രുദ്രപ്രതാപം – 22 7അടിപൊളി  

”ഒന്നുല്ല നിന്റെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം..“അതും പറഞ്ഞു അവൾ പിന്നേം കുണുങ്ങി ചിരിക്കാൻ തുടങ്ങി…

”ഓഹ് ഇളക്കല്ലേ…“

ഞാൻ പിന്നേം ഫോണിലേക്ക് തന്നെ നോക്കിയിരുന്നു… രാവിലെ തന്നെ കയറാക്കാൻ വന്നിരിക്ക..

അങ്ങനെ ഇരിക്കുമ്പോ ആണ് അശ്വതി മുന്നിലൂടെ പോവുന്നെ…

ഇടക്കൊന്നു എന്നെ തിരിഞ്ഞു നോക്കി ഒരു മറ്റേടത്തെ ചിരിയും ചിരിച്ചു…

ഇനി ഞാൻ എണീറ്റ്

നിന്നു സല്യൂട്ട് അടിക്കണോ… ഒരു കൺഫ്യൂഷൻ…

പെട്ടന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു…

ഞാൻ നേരെ അപ്പുവിന്റെ അടുത്തേക്ക് ഇരുന്നു..

”എടി അപ്പു…“

”മ്മ്… എന്താടാ…“

”നമ്മുടെ അച്ചുവില്ലേ…“

”മ്മ്മ് അച്ചു…“

”ആ അവള് വല്ല കളരീം പഠിക്കാൻ പോയോ..?“

”നിനക്കും കിട്ടിയാ…“വല്ലാത്ത ഒരു പോലീവോടെ അവള് ചോദിച്ചു…

”എ..എന്ത്…?“ഞാൻ ഒന്ന് പരുങ്ങി

”കിടന്നു ഉരുളണ്ട മോനെ… നന്നായിട്ട് കിട്ടിയല്ലേ…“

”ഏയ്… നീ ഞാൻ ചോദിച്ചതിന് മറുപടി പറ…“

”കളരിക്കൊന്നും പോയിട്ടില്ലടാ…“

ഏഹ് പിന്നെ എങ്ങനേ അവള് എന്നെ ലോക്ക് ചെയ്തേ

”പോയത് കാരാട്ടേക്ക് ആണ്…അതിലാണെങ്കി പെണ്ണ് ബ്ലാക്കും വാങ്ങി…“

😳

”ഇതൊക്കെ എപ്പോ…?“

”അത് നീ ബാംഗ്ലൂരിൽ പോയി രണ്ട് മാസം കഴിഞ്ഞപ്പോ അച്ഛൻ കൊണ്ട് പോയി ചേർത്തതാ…“

കള്ള തന്ത ആവശ്യം ഇല്ലാത്ത ഓരോന്ന് ചെയ്ത് വച്ചോളും…

”അല്ല അവള് നിന്നെ തല്ലിയോ…“ഞാൻ അവളെ ഒന്ന് നോക്കി ചോദിച്ചു…

മുഖത്ത് ഒരു കോട്ട സങ്കടം വാരി കെട്ടി അവള് തലയാട്ടി…

”എന്തിന്…?“

”വെറുതെ..?“

”അതെനിക്ക് അത്ര വിശ്വാസം പോരാ മോള് കാര്യം പറ…“

”എടാ ഒന്നുല്ല ഞാൻ അവളുടെ മുറിയിലേക്ക് ഒന്ന് കയറിയത്തിനാ…“

”പോര മോളെ മുഴുവനായിട്ട് പറ…“

”സത്യം ആയിട്ടും ഒന്നുല്ലടാ.. ഞാൻ അടിച്ചു വാരാൻ പോയപ്പോ അവളുടെ മുറിയിൽ ബുക്കൊക്കെ ബെഡിൽ കിടക്കുന്നതു കണ്ടു അതെടുത്തു മാറ്റി വെക്കാൻ പോയപ്പോ ആണ് അവള് കേറി വരുന്നേ….

എന്നെ കണ്ടതും ഓടി വന്നു തൂക്കി ഒറ്റ എറയിരുന്നു.. ബെഡിലേക്ക് വിണൊണ്ട് രക്ഷ പെട്ട്…“

അവള് ഒറ്റയടിക്ക് പറഞ്ഞു തീർത്തു.. അത് കേട്ടപ്പോ

ചിരിയാണ് വന്നത്…

”അല്ല നിന്നെ എന്തിനാ തല്ലിയെ….“

”ഏഹ്.. എ… എന്നെ…“ ഞാൻ നിന്നു വിയർത്തു..

”അഭി…“പെട്ടന്ന് പുറകിന്ന് ഒരു വിളിയർന്നു. അശ്വതി…

”ആ എന്താ…“

”നീ ഒന്ന് എന്നെ ഓഫീസിലേക്ക് ആക്കി തന്നെ..“

”അല്ല അപ്പൊ അമ്മ വരുന്നില്ലേ…“

”അതെന്താ നിനക്ക് എന്നെ കൊണ്ട് പോവാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ..“

മുഖം ഒന്ന് കാണപ്പിച്ചാണ് പെണ്ണ് ചോദിച്ചേ..

”ഏഹ് എനിക്കെന്തു ബുദ്ധിമുട്ട്.. ഇപ്പൊ വര..“

അതും പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു..എന്നിട്ട് ഒരു ഷർട്ടും എടുത്തിട്ടു.. ഈ അടുത്തു ഞാനും മായയും കൂടി പുറത്തു പോയപ്പോ വാങ്ങിയോ മൂന്നാല് ഷർട്ടിൽ ഒന്ന്…

”നീ എങ്ങോട്ടാ…“

ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന മായ എന്നെ കണ്ടപ്പോ ചോദിച്ചു…

”അതോ ഞാൻ അച്ചുനെ ഒന്ന് ആക്കിട്ട് വരാം …“

”അല്ല അവള് എന്തിനാ ഇത്ര നേരത്തെ പോണേ…“

അതു പറഞ്ഞപ്പോള് ആണ് ഞാനും അത് ആലോചിച്ചത്.. സാധാരണ അവർ പോകുന്ന സമയം ഒന്നും ആയിട്ടില്ല… എന്തിനാ അവൾ ഇത്ര നേരത്തെ പോണേ..?

” അറിയില്ലെടി കുറെ ദിവസം ലീവ് എടുത്തതല്ലേ എന്തെങ്കിലും വർക്ക് പെയിൻറിങ് ഉണ്ടാവും…“

”മ്മ്മ്… പോയിട്ട് വാ…“

അതും പറഞ്ഞു മായ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി നിന്നു.. അവളുടെ നടത്തത്തിനൊക്കെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…

മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോയ ഞാൻ പെട്ടെന്ന് ഒന്നു നിന്നു ഒരു കാര്യം മറന്നപോലെ..

വേഗം തിരിച്ചുവന്ന് മായയെ പുറകിൽ നിന്നും കെട്ടിപിടിച്ചു ആ കവിളിൽ അമർത്തിയൊന്നു ഉമ്മ വച്ചു.. എന്നിട്ട് മൂക്കിട്ട് ആ കഴുത്തിൽ പതിയെ അങ്ങോട്ട്

ഇങ്ങോട്ടുമിട്ട് ഉരച്ചു..

” പോയിട്ട് വേഗം വരാട്ടോ…?“ അവളുടെ ചെവിയിൽ പതിയെ ഞാൻ പറഞ്ഞു..

അതു പറയുമ്പോൾ കണ്ണാടിയിലൂടെ അവളെ ഞാൻ ശ്രദ്ധിച്ചു… ചുമന്നു തുടുത്ത് തുളുമ്പി നിൽക്കുവാണ് ആ മുഖം…

Leave a Reply

Your email address will not be published. Required fields are marked *