ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

സേതു അപ്പോഴേക്ക് രണ്ട് ലാപ്ടോപ്പുകളും കൊണ്ട് കെട്ടിമറിയാന്‍ തുടങ്ങിയിരുന്നു. അതെന്തിനാണെന്ന് അവള്‍ക്ക് വ്യക്തമായി അറിയാം. അവള്‍ മുറ്റത്തേക്കിറങ്ങി ചുറ്റും നോക്കി. വീടിന്‍റെ മുന്‍വശത്ത് അന്‍പതടി ദൂരെയായി, അതിരില്‍ കമ്പിവേലിയുണ്ട്. അതിനപ്പുറം അഗാധമായ കൊക്കയാണ്.

കമ്പിവേലിക്കരികില്‍ താഴ്വാരത്തെക്ക് കണ്ണും നട്ടിരിക്കാന്‍ ഉദ്ദേശിച്ച് സിമിന്റ്റില്‍ തീര്‍ത്ത ഒരു വലിയ കുടയും അതിന് താഴെ ഇരു ഭാഗത്ത്‌മായി ഓരോ ബെഞ്ചുകളും നടുവില്‍ വലിയ മേശയും ഉണ്ടാക്കിയിട്ടിരുന്നതില്‍ പോയി അവളിരുന്നു.

വെയിലുണ്ടെങ്കിലും, ഇരുന്നതിന്‍റെ ഇടത് ഭാഗത്തായുള്ള ഗെയിറ്റിന്‍റെ തൊട്ടടുത്ത്, നല്ല ഉയരത്തില്‍ വളര്‍ന്നുനിന്ന പൈന്‍മരം, ഇരിപ്പടത്തിന് ചുറ്റം നല്ല തണല്‍ നല്‍കി. അവര്‍ വീട് മേടിച്ചശേഷം മതിലും ഗേറ്റും പുതുക്കി പണിതിരുന്നു. ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും കാണാന്‍ സാധിക്കാത്തത്ര വലുപ്പമുള്ള ഇരട്ട വാതിലുകളാണ് ഗെയിറ്റായി തൂണുകളിലുള്ളത്. അതിനോട് ചേര്‍ന്ന്, ഇരു ഭാഗത്തും ഉയരമുള്ള മതില്‍ക്കെട്ട് നീണ്ടുകിടന്നു.

അനന്തതയിലേക്ക് മനസ്സ് തിരിച്ച്, അവള്‍ അന്നുണ്ടാകാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ഉള്ളിലും പുറമെയും ആകെ ഒരു കിടുകിടുപ്പാണ്. പറയാനാകാത്ത ഒരു സന്തോഷവും, പേടിയും ആകാംക്ഷയും, എല്ലാം കൂടിച്ചേര്‍ന്ന ഒരു വികാരം. ഇതിനിടയിലും ദൂരെ ഒരു ബൈക്ക്, ചുരം കയറി വരുന്ന ധുപ് ധുപ് ധുപ് ശബ്ദം അവ്യക്തമായി അവളുടെ അവബോധ മനസ്സില്‍ കടന്നുവന്നു. അരുണുമായി സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഇത് വരെ നേരിട്ട്, അധികനേരം സംസാരിച്ചിട്ടില്ല. നല്ല പരിചയമുണ്ടെങ്കിലും, ഒരു ഇന്‍റ്റര്‍നെറ്റ് സുഹൃത്ത് എന്ന് തന്നെ വേണം ഇപ്പോഴും പറയാന്‍. എന്നാലും അവനോട് അടുപ്പമുണ്ട് എന്നൊരു തോന്നലാണ് ഉള്ളില്‍.

അവനും എന്നെക്കുറിച്ച് ഇങ്ങനെത്തന്നെ ആകുമോ ചിന്തിക്കുന്നത്? അവള്‍ ആലോചിച്ചു. ഒരു സാധാരണക്കാരി ഭാര്യ എന്ന പദവിയില്‍ നിന്ന് താന്‍ വളരെയധികം മാറിയിരിക്കുന്നു. പരിചയമുള്ള ആര്‍ക്കും സ്വപ്നത്തില്‍പ്പോലും തിരിച്ചറിയാനാകാത്ത വിധം മാനസികമായി താന്‍ അടിമുടി മാറി. പക്ഷെ ഭര്‍ത്താവ് അറിഞ്ഞുള്ള മാറ്റമാണ് അതെല്ലാം. ഭര്‍ത്താവാണ് തന്നെ മൊത്തത്തില്‍ മാറ്റിയെടുത്തത് തന്നെ, അവള്‍ ഓര്‍ത്തു.

ബൈക്കിന്‍റെ ധുപ് ധുപ് ശബ്ദം ഇപ്പോള്‍ നന്നായിത്തന്നെ കേള്‍ക്കാം. അല്‍പ്പം കഴിഞ്ഞ് അത് ഗെയിറ്റിന്‍റെ തൊട്ട് പുറത്തെത്തിയ പോലെ തോന്നി അവള്‍ക്ക്. പൊടുന്നനെ പുറത്തുനിന്ന്, ആരോ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുന്ന പോലെ ഹോണ്‍ മുഴങ്ങി. ഇതാരെടാ ബൈക്കില്‍ ഇങ്ങോട്ട്, എന്ന് ചിന്തിച്ച് അവള്‍ പതുക്കെ എഴുന്നേറ്റ് ഗേറ്റിനടുത്തേക്ക്‌ നടന്നു. ബോള്‍ട്ട് നീക്കി ഒരുപാളി അല്‍പ്പം തുറന്നുനോക്കിയ കാമിനി ഒരു നിമിഷം അന്ധാളിച്ച് നിന്നുപോയി. ലെതര്‍ ജാക്കറ്റും ഹെല്‍മെറ്റും ഗ്ലൌസുമൊക്കെ ധരിച്ച് അരുണ്‍ ഉണ്ട് ഒരു ബുള്ളറ്റിന് മുകളില്‍ ഇരിക്കുന്നു. ഹെല്‍മെറ്റ്‌ ധരിച്ചിരുന്നെങ്കിലും ഉയരവും ശരീരപ്രകൃതിയുമൊക്കെ വെച്ച് അവനെ തിരിച്ചറിയാന്‍ അവള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.

അവള്‍ ഗേറ്റ് വലിച്ചു തുറന്നതോടെ, അവന്‍ ബൈക്ക് ഓടിച്ച് അകത്തു കേറ്റി പോര്‍ച്ചില്‍ സേതുവിന്‍റെ ജീപ്കൊമ്പസിന് പിറകിലായി സ്റ്റാന്‍ഡിലിട്ടു. അവള്‍ ഗെയിറ്റ് അടച്ച് തിരിയുന്നതിനിടെത്തന്നെ അവന്‍ ബൈക്കില്‍ നിന്നിറങ്ങി, ഹെല്‍മെറ്റ്‌ ഊരി സീറ്റില്‍ വെച്ച് അവള്‍ക്ക് നേരെ തിരിഞ്ഞു.

ഒരു സെക്കണ്ട് മുഖം നിറച്ച് ചിരിയുമായി നിന്ന ശേഷം അവള്‍ സന്തോഷത്തോടെ അവന് നേരെ ഓടി വന്ന് അവന്‍റെ മേലേക്ക് കുതിച്ച് ചാടി കെട്ടിപ്പിടിച്ചു. ബൈക്കിന്‍റെ ശബ്ദം പോര്‍ച്ചില്‍ കേട്ട് പുറത്തേക്ക് വന്നുനോക്കിയ സേതുരാമന്‍, മുഖം നല്ല ഉയരമുള്ള അരുണിന്‍റെ നെഞ്ചില്‍ അമര്‍ത്തി, അവനെ ആശ്ലേഷിച്ചു നില്‍ക്കുന്ന കാമിനിയെയാണ് കണ്ടത്. അരുണ്‍ ചെറിയൊരു പുഞ്ചിരിയോടെ അവളുടെ തലയില്‍ തഴുകിക്കൊണ്ട് നെറുകില്‍ ചുണ്ടമര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *