ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

മതില്‍ക്കെട്ടിനു പുറത്തായപ്പോള്‍ അരുണ്‍ ചോദിച്ചു, “ചേട്ടാ, വന്യ മൃഗങ്ങള്‍ വല്ലതും …..”. ഉടനെ വന്നു കക്ഷിയുടെ മറുപടി, “ഞാന്‍ അന്വേഷിച്ചിരുന്നു, സാധാരണ ഗതിയില്‍ ഇവിടെ കാണാറില്ലത്രെ. ആനത്താരി അല്ല, പിന്നെ തിന്നാന്‍ പറ്റിയ ഇലകളും ഇവിടെ കുറവ്, കരടിക്ക് വേണ്ട കിഴങ്ങുകളും മറ്റും ഇല്ല. പിന്നെ ഉണ്ടാവുക മാനുകളും അപൂര്‍വ്വം അവയെ തേടിയെത്തുന്ന പുലിയുമാവാം. അവരും മിക്കവാറും ശബ്ദം കേട്ടാല്‍ മാറിപ്പോകാനാണ് ഇട. പാമ്പുകള്‍ കാണാന്‍ ഇടയുണ്ട്, നടക്കുമ്പോള്‍ കാല് നിലത്തുരച്ച് നടന്നാല്‍ അവ മാറിപ്പോവുമെന്നാണ് ഫോറെസ്റ്റ്കാര്‍ പറഞ്ഞത്. അന്തരീക്ഷത്തില്‍ മങ്ങിത്തെളിഞ്ഞുവ വരുന്ന ചെറിയ വെളിച്ചത്തിലും ടോര്‍ച്ചിന്‍റെ വെട്ടത്തിലും, സേതുരാമന്‍ മുന്നിലും മറ്റു രണ്ടുപേര്‍ പിറകെയുമായി നടത്തം തുടങ്ങി.

തമാശകള്‍ പറഞ്ഞും, അന്യോന്യം കളിയാക്കിയും തമ്മില്‍ കാല് വാരിയും ചിരകാല സുഹൃത്തുക്കളെപ്പോലെ അവര്‍ കയറ്റം കയറി. ആരോഗ്യക്ഷമതയില്‍ സേതുവിനെക്കാള്‍ മുന്നിലായിരുന്ന കാമിനിയും അരുണും അയാളെ കടന്ന് വേഗത്തില്‍ കയറിയപ്പോള്‍, സ്വതേ അലസതയുള്ള സേതുരാമന്‍ വലിയ തിരക്കൊന്നും കൂട്ടാതെ അല്‍പ്പംപിറകിലായി. അയാള്‍ മുകള്‍ഭാഗത്ത് എത്തിയപ്പോഴെക്ക്‌ ഇവിടെ വന്ന്‍ പരിചയമുള്ള കാമിനി തുള്ളിച്ചാടി അവിടെയൊക്കെ അരുണിനെ സീനറിയും ദൂരെയുള്ള സ്ഥലങ്ങളും കാണിച്ചുകൊടുത്ത് ബഹളം വെച്ച് നടപ്പുണ്ടായിരുന്നു.

സൂര്യോദയത്തിന് തൊട്ട് മുന്നേയാണ്‌ അവര്‍ എത്തിയത്. മൂവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ സൂര്യോദയം ആസ്വദിച്ചു. മഞ്ഞ് ആകെ ഒരു ആവരണം അന്തരീക്ഷത്തില്‍ ചാര്‍ത്തിയിരുന്നു. കയറ്റം കയറിയ ആയാസം പക്ഷെ ശരീരത്തില്‍ നിന്ന്‍ തണുപ്പിനെ അകറ്റുകയും ചെയ്തു. വളരെ അലൌകികമായ ഒരു ശാന്തതയും സമാധാനവും ആ കാഴ്ചകളിലും ചുറ്റുപാടും നിറഞ്ഞു നിന്നു. അതേ ചിന്ത തന്നെ മൂവരിലും പ്രതിഭലിച്ചു.

ലൈംഗികച്ചുവയുള്ള യാതൊരു കാര്യവും വിദൂരമായിപ്പോലും അവരില്‍ അപ്പോള്‍ തൊട്ട് തീണ്ടിയിരുന്നു പോലുമില്ല. നിറഞ്ഞ സന്തോഷത്തിലും സംതൃപ്ത്തിയിലും മനസ്സിനെ വിട്ടുകൊടുത്ത് അവര്‍ സൂര്യോദയം കണ്ട്നിന്നാസ്വദിച്ചു. നടുവില്‍ നിന്നിരുന്ന കാമിനി കൈകള്‍ ഇരു ഭാഗത്തും നിന്നിരുന്നവരുടെയും പിറകില്‍ കൂടിയിട്ട് അവരുടെ വയറിന്‍റെ സൈഡില്‍ പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത്‌ വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.

മൂവരും വിരിപ്പില്‍ ഇരിപ്പുറപ്പിച്ചതോടെ, സേതുരാമന്‍ ഫ്ലാസ്ക്കിന്‍റെ അടപ്പില്‍ ചായ ഒഴിച്ച് കാമിനിക്ക് നല്‍കി, “കപ്പുകള്‍ എടുക്കാന്‍ മറന്നു” അയാള്‍ പറഞ്ഞു. കാമിനി ആസ്വദിച്ച് ചൂടാറാന്‍ അതില്‍ ഒന്ന് രണ്ടാവര്‍ത്തി ഊതിയശേഷം ഒരു സിപ്പെടുത്ത് ചായ അതങ്ങിനെ അരുണിന് കൈമാറി. ഒന്നന്ധാളിച്ച് അര സെക്കണ്ട് തരിച്ചിരുന്ന ശേഷം അവന്‍ അത് വാങ്ങി, കാമിനി ചെയ്തപോലെ ഒന്നുരണ്ടാവര്‍ത്തി ഊതി ഒരു സിപ്പെടുത്ത് അടപ്പ് സേതുവിന് കൊടുത്തു. രണ്ട് റൌണ്ട് ആയപ്പോള്‍ സേതു അതില്‍ വീണ്ടും ചായ നിറച്ചു, ഇതിനിടെ ബിസ്കറ്റ് പാക്കറ്റ് തുറന്ന്‍ അവര്‍ അതും കഴിക്കാന്‍ തുടങ്ങി.

സംസാരം ഇതിനിടെ കാര്യമായി പുരോഗമിക്കുന്നുണ്ടായിരുന്നു. ഒരു ഇടവേള വന്നപ്പോള്‍, അരുണ്‍ പറഞ്ഞു, “എനിക്ക് രണ്ടാളോടും വളരെ സീരിയസ്സായി ഒരു കാര്യം സംസാരിക്കാനുണ്ട്, പറഞ്ഞോട്ടെ?” സേതു ഉടനെ പറഞ്ഞു “ബൈ ഓള്‍ മീന്‍സ്‌.” കാമിനിയും പറഞ്ഞു “അതിനെന്താ, പറയൂ.” ഒന്നാലോചിച്ച ശേഷം അരുണ്‍ തുടങ്ങി, “ഞാന്‍ ഒന്നും ഷേര്‍ ചെയ്യാതെയാണ് എന്‍റെ ജീവിതത്തില്‍ ഇത് വരെ വളര്‍ന്നു വന്നത്. അതിന്‍റെ ഒരു ആവശ്യം വന്നില്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായില്ലെന്ന് വേണമെങ്കില്‍ പറയാം. ഇന്നലത്തോടെ പക്ഷെ എന്‍റെ പല സ്വഭാവങ്ങളിലും മാറ്റം വരാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ കണ്ടിരുന്ന ജീവിതത്തിന് കുറെ ഏറെ റിവിഷന്‍സ് ആവശ്യമുണ്ടെന്നൊരു തോന്നല്‍ ഇപ്പോളുണ്ട്. ഇപ്പോള്‍ തന്നെ ഉദാഹരണത്തിന്, നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, ഒരു ചായ ഷെയര്‍ ചെയ്ത് കുടിക്കുക എന്നത് ഞാന്‍ ചിന്തിക്കാത്ത കാര്യമാണ്. അതാണ്‌ കാമിനി കപ്പെനിക്ക് നീട്ടിയപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഇരുന്നുപോയത്.

Leave a Reply

Your email address will not be published. Required fields are marked *