പിന്നെ വീണ്ടും വീണ്ടും അതെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു ..
എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല…
ഒടുവിൽ അവിടെ വീണ്ടും പ്രകാശം നിറഞ്ഞു..
എന്നാൽ അവിടെ ഉണ്ടായിരുന്നവരിൽ
ഇപ്പോൾ വെറും പത്തു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു…
വിക്ടർ:(തമിഴിൽ)ബാക്കി ഉള്ളതൊക്കെ എവിടെ പോയി തുലെഞ്ഞെടാ…
പെട്ടന്ന് അവന്റെ മുഖത്തേക്ക് എന്തോ ഒന്ന് തുള്ളിയായി ഒറ്റി…
കൈകൊണ്ടു അത് തൊട്ടു നോക്കിയപ്പോൾ അത് രക്തം ആണ് എന്ന് അവൻ ഉറപ്പിച്ചു…
പതിയെ മുഖം ഉയർത്തി നോക്കിയതും അവൻ ഒന്ന് വിറച്ചു…
അവിടെ ബാക്കി ഉണ്ടായിരുന്ന അത്രെയും പേരെ ആരോ കൊന്ന് കെട്ടിതൂക്കിയിരിക്കുന്നു…
ഓരോരുത്തരുടെയും ശരീരത്തിൽ ആഴം ഏറിയ മുറിവുകൾ ഉണ്ട്…
ഇത് കണ്ടതും ബാക്കി ഉണ്ടായിരുന്നവരുടെ.. ഹൃദയം നിലച്ചു…
ഭയം കൊണ്ട് അവരെല്ലാം മരവിച്ചു പോയ പോലെ നിന്നു…
വിക്ടർ:(തമിഴിൽ)എടാ മൈരേ ഏതവനാടാ നീ… എന്റെ സ്ഥലത്തു വന്നു എന്റെ ആളുകളെ തൊടാൻ… തന്തക്കു പിറന്നതാണേല് മുന്നിലേക്ക് വാടാ…
എങ്ങോട്ടെന്ന് ഇല്ലാതെ അവൻ ഉച്ചത്തിൽ അലറി..
പെട്ടന്ന് അവന്റെ മുന്നിൽ നിന്നും കുറച്ചു മാറി എന്തോ ഒന്ന് തറയിൽ വന്നു വീണു.. അവിടെ മൊത്തം പോടീ വീശിയതുകൊണ്ട് അവനത് എന്താണെന്നു മനസ്സിലായില്ല…
പതിയെ ആ പോടീ അവിടെ നിന്നും അപ്രത്യക്ഷമാവുമ്പോൾ…
കറുത്ത വസ്ത്രം ആണിഞ്ഞു മുഖമൂടി അണിഞ്ഞ ഒരാളെ അവൻ കണ്ടു.. ആ മുഖമൂടിയുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…
ആ രൂപം കണ്ടതും എല്ലാവരുടെയും തൊണ്ട വരണ്ടു…
വിക്ടർ:(തമിഴിൽ)നോക്കി നിക്കാതെ കൊല്ലടാ
അത് കേട്ടതും കയ്യിലുള്ള തോക്കുകൾ ആ രൂപത്തിന് നേരെ അവർ നീട്ടി…
എന്നാൽ അവർ ഫയർ ചെയ്യുന്നതിനു മുമ്പ് തന്നെ. വളരെ മൂർച്ചയുള്ള ഒരു നൂല് പോലെ മാത്രം തോന്നിക്കുന്ന ഒരു ആയുധം ആ രൂപത്തിന്റെ ഇടത്തെ കയ്യിൽ നിന്നും പുറപ്പെട്ടു…
വിക്ടറിന്റെ മുന്നിൽ
നിന്നിരുന്ന ആളുടെ കൈകളിൽ അത് മുറുക്കെ ചുറ്റി…
ആ രൂപം അത് ശക്തിയായി പുറകോട്ടു വലിച്ചതും.. അയാളുടെ കൈ ആ ശരീരത്തിൽ നിന്നും മുറിഞ്ഞു വീണു…
”ആാാാാ…..“
അയാൾ നരക വേദനയിൽ അലറി…
എന്നാൽ പെട്ടെന്ന് തന്നെ മൂർച്ചയുള്ള ഒരു കത്തി അയാളുടെ തൊണ്ടകുഴി കീറിമുറിച്ചുകൊണ്ട് പുറകോട്ട് വന്നു…
വിക്ടർ പെട്ടെന്ന് അവനെ തിരിഞ്ഞു നോക്കിയത് അവൻ പുക പോലെ അപ്രത്യക്ഷനായി…
ശേഷം വിറ്ററിന്റെ പുറകിൽ ഉണ്ടായിരുന്ന ഒരാളുടെ നെഞ്ചിൽ അവൻ കത്തി കുത്തിയിറക്കി…
വിക്ടർ അങ്ങോട്ടേക്ക് തിരിഞ്ഞതും അവൻ മറ്റൊരാളുടെ കഴുത്തിൽ ആ നൂലുകൊണ്ട് മുറുക്ക് കെട്ടി വലിച്ചു അയാളുടെ തല ശരീരത്തിൽ നിന്നും താഴേക്ക് വീണു…
അങ്ങനെ സെക്കൻഡുകൾ കൊണ്ട് ആ പത്ത് പേരെയും അവൻ നിഷ്പ്രയാസം കൊന്നുകളഞ്ഞു
പിന്നെ അവൻ വിക്ടറിന് മുന്നിൽ വീണ്ടും പ്രത്യക്ഷനായി…
ആ രൂപം വിക്ടറിനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു…
എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത വിക്ടർ…
കയ്യിൽ ഉണ്ടായിരുന്ന വെളുത്ത dessert eagle gun കൊണ്ട് അവനു നേരെ നീട്ടി തുരുതുരാ ഷൂട്ട് ചെയ്തു…
ഒന്നുപോലും മിസ്സാവാതെ എല്ലാ ബുള്ളറ്റുകളും അവന്റെ ശരീരത്തിൽ കയറിയിറങ്ങി…
ഓരോ വെടിയുണ്ടകൾ അവന്റെ ശരീരത്തിൽ തറക്കുമ്പോഴും അവൻ ഓരോ അടികൾ പുറകോട്ട് ചലിച്ചു…
വിക്ടറിന്റെ മാഗസിൻ തീരുന്നത് വരെ അവൻ അത് തുടർന്നു…
മുഴുവൻ ബുള്ളറ്റ് ശരീരത്തിൽ ഏറ്റുവാങ്ങിയ ആ രൂപം മുട്ടുകുത്തി നിലത്തിരുന്നു…
വിക്ടറിന്റെ മുഖത്ത് ഒരു ആഹ്ലാദം ഉടലെടുത്തു…
വിക്ടർ:Got you motherfucker…
എന്നാൽ അവന്റെ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടായിരുന്നില്ല…
മുട്ടുകുത്തിയിരുന്ന ആ രൂപം പതിയെ
എഴുന്നേറ്റ് നിന്നു..
അത് കണ്ടപ്പോൾ വിക്ടറിന്റെ ഹൃദയമിടിപ്പ് തന്നെ നിന്ന പോലെ ആയിരുന്നു…
അവന്റെ കണ്ണുകളിൽ ഭയം കൂടി കിടന്നു…
ആ രൂപം വെടിയുണ്ടകൾ കൊണ്ട് ഭാഗത്ത് ശരീരത്തിൽ പറ്റിയ പൊടി തുടച്ചു മാറ്റുന്ന പോലെ ഒന്ന് രണ്ടു പ്രാവശ്യം തട്ടി…
