രുദ്രപ്രതാപം – 22 7അടിപൊളി  

”അഭി…“

”മ്മ്മ്മ്മ്…“

വായില് കുത്തി കയറ്റിയ ചോറ് ചവച്ചുകൊണ്ട് ഞാൻ മൂളി…

”നിനക്ക് അമ്മയോട് ദേഷ്യണ്ടോ…?“

ഏഹ് ഇപ്പൊ അങ്ങനെ ആയോ…

”എനിക്ക് എന്തിനാ അമ്മേ അമ്മയോട് ദേഷ്യം …“

”എടാ ഞാൻ അങ്ങനെ ഒക്കെ നിന്നോട് മിണ്ടാതെ നടന്നോണ്ട്…?“

”അതിന് അമ്മ ഒന്നും ചെയ്തില്ലല്ലോ… പിന്നെ ഞാൻ

എന്തിനാ അമ്മയോട് ദേഷ്യപെടുന്നേ..എനിക്ക് അറിയാം അമ്മക് അന്ന് നല്ല വിഷമം ആയെന്ന്… എനിക്കും അത് പോലെ തന്നെ ആർന്നു…“

എന്റെ കണ്ണുകളൊക്കെ കലങ്ങാൻ തുടങ്ങി.

”എനിക്ക് എന്നോട് തന്നെ വല്ലാത്തൊരു അറപ്പാണ് ആദ്യം തോന്നിയെ…അങ്ങനെ ഉള്ളപ്പോ നിങ്ങളുടെ കാര്യം ഒക്കെ എനിക്ക് അറീലെ…“

അതിന് മറുപടിയൊന്നും അമ്മ പറഞ്ഞില്ല. ആ മുഖത്തെ വാട്ടം എനിക്ക് വായിച്ചു എടുക്കാമായിരുന്നു…

”അമ്മ പറഞ്ഞത് തന്നെയാ ശെരി… ഞാൻ എല്ലാർക്കും വല്യൊരു തലവേദന തന്നെ ആണല്ലേ…

ജനിച്ചപ്പോ തൊട്ട് തുടങ്ങിയത് അല്ലെ ഈ തീ തീറ്റിക്കല്…“

കലങ്ങിയ കണ്ണുകൾ മങ്ങുന്ന പോലെ.. ഒച്ചയെല്ലാം ഇടറി… തൊണ്ടയിൽ വല്ലാത്തൊരു കനം…

”ഒന്നും അറിഞ്ഞോണ്ടല്ല … ഒക്കെ എന്നെക്കൊണ്ട് ആരോ ചെയ്യിക്കിണതാ. അല്ലാതെ ഇന്നേ വരെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല അമ്മേ…“

ഇതും കൂടി പറഞ്ഞപ്പോ കണ്ണുകളിൽ തങ്ങി കിടന്നിരുന്ന നീർ തുള്ളികൾ ഓരോന്നായി കവിളിലൂടെ ഒലിച്ചിറങ്ങി…

”അയ്യേ അപ്പോഴേക്കും കരഞ്ഞോ…“അമ്മ ഒരു കൈകൊണ്ട് എന്റെ മുഖം തുടച്ചു ആാ കണ്ണ്നീരുകൾ മായിച്ചു കളഞ്ഞു..ബാക്കി ഉള്ളത് ഞാനും തുടച്ചു നീക്കി

”ഇങ്ങനെ ഒരു തൊട്ടാ വാടി…“അതും പറഞ്ഞു അമ്മയൊന്നു ചിരിച്ചു.. എന്റെ ഈശ്വരാ എത്ര നാളായി ഈ മുഖം ഇങ്ങനെ ഒന്ന് കണ്ടിട്ട്.കാലങ്ങൾ കഴിഞ്ഞു കാണുന്ന ചിരി ആയോണ്ടാ തോനുന്നു അതെന്റെ മനസ്സിൽ തട്ടി നിന്നു…

അങ്ങനെ ഓരോ ചെറിയ ഉരുളകൾ ആയി അമ്മ എന്നെ ചോറ് മുഴുവൻ ഊട്ടി. കഴിക്കുന്നതിനു ഇടയിൽ അമ്മ പലതും പറഞ്ഞു കൊണ്ടിരുന്നു.ഒരു പാട് ദിവസത്തിന് ശേഷം ആണല്ലോ ഞങ്ങൾ ഇങ്ങനെ അടുത്തു സംസാരിക്കുന്നെ.രണ്ടാളും

വാ തോരാതെ സംസാരിച്ചു. കൂടുതലും എന്നെ കളിയാക്കൽ തന്നെ ആർന്നു അമ്മക്ക് പ്രിയം.

കുറച്ചു കഴിഞ്ഞു കയ്യും കഴുകി വന്നു തിരിച്ചു പോവാൻ നിക്കുമ്പോ ആണ് എനിക്ക് ഉള്ളിലൊരു വല്ലാത്ത പൂതി തോന്നിയത്..

തിരിഞ്ഞു നിന്നു പാത്രം കഴുകി കൊണ്ടിരുന്ന അമ്മയെ പുറകിൽ ചെന്നു ഞാൻ കെട്ടിപിടിച്ചു.. പെട്ടന്നുള്ള പ്രവർത്തിയിൽ അമ്മ ഒന്ന് ഞെട്ടി എങ്കിലും ഒന്നും പറയാതെ നിന്നു…

അമ്മ എന്റെ കൈക്കുള്ളിൽ കിടന്നു തന്നെ എനിക്ക് നേരെ തിരിഞ്ഞു നിന്നു.ആ മുഖത്ത് ചെറിയ ഒരു ചിരിയുണ്ട്.അമ്മ എന്നെ കൂടുതൽ മുറുകെ കെട്ടിപിടിച്ചു..

കുറച്ചു നേരം ഞങ്ങള് രണ്ടു പേരും അങ്ങനെ നിന്നു… എന്തൊരു സമാധാനം ആണെന്നോ..പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം..എത്ര നാൾ കൊതിച്ചതാ ഇങ്ങനെ ഒന്ന് കെട്ടിപിടിച്ചു നിക്കാൻ…

അമ്മ പെട്ടന്ന് ഒന്ന് അടർന്നു മാറി എന്റെ മുഖത്തിനോട് മുഖം അടുപ്പിച്ചു നെറ്റിയിൽ സ്നേഹത്തോടെ പതിയെ ചുണ്ടുകൾ പൂർണമായും ചേർത്ത് വച്ചു ചുമ്പിച്ചു…

”ഇനി പോയി ഉറങ്ങിക്കോട്ടോ…“

അതും പറഞ്ഞു അമ്മ എന്റെ കവിളിൽ ഒന്ന് തലോടി വിട്ടു. ഞാനും കൊടുത്തു ആ കവിളത്തു ഒരുമ്മ…🥰

എല്ലാം കഴിഞ്ഞു നേരെ മുറിയിലേക്ക് നടന്നു. കുറച്ചു ദിവസത്തെ ശ്വാസം മുട്ടൽ മൊത്തം അങ്ങ് മാറി. ഇനി അച്ഛന്റെ പിണക്കം കൂടി മാറിയ മതി..

മുറിയിലേക്ക് പോകുന്ന വഴി അശ്വതിയുടെ മുറിയിലേക്ക് ഒന്ന് നോക്കി.

വാതില് പൂട്ടികിടക്കുവാണ്.പെണ്ണിന്റെ ഇളക്കം അത്ര ശെരിയല്ല.. കയ്യിലിരിപ്പും… എജ്ജാതി ലോക്കാ ഇട്ടേ മനുഷ്യന്റെ കയ്യ് പോയി…

മുറിയിലേക്ക് കേറി..മായ നല്ല ഉറക്കം ആണ് ഞാനും കേറി അവളുടെ അടുത്തു ചേർന്നു കിടന്നു…

ദിവസങ്ങൾക്കു ശേഷം പൂർണ സന്തോഷത്തോടെ ഞാൻ കണ്ണടച്ച് മയങ്ങി…

**********

വെളുപ്പിനെ തന്നെ ലക്ഷ്മി അമ്മ ആണ് എന്നെ വിളിച്ചു ഉണർത്തിയെ..

Leave a Reply

Your email address will not be published. Required fields are marked *