രുദ്രപ്രതാപം – 22 7അടിപൊളി  

നല്ല സുഖം പിടിച്ചുള്ള ഉറക്കം ആയിരുന്നു അതും പോയി…

”എന്താ അമ്മേ…“

”എടാ നീ എന്നെ ഒന്ന് അമ്പലത്തിൽ ആക്കി തരോ…“

”ഏഹ് ഇന്നെന്താ പ്രത്യേകിച്ച്…?“

ഞാൻ കണ്ണും തിരുമ്മി സംശയത്തോടെ അവരെ ഒന്ന് നോക്കി…

”അതൊക്കെ ഉണ്ട്.. നീ ഒന്ന് വേഗം വാ…“

ശെടാ കുരിശയല്ലോ… ഈ വെളുപ്പിനെ തന്നെ അവിടെ പോയിട്ടെന്താ ഇത്ര വല്ല്യേ അത്യാവശ്യം..

”ഒരു പത്തു മിനിറ്റ് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…“

”എടാ അതൊന്നും വേണ്ടാ നീ വേഗം വാ..“

”ഹാ എന്ന ഇതാ വരുന്നു..“അതും പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി. പല്ല് തേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞു ഇറങ്ങി…

ബെഡിൽ മായയെ കണ്ടില്ല..ഇവൾ ഇതെവിടെ പോയി…

ഞാൻ നേരെ താഴേക്കു ചെന്നു. അവിടെ ഹാളിൽ ലക്ഷ്മി അമ്മ എന്നെയും കാത്തു നിക്കണ്ട്…

”എന്റെ പൊന്നു ലക്ഷ്മി അമ്മേ നിങ്ങക്ക് ചേച്ചിയേം കൂട്ടി പോവാർന്നില്ലേ…“

”അല്ല നിനക്ക് എന്താ ഇവിടെ പണി…“

”എനിക്ക് പണിയൊന്നുല്ല… എന്നാലും എന്റെ ഉറക്കം പോയില്ലേ ഇപ്പൊ…“

”അയ്യോടാ പാവം… അതൊക്കെ വന്നിട്ട് ഉറങ്ങാ നീ ഒന്ന് വേഗം വന്നേ..“

തൂക്കിയിട്ടിരുന്ന ബൈക്കിന്റെ താക്കോലും എടുത്തു ഞാൻ അവരുടെ ഒപ്പം പുറത്തേക്കിറങ്ങി…

ഐസ് പോലുല്ല തണുപ്പ്… ഈ സമയത്തൊന്നും എന്റെ പട്ടി പോലും എനിക്കാറില്ല..അങ്ങനെ ഉള്ള ഞാനാ…

മടി പിടിച്ചാണേലും ബൈക്ക് എടുത്തു. മൂന്നാല് വട്ടം കിക്കർ അടിച്ചിട്ടാണ് ചെക്കൻ ഒന്ന്

ഓണായത്…

ആഹ് തണുപ്പോണ്ട് ആവും.ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി അവരോട് കയറാൻ പറഞ്ഞു…

ഉടുത്തിരുന്ന വെള്ള സെറ്റ് സാരിയുടെ തല കൈകൊണ്ട് വലിച്ചു പിടിച്ചു അവർ വണ്ടിയിൽ കയറി ഇരുന്നു.എന്റെ വയറ്റിലൂടെ കൈ ചുറ്റിയാണ് ഇരിപ്പ്.

പണ്ടാരം ഒടുക്കത്തെ തണുപ്പ്…വണ്ടി ഓടിച്ചോണ്ട് ഇരിക്കുമ്പോ ഞാൻ മനസ്സിൽ ആലോചിച്ചു ഇവർക്ക് ഇതെന്തിന്റെ കേടാ ഈ സമയത്ത് ഒക്കെ പോയി പ്രാർത്ഥിക്കാൻ…

നേരം വെളുത്തിട്ട് പോയ പോരെ പുള്ളി അവിടെ തന്നെ കാണില്ലേ…

”എന്താടാ… ഇങ്ങനെ ഇരുന്നു ആലോചിക്കുന്നെ…“

”ഏഹ്..ഏയ് ഒന്നുല്ല…“

”പറയടാ…“

”ഏയ് ഒന്നുല്ലന്നെ… എന്തിനാ ഈ രാവിലെ തന്നെ അങ്ങോട്ട് പോണേ എന്ന്‌ ആലോചിച്ചതാ…“

”അതൊക്കെ നിനക്ക് അവിടെ എത്തിയാ മനസ്സിലാവും..“

”അതെന്താ അമ്മേ അങ്ങനെ ഒരു പറച്ചില്…“

”അതൊക്കെ ഉണ്ട്…“അതും പറഞ്ഞു അവരൊന്നു ചിരിച്ചു…

Something fishy…!

അങ്ങനെ ഞങ്ങള് അമ്പലത്തിൽ എത്തി.രാവിലെ ആയതു കൊണ്ടാവും ഈ പരിസരത്ത് ഒന്നും ഒരു പൂച്ച കുട്ടി പോലുമില്ല…

”ഇറങ്ങു…“വണ്ടിയിൽ നിന്നും ഇറങ്ങി ലക്ഷ്മി അമ്മ എന്നെ നോക്കി പറഞ്ഞു…

”ഞാനോ…?“

”പിന്നെ വേറെ ആരാ ഇവിടുള്ളെ…?“

”അല്ല… ഞാനെന്തിനാ വരണേ…?“

”അതൊക്കെ പറയാ അദ്യം നീ ഒന്ന് ഇറങ്ങ് …“

”ഞാനൊന്നും ഇല്ല… എനിക്ക് ഇതൊന്നും ശീലം ഇല്ലന്നെ…“

”അതൊക്കെ ഞാൻ ശീലിപ്പിച്ചു തര മോനിങ്ങു ഇറങ്ങിയേ…“

പുള്ളിക്കാരി വിടുന്ന ലക്ഷണം ഇല്ല. ഇറങ്ങേണ്ടി വന്നു…

എന്നേം കൂട്ടി കയ്യും പിടിച്ചു അമ്മ മുന്നില് നടന്നു.. ഇനി ഞാൻ ഓടി പോവും എന്ന്‌ പേടിച്ചിട്ട് ആണോ..

നേരെ ചെന്നത് അമ്പലത്തിന്റെ സൈഡിലേക്ക് ആണ്…കുളത്തിന്റെ അരികിലേക്ക്…

”ആ…അഴിച്ചോ…“

”ങേ…“

”എടാ നോക്കി നിക്കാതെ നിന്റെ ഡ്രസ്സ്‌ അഴിക്കാൻ…“

”എന്തിന്…?“

”പിന്നെ നീ ഇങ്ങനെ ആണോ കുളിക്കാൻ പോണേ…“

”കുളിക്കാനോ…?ഞാനോ…?അതും ഈ തണുപ്പത്ത്… No way…“പിന്നെ എന്റെ പട്ടി ഇറങ്ങും ഈ വെള്ളത്തിൽ.. അതും ഇജ്ജാതി തണുപ്പില്…

”ഇങ്ങോട്ട് ഊരടാ “കുറച്ചു ഉച്ചത്തിൽ ആണ് ലക്ഷ്മി അമ്മ പറഞ്ഞെ..ഞാൻ ആദ്യം കേട്ടപ്പോ ഒന്ന് ഞെട്ടി.മുഖത്ത് ഇത്തിരി കലിപ്പൊക്കെ നിറച്ചിട്ടുണ്ടല്ലോ…

ആദ്യം ആയിട്ടാ പുള്ളിക്കാരിയെ ഞാൻ ഇങ്ങനെ കാണുന്നെ…

ഞാൻ ഊരി അല്ലാതെ വേറെ വഴിയില്ല…

ലക്ഷ്മി അമ്മ ഒരു തോർത്ത്‌ എനിക്ക് നേരെ നീട്ടി…

“ഇത് ഉടുത്തോ…”

അതും വാങ്ങി അരയിൽ ചുറ്റി…

”ആ… ഇനി കുളത്തിൽ ഇറങ്ങി മൂന്ന് വെട്ടം മുങ്ങി വാ…“

Leave a Reply

Your email address will not be published. Required fields are marked *