ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

“വെല്‍കം ടു അവര്‍ ഹമ്പിള്‍ കോട്ടേജ്” എന്ന് പറഞ്ഞ് സേതുരാമന്‍ പോര്‍ച്ചിലേക്കിറങ്ങി അരുണിന് കൈ കൊടുത്തു. ആ ശബ്ദം കേട്ട് അവനെ വിട്ടുമാറിയ കാമിനി, അരുണിന്‍റെ ഇടത് കൈ തന്‍റെ രണ്ട് കൈകള്‍ കൊണ്ടും പുണര്‍ന്ന് അവന്‍റെ തോളില്‍ തല ചായ്ച്ച്, തെല്ലൊരു നാണത്തോടെ സേതുവിനെ നോക്കി പുഞ്ചിരിച്ചു. മുഖത്ത് വളരെ വ്യക്തമായി പ്രകടമായിരുന്ന അവളുടെ എക്‌സയിറ്റ്മെന്‍റ് ശ്രദ്ധിച്ചെങ്കിലും, കളിയാക്കാന്‍ നില്‍ക്കാതെ അയാള്‍ രണ്ടാളെയും നോക്കി പുഞ്ചിരിച്ചു. അവര്‍ തമ്മിലുള്ള ഉയരത്തിന്‍റെ അന്തരം പ്രകടമായിരുന്നു. കഷ്ട്ടി അവന്‍റെ തോളൊപ്പമേ അവളുള്ളൂ.

“ഇതെന്താ ബൈക്കില്‍”, സേതു ചോദിച്ചു.

“ഞാനും ഇവനും തമ്മില്‍ കോളേജ് മുതലുള്ള ബന്ധമാണ്, കുറച്ച്‌ കാലമായി ലോങ്ങ്‌ റൈഡിനൊന്നും പോകാന്‍ സാധിക്കാറില്ല. ഇന്നിപ്പോ നല്ലൊരു ചാന്‍സ് ആണെന്ന് തോന്നി. പഴക്കമുണ്ടെങ്കിലും ഇവനിപ്പോഴും ടോപ്‌ കണ്ടീഷനില്‍ ആണ് കേട്ടോ, എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ആണ്. കാശ്മീര്‍വരെ വേണമെങ്കില്‍ പോയിട്ടുവരാം, ഒരു കുഴപ്പവുമില്ല. പിന്നെ ഇതാകുമ്പോള്‍ നോട്ടിസബിളും അല്ലല്ലോ,” അരുണ്‍ പറഞ്ഞു.

“എന്‍റെ ഭയങ്കര വീക്നെസ് ആണ്, ബുള്ളറ്റ്,” കാമിനി ഇടയില്‍ കയറി. “അച്ഛന് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു, അച്ഛനുള്ളപ്പോള്‍ എന്‍റെ സ്ഥിരം യാത്ര അതിലായിരുന്നു. അച്ഛന്‍ മരിക്കുന്നതിന് കുറച്ച്‌ ദിവസം മുന്പ് വരെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അതില്‍ കൊണ്ടുപോയി.”

“എന്തായിരുന്നു പുള്ളിക്ക് അസുഖം, എങ്ങിനെയാണ് മരിച്ചത്,” അരുണ്‍ അന്വേഷിച്ചു.

“അച്ഛന് മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. ആരോഗ്യകാര്യത്തിലൊക്കെ നല്ല ചിട്ടയായിരുന്നു ആള്‍ക്ക്. ഒരു ദിവസം പുലര്‍ച്ചെ നടക്കാന്‍ പോയതാണ്. കണ്ട്രോള്‍ തെറ്റി ഒരു ലോറി വന്നു തട്ടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാ എന്നൊക്കെ പറയുന്നു. അധികം ആയിട്ടില്ല മരിച്ചിട്ട്.” അവള്‍ അത് പറഞ്ഞ് പൊടുന്നനെ അവനെ വിട്ടുമാറി.

അച്ഛന്‍റെ ഓര്‍മ്മ അവളെ വേദനിപ്പിക്കുന്നുണ്ട് എന്ന് സേതുരാമന് മനസ്സിലായി, സാധാരണ അച്ഛനെക്കുറിച്ച് അധികം സംസാരിക്കാത്ത ആളാണ്‌.

“അരുണ്‍, ഊണ് കഴിഞ്ഞ് അല്‍പ്പം റെസ്റ്റ്ഒക്കെ എടുത്ത ശേഷം കാമിനിയെ ഈ മലനിരകളില്‍ കൂടി ഒരു റൈഡ്ന് കൊണ്ടുപോണം കേട്ടോ,” അയാള്‍ പറഞ്ഞു.

“പിന്നെന്താ,” അരുണിന് ഉത്സാഹമായി. “ഞാന്‍ സ്പെയര്‍ ഹെല്‍മെറ്റും കൊണ്ട് വന്നിട്ടുണ്ട് ഇങ്ങനെ ഒരു ചാന്‍സ് ഒത്ത് കിട്ടിയെങ്കിലോ എന്ന് ഒരു അതിമോഹം സ്വപ്നം കണ്ടോണ്ട്,” അവന്‍ സീറ്റിന്‍റെ പിന്‍ഭാഗത്ത്‌, ബാക്ക്പാക്കിനു മുകളില്‍ സ്ട്രാപ് ചെയ്തു വച്ചിരുന്ന സ്പെയര്‍ ഹെല്‍മെറ്റില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അവന്‍റെ കന്നത്തരം കേട്ട് കാമിനി നിറഞ്ഞു നിന്ന കണ്ണീരിനിടയില്‍ കൂടി മന്ദഹസിച്ചു.

അവര്‍ അരുണിനെ അകത്തേക്ക് ക്ഷണിച്ച്, വീടാകെ കാണിച്ചു കൊടുത്ത ശേഷം, 2nd ബെഡ്റൂം ചൂണ്ടി ഫ്രഷ്‌ ആയി വരാന്‍ ആവശ്യപ്പെട്ടു. അവന്‍, തന്‍റെ സാധനങ്ങളുമായി അവിടേക്ക് നീങ്ങി. അതോടെ കാമിനി ഡൈനിംഗ് ടേബിളിലേക്ക് സേതുവിന്‍റെ കൂടി സഹായത്തോടെ ഭക്ഷണ സാധനങ്ങളും പ്ലൈയ്റ്റുകളും നിരത്താനുള്ള ശ്രമം തുടങ്ങി. അതും കഴിഞ്ഞ് അവര്‍ ലിവിംഗ് സ്പേസിലെ ഇരട്ട സോഫയില്‍ അരുണിനെ കാത്തിരുന്നു. വൈകാതെത്തന്നെ അവനും വന്ന് അവര്‍ക്കെതിരെയുള്ള സിംഗിള്‍ സോഫയില്‍ ഇരിപ്പുറപ്പിച്ചു.

ഒരു നീല ജീന്‍സും, കോളറുള്ള കറുത്ത ടീഷര്‍ട്ട്മായിരുന്നു അവന്‍റെ വേഷം. കാലില്‍ വാക്കാറൂന്‍റെ ഹവായ് ചെരിപ്പും. ഷൂ നേരത്തെ പുറത്ത് ഊരി വെച്ചിരുന്നു. മൊത്തത്തില്‍, കുറ്റിത്താടിയുമൊക്കെ വെച്ച് അവന്‍ ഭയങ്കര ഗ്ലാമറസ് ആയി കാണപ്പെട്ടു. തന്‍റെ മുന്നില്‍, ലജ്ജയില്‍ കുതിര്‍ന്ന മന്ദഹാസത്തോടെ തന്നെ നോക്കിയിരിക്കുന്ന കാമിനിയുടെ സൌന്ദര്യം, അവന്‍ കണ്ണിമക്കാതെ കോരിക്കുടിച്ചു. അവളെ അടുത്തു നിന്ന് നിരീക്ഷിക്കാന്‍, ഇത്പോലൊരു സാഹചര്യം അവനിതിനു മുന്നെ കിട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *