“അനന്യ… ഇനി ഞാൻ പറയാൻ പോകുന്നത് ഒരുപക്ഷേ നിനക്ക് വിശ്വസിക്കാൻ കഴിയില്ല. ലോകമെമ്പാടുമുള്ള വൻശക്തികൾ സൈബർ ഭീകരതയെയും (Cyber Terrorism), മണി ലോണ്ടറിംഗിനെയും നേരിടാൻ അണിയറയിൽ ഒരു രഹസ്യ നീക്കം നടത്തി…ലോകത്തിലെ ഏറ്റവും ടഫായ ക്രൈപ്റ്റിക് പസിൽസ് ഉണ്ടാക്കി…ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ചേർത്ത് ഒരു നിഗൂഢ സംഘം (Specialized Surveillance Group) അവർ ഉണ്ടാക്കി. ഇന്ത്യ അതിലേക്ക് അയച്ചത് വെറും 18 വയസ്സുകാരനായ ആ പയ്യനെയാണ്!
ഭരണകൂടം അവന്റെ ഐഡന്റിറ്റി പൂർണ്ണമായും മായ്ച്ചു കളഞ്ഞു. അവൻ ഒരു ‘ഗോസ്റ്റ്’ (Ghost) ആയി മാറി. ചുരുക്കത്തിൽ, ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും മാരകമായ ‘ഡിജിറ്റൽ ആയുധം’ (The Ultimate Weapon) ആയിരുന്നു അവൻ.
നിരഞ്ജനയുടെ വാക്കുകൾ കേട്ട് മരവിച്ചുപോയ അനന്യ, തന്റെ ഉള്ളിൽ അടക്കിപിടിച്ചിരുന്ന ആ രാത്രിയിലെ സംഭവങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തി. ഓരോ വാക്കും പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അവൻ പോയി നിരഞ്ജനാ… ഇന്നലെ രാത്രി…” അനന്യ പറഞ്ഞു തുടങ്ങി.
മാസ്ക്വറേഡ് പാർട്ടിക്കിടയിൽ ശാലിനിയുമായി അർജുൻ നടത്തിയ ആ ഭീകരമായ മുഖാമുഖത്തെക്കുറിച്ച് അവൾ വിവരിച്ചു. ‘ദേവ് മരിച്ചു കഴിഞ്ഞു’ എന്ന് സ്വന്തം അമ്മയുടെ മുഖത്ത് നോക്കി അവൻ പറഞ്ഞ നിമിഷം. അതിനുശേഷം മദ്യലഹരിയിലായിരുന്ന തന്നെ അവൻ സുരക്ഷിതമായി ഫ്ലാറ്റിൽ എത്തിച്ചതും, ആ രാത്രിയിൽ അവർക്കിടയിൽ ഉണ്ടായ വൈകാരികമായ നിമിഷങ്ങളും അവൾ പങ്കുവെച്ചു.
“പുലർച്ചെ അവന് ഒരു ഫോൺ കോൾ വന്നിരുന്നു,” അനന്യ തുടർന്നു. ” ‘പൊളാരിസ്’ എന്നായിരുന്നു അവർ അവനെ വിളിച്ചത്. മിഷൻ പൂർത്തിയായെന്നും ‘എക്സിറ്റ് പോയിന്റിലേക്ക്’ എത്തണമെന്നും അവർ പറഞ്ഞു. ഞാൻ ഉറക്കമാണെന്ന് കരുതി അവൻ എന്റെ നെറ്റിയിൽ തലോടി അവസാനമായി ഒരു യാത്രപറച്ചിൽ നടത്തി. ഏറ്റവും സ്നേഹിക്കുന്നവർ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് ചെയ്യുമെന്ന് അവൻ എന്നോട് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കണ്ണ് തുറന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല.”
അർജുൻ നൽകിയ ആ വിലാസത്തെക്കുറിച്ചും (ആശ്രമത്തിന്റെ വിലാസം), മൂന്ന് ദിവസത്തിന് ശേഷം അവിടെ പോകാൻ അവൻ പറഞ്ഞ കാര്യവും അനന്യ നിരഞ്ജനയോട് പറഞ്ഞു.
നിരഞ്ജന എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു നിമിഷം മൗനിയായി. പിന്നെ പതുക്കെ പറഞ്ഞു: “: “മൂന്ന് ദിവസം… കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നമുക്ക് ആ വിലാസത്തിലേക്ക് പോകാം. അർജുൻ നിനക്ക് വേണ്ടി അവിടെ എന്തോ കാത്തുവെച്ചിട്ടുണ്ട്. ഒരുപക്ഷേ നിനക്ക് നഷ്ടപ്പെട്ട നിന്റെ ഐഡന്റിറ്റിയോ, അല്ലെങ്കിൽ അവൻ നിനക്ക് നൽകുമെന്ന് വാക്ക് നൽകിയ ആ അമ്മയോ അവിടെയുണ്ടാകും.”
അനന്യ ആ ജനാലയിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി.
അർജുൻ നൽകിയ ആ വിലാസം തേടിയുള്ള യാത്ര ചെന്നവസാനിച്ചത് നഗരത്തിരക്കുകളിൽ നിന്ന് അകലെ, ശാന്തമായ ഒരു ആശ്രമത്തിലായിരുന്നു. അർജുൻ പറഞ്ഞതുപോലെ കൃത്യം മൂന്നാം ദിവസം തന്നെ അനന്യയും നിരഞ്ജനയും അവിടെയെത്തി.
ആശ്രമത്തിന്റെ കവാടത്തിൽ വെച്ച് നിരഞ്ജന തന്റെ കയ്യിലുണ്ടായിരുന്ന ആ വറീപ്പും അതിലെ നമ്പറും അവിടെയുള്ള അധികൃതർക്ക് കാണിച്ചുകൊടുത്തു. ആ നമ്പർ കണ്ടതും അവരുടെ ഭാവം മാറി. ബഹുമാനപുരസ്സരം അവർ അവരെ അകത്തേക്ക് ക്ഷണിച്ചു.
“അല്പം കാത്തിരിക്കൂ… അവർ ഇപ്പോൾ വരും,” ഒരു അന്തവാസി പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം, വെള്ള വസ്ത്രം ധരിച്ച, ഏകദേശം എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നു വന്നു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ചടുലതയും ചൈതന്യവും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ അവരെ ആദരവോടെ വിളിച്ചു: “ലക്ഷ്മിയമ്മേ… ദാ ഇവർ വന്നല്ലോ.”

Super ഒന്നും പറയാനില്ല.