത്തിന്റെ മുഴക്കം

എല്ലാം വല്ലാണ്ട് കൂടിക്കൊണ്ടിരുന്നു.എന്റെ ശരീരം മുഴുവൻ കോരി തരിച്ചു…

പതിയെ മൂന്നാല് വെട്ടം എന്റെ ചുണ്ടുകളെ പിഴിഞ്ഞെടുത്തുകൊണ്ട് അവൾ അവയെ വിടുവിച്ചു..ആ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു നിന്നു.എന്റെ അന്തം വിട്ടുള്ള നിർത്തം കണ്ടിട്ടാണോ…?

”ഇനി വാവ പൊക്കോട്ടോ…“

അതും പറഞ്ഞു അവൾ വാതില് തുറന്നു തന്നു. എന്താ ആ മുഖത്തെ പ്രസരിപ്പ്. ഞാൻ മുറിയിൽ നിന്നു ഇറങ്ങിയതും ഒന്ന് കൂടി തിരിഞ്ഞു അവളെ നോക്കി..എന്റെ നോട്ടം കണ്ടിട്ട് അശ്വതി ചിരിച്ചു കൊണ്ട് കണ്ണുകൊണ്ട് എന്തെ എന്ന്‌ ചോദിച്ചു…ഒന്നും പറയാതെ ഞാൻ യാന്ത്രികമായി താഴേക്കു നടന്നു…

നേരെ കയറി ചെന്നത് അടുക്കളയിലേക്കാണ്. വലത്തേ കയ്യിനു ഇപ്പോഴും നല്ല വേദന ഉണ്ട്.. അല്ല എന്താ ഇപ്പൊ അവള് ചെയ്തേ..ഇവളാരു ജാക്കി ചാന്റെ പെങ്ങളോ.ഒറ്റ അടിക്കല്ലേ എന്നെ നിലത്തിട്ടെ.കയ്യിന്റെ ജോയിന്റ് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ആയോ എന്ന്‌ ഒരു സംശയം..?

അതൊക്കെ പോട്ടെ ഇവൾക്ക് ഇത് എന്തിന്റെ കേടാ… ഇനി എന്നോട് വല്ല പ്രേമവും ആണോ… അല്ല പ്രേമം തന്നെ ആണ് ഉറപ്പല്ലേ…

ഈശ്വര ഇതെങ്ങാനും ഇവിടെ ഉള്ള വേറെ ആരെങ്കിലും അറിഞ്ഞാ… തീർന്നു..😶

”എന്താടാ അവള് വന്നില്ലേ…?“പെട്ടന്ന് വിളമ്പുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വായബോധത്തിലേക്ക് തിരിച്ചു വരുന്നേ…കുളിയൊക്കെ കഴിഞ്ഞു ഒരു ചുവന്ന നിറത്തിൽ വെള്ള പ്രിന്റ്റുള്ള മാക്സി ആണ് വേഷം.

”ഇല്ല അവള് നല്ല ഉറക്കത്തിലാ…“

”അതല്ലേ നിന്നോട് വിളിക്കാൻ പറഞ്ഞെ… അതിനെ പട്ടിണിക്ക് ഇടാൻ പറ്റോ…“

”ഞാൻ വിളിച്ചതാ എണീക്കണ്ടേ അമ്മേ… നല്ല ക്ഷീണം എന്ന്‌…“

”ക്ഷീണോ… എന്തിന്…“

തൂകിയല്ലോ നാഥാ… 😶

”അത്… അത് അവൾക്ക്

നല്ല തലവേദന… അതോണ്ട് ക്ഷീണം…“ എങ്ങനെയോ പറഞ്ഞൂപ്പിച്ചു…

”എങ്ങനെ തല വേദനിക്കാണ്ടിരിക്കും നിന്നെയല്ലേ അവള് ഒറ്റക്ക് ചുമക്കുന്നെ..പാവം“

അതെന്താ ഒരു കൊള്ളിച്ചു പറച്ചില്… ഞാൻ അത്രക്ക് മോശാണോ…അല്ല അമ്മ എന്താ ഇത്ര കൂൾ ആയി സംസാരിക്കുന്നെ. ഇനി എന്നോട് ഉള്ള ദേഷ്യം ഒക്കെ തീർന്നോ…

അമ്മ ഒരു പ്ലേറ്റിൽ ചോറും മറ്റൊന്നിൽ കറിയും കൂട്ടാനും എടുത്തു അടുത്തുള്ള ടേബിളിൽ വച്ചു…

ഞാൻ അവിടെ ഇട്ടിരുന്ന സ്ട്ടൂളിൽ കയറി ഇരുന്നു ഫുഡ്‌ കഴിക്കാൻ വേണ്ടി കൈ നോക്കിയതും. കൈതണ്ടയിലേക്ക് ഒരു അടി കിട്ടി…

ഇതെന്തു കൂത്ത്… ചോറ് തന്നിട്ട് തിന്നാൻ പറ്റൂലാന്നോ…

”എന്താ…?“ ഞാൻ മനസ്സിലാവാതെ അമ്മയെ നോക്കി ചോദിച്ചു…

അമ്മ എന്നെ നോക്കി എന്റെ അടുത്തുള്ള സ്ട്ടൂളിൽ ഇരുന്നു..എന്താ ഉദ്ദേശം…

എന്റെ മുന്നിൽ ഉണ്ടായിരുന്ന പ്ലേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് വലിച്ചു…

ഇനി ഇത് എങ്ങനെ കഴിക്കാ എന്ന് കാണിച്ചു തരാനാണോ… 🤔അതൊക്കെ എനിക്ക് അറിയാ..

അമ്മ ചോറും കറിയുമെല്ലാം കുഴച്ചു ഉരുളകളാക്കി എന്റെ വയ്ക്കു നേരെ നീട്ടി തന്നു…

ഒന്നും മനസ്സിലാവാതെ ഞാൻ നോക്കി നിന്നു പോയി…

”വായ തുറക്കേടാ…“

അതെന്തോ വല്ല കോഡ് ആണ് എന്ന്‌ തോനുന്നു ഓട്ടോ മാറ്റിക് ആയി വായൊക്കെ തുറന്നെന്നെ…

Leave a Reply

Your email address will not be published. Required fields are marked *