രുദ്രപ്രതാപം – 22 7അടിപൊളി  

ആ വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു.. ഒരു വലിയ ഷീറ്റ് മേഞ്ഞ വെയർഹൗസിൽ ആ ട്രക്ക് പ്രവേശിച്ചു..

ആ ട്രക്ക് അകത്തു കയറിയതും വെയറ്ഹൗസിന്റെ ഇരുമ്പ് വാതിലുകൾ അടച്ചു..

അതിന് അകം മുഴുവൻ മങ്ങിയ വെളിച്ചം പടർന്നു പിടിച്ചിരുന്നു..

അവിടെ ഉണ്ടായിരുന്ന ജോലിക്കാർ എല്ലാം ഓരോ പണിയിൽ ഏർപ്പെട്ടിരുന്നു…

ചിലർ വലിയ ബ്ലോക്സുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ചുമക്കുന്നു…

ചിലർ ഓരോ ചരക്കുകളും കറക്റ്റ് ആയി അടുക്കി വക്കുന്നു..

ആ ട്രക്ക് വന്നു ഒരു കറുത്ത mahindra compas ന് മുന്നിൽ വന്നു നിന്നു…

ആ കാറിനു മുകളിൽ കറുത്ത ഷർട്ടും

അണിഞ്ഞു ഒരാൾ ഇരുപ്പുണ്ടായിരുന്നു

അവൻ ഇരിക്കുന്നതിന് തൊട്ടടുത്ത് തന്നെ വണ്ടിയുടെ മുകളിൽ വെള്ള മയക്കു മരുന്നിന്റെ പോടീ വിതറി ഒരു ലൈൻ രൂപത്തിൽ ആക്കി വെച്ചിരുന്നു..

ആ ട്രക്ക് മുന്നിൽ വന്ന് പാർക്ക് ചെയ്യുന്നത് കണ്ടതും അവൻ മുഖം മയക്കുമരുന്നിലേക്ക് അമർത്തി അതു മൂക്കുകൊണ്ടു മുഴുവൻ വലിച്ചുകയറ്റി…

കാറിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി അവൻ ആ ട്രക്കിന് അടുത്തേക്ക് നടന്നു…

ട്രക്കിൽ ഉണ്ടായിരുന്ന ചുരുണ്ട മുടിയനായ ഡ്രൈവർ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളും അതിൽ നിന്നും ഇറങ്ങി അവന്റെ മുന്നിലേക്ക് വന്നു നിന്നു…

ചുരുണ്ട മുടിയൻ:(തമിഴിൽ)വിക്ടർ പറഞ്ഞ എണ്ണത്തിൽ രണ്ടു പേര് കുറവുണ്ട്…

മുമ്പത്തെ പോലെ അല്ല പോലീസ് ഇപ്പൊ വല്ലാത്ത അലേർട്ട് ആണ്

മൊത്തം തികയ്ക്കാൻ വല്ലാത്ത കഷ്ടപ്പാട..“

അത് കേട്ടതും ലഹരിയുടെ മയക്കത്തിൽ ആടി ഉലഞ്ഞിരുന്ന വിക്ടർ അയാളുടെ മുഖത്തേക്ക് ശക്തിയായി അടിച്ചു ..

അടിയുടെ ആഘാതത്തിൽ അയാൾ നിലത്തേക്ക് തെറിച്ചു വീണു…

വിക്ടർ :(തമിഴിൽ)കണ്ട മയിരന്മാരെ ഒക്കെ ഞാൻ വിളിച്ചു കയറ്റിയത്.. എനിക്ക് ഇതുപോലത്തെ പുലയാട്ട് കാരണങ്ങൾ കേക്കാനല്ല…

പറഞ്ഞ കാര്യം മര്യതക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ… അറിയാലോ… കൊന്നുകളയും മായിരുകളെ…

വീണുകിടക്കുന്ന അവനെ നോക്കി വിക്ടർ ഉച്ചത്തിൽ പറഞ്ഞു…

അയാളുടെ എല്ല വിത ധൈര്യവും ചോർന്നു പോയിരുന്നു…

വിക്ടർ ട്രാക്കിൽ അയാളുടെ ഒപ്പമുണ്ടായിരുന്ന ആളുടെ നേരെ നോക്കി

വിക്ടർ:(തമിഴിൽ)എന്ത് പൂറ് നോക്കി നിക്കാടാ… പോയി കണ്ടെയ്നർ തുറക്ക് മയിരേ…

കേട്ട പാതി കേൾക്കാത്ത പതി അയാൾ കണ്ടെയ്നർ തുറക്കാനായ് ഓടി…

വിക്ടർ നടന്നുകൊണ്ട് കണ്ടെയ്നറിന്റെ പുറകുവശത്തേക്ക് വന്നു നിന്നു..

അങ്ങനെ ആ കണ്ടെയ്നറിന്റെ വാതിലുകൾ

തുറന്നു…

അതിന് അകം മുഴുവൻ ബോധരഹിതർ ആയ ഒരുപാടു മനുഷ്യർ ആയിരുന്നു…

ഏകദേശം 100 ഓളം വരും..എല്ലാവരെയും കയ്യും കാലുമെല്ലാം ബന്ധിച്ചിട്ടുണ്ട്…

വിക്ടർ അകത്തേക്ക് ഒന്ന് നോക്കി ഉറപ്പാക്കി..

വിക്ടർ :(തമിഴിൽ)ഇതിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും, കുട്ടികളെയും sort ചെയ്തു മൂന്ന് കണ്ടെയ്നറിൽ ആക്..

പെട്ടന്ന് വേണം… ”

അതും പറഞ്ഞു അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിൽ വച്ചു കത്തിച്ചു…

എന്നിട്ട് നേരെ നിലത്ത് വീണ ആളുടെ

അടുത്തേക്ക് ചെന്നു…

വിക്ടർ:(തമിഴിൽ)മൂന്ന് ദിവസം.അതിനുള്ളിൽ എനിക്ക് മുഴുവൻ എണ്ണവും കിട്ടണം… അത് ഏത് പൂറ് പൊളിച്ചിട്ട് ആണെങ്കിലും…

അതും പറഞ്ഞുകൊണ്ട് വിക്ടർ അവന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു…

പെട്ടന്ന്…

ആ വെയർഹൗസിലെ പ്രകാശമെല്ലാം ഒറ്റയടിക്ക് അണഞ്ഞു പോയി…

അവിടെ ഉണ്ടായിരുന്ന എല്ലാവരും കയ്യിൽ കിട്ടുന്ന വെളിച്ചവും ആയുധങ്ങളും എടുത്തു സജ്ജമായി നിന്നു…

വിക്റ്ററിനു എന്തോ പന്തി കേടു തോന്നി… ഇന്നേവരെ ഒറ്റ പ്രാവശ്യം പോലും പവർ കട്ട്‌ ആവാത്ത ഈ ബിൽഡിങ്ങിൽ ഇപ്പൊ എന്താ ഇങ്ങനേ…

വിക്ടർ:(തമിഴിൽ)ആരെങ്കിലും പോയി നോക്കടാ മയിരുകളെ…

അവൻ ആ ഇരുട്ടിൽ നിന്നെകൊണ്ട് അലറി…

അത് കേട്ടതും ഓരോരുത്തരും ഓരോ വശത്തേക്ക് പോയി.

പെട്ടന്ന് ആ ഇരുട്ടിൽ ഭയാനകമായ ഒരു വേദനകൊണ്ടുള്ള അലർച്ച മുഴങ്ങി…

എല്ലാവരും അങ്ങോട്ടേക്ക് തിരഞ്ഞതും… പെട്ടെന്ന് അതെ സാമ്യമുള്ള മറ്റാരുടെയോ അലർച്ച വേറൊരു ഭാഗത്തു നിന്നും മുഴങ്ങി…

Leave a Reply

Your email address will not be published. Required fields are marked *