ആ നോട്ടം— ഒരു നിമിഷം പോലും നീണ്ടുനിൽക്കാത്ത, മിന്നൽപോലെ വന്ന് മറഞ്ഞൊരു കാഴ്ചയായിരുന്നു…
അവളുടെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന എല്ലാം
പുറത്ത് തുറന്നു കാട്ടിയ ഒരു ചെറു തെറ്റിപ്പോകൽ പോലെ…
അനുനിമിഷ നോട്ടമായിരുന്നെങ്കിലും,
അക്കുവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ
അതിനു മതി വന്ന കാന്തശക്തിയുണ്ടായിരുന്നു…
അവന്റെ ചുണ്ടിൽ വിരിഞ്ഞുവന്ന
ആനന്ദത്തിന്റെ പൂത്തിരികൾ
അവൻ കഷ്ടപ്പെട്ട് തന്നെ മറിച്ചുപിടിച്ചു.
അവൻ മറുപടി പറഞ്ഞത് ദേവേട്ടനോടായിരുന്നെങ്കിലും,
കേൾപ്പിക്കുന്നത് അച്ചുവിനെയായിരുന്നു—
അങ്ങനെ ഒരുപാട് നല്ല മീനുകൾ ഒന്നുമില്ല ദേവേട്ടാ… എല്ലാം ഫിലിപ്പിനികളും നേപ്പാളികളും തന്നെയാ…
പിന്നെ മലയാളിയെന്ന് പറയാൻ ആകെയുള്ളത് HR അസിസ്റ്റന്റായി നിൽക്കുന്ന ഒരു താത്ത മാത്രം…
‘ഷബീന’ എന്നാണ് പേര്…
കല്യാണം കഴിഞ്ഞതാണെങ്കിലും
അവരെ ‘താത്ത’ എന്നു വിളിക്കാൻ പോലും പറ്റില്ല… ഇപ്പോഴും കണ്ടാൽ
ഇരുപത്–ഇരുപത്തൊന്ന് വയസ്സ് തോന്നും… മെലിഞ്ഞിട്ടാണെങ്കിലും
നല്ല വെളുത്ത സുന്ദരി…
ഷബീനയുടെ സൗന്ദര്യത്തെ ഇങ്ങനെ വാതോരാതെ പുകഴ്ത്തി കൊണ്ടിരിക്കെ,,, അക്കുവിന്റെ കാലിൽ
ശക്തമായൊരു ചവിട്ട് വീണു…
അതൊരു വെറുമൊരു ചവിട്ടായിരുന്നില്ല— അച്ചുവിന്റെ പൊസസീവ്നസിൽ നിന്ന്,
അവൾക്കുപോലും അറിയാതെ
പുറത്ത് വന്നൊരു പ്രതികരണമായിരുന്നു…
ആ ആദ്യ ചവിട്ടു കിട്ടിയതും, അക്കു ഇടംകണ്ണാലെ അച്ചുവിനെ ഒന്നു മാടി നോക്കി…
ഇത്രയും നേരം അവരെ ശ്രദ്ധിക്കാതെ,
മുഖത്തൊരു വികാരവുമില്ലാതെ
നിശ്ശബ്ദമായി ഭക്ഷണം കഴിച്ചിരുന്ന ‘അച്ചു’ ഇപ്പോൾ കലിപ്പിലായിരുന്നു…
അവളുടെ മുഖം ചുവന്നിരുന്നു…
കണ്ണുകൾ കൂർത്തിരുന്നു…
നോട്ടം അത്യന്തം രൂക്ഷം…!!
അത് അവൾ പോലും അറിയാതെ,
ഉപബോധമനസ്സിൽ നിന്നെന്ന പോലെ
സ്വയം നടന്നുകൊണ്ടിരുന്ന
ഒരു പ്രക്രിയയായിരുന്നു…!!
അച്ചു ചൊടിപ്പിക്കപ്പെടുന്നു എന്നുറപ്പായതോടെ, ‘അക്കു’ വീണ്ടും വീണ്ടും ഷബീനയുടെ സൗന്ദര്യം
പുകഴ്ത്തിക്കൊണ്ടിരുന്നു…
ഓരോ വാക്കും, അവൾക്കുള്ളിലേക്കെറിയുന്ന
ചെറുചെറു കല്ലുകൾ പോലെ…
വാക്കുകൾക്ക് ഇടവേള കിട്ടുന്ന ഓരോ നിമിഷത്തിലും, തീൻമേശയുടെ മറവിലൂടെ അച്ചുവിന്റെ കാലിൽ നിന്ന്
അവന്റെ കാലുകളിലേക്കൊരു ചവിട്ട് വീണുകൊണ്ടിരുന്നു…
അത് വേദനിപ്പിക്കാനുള്ളതല്ല,
തന്റെ മൗനപ്രതിഷേധം അവനെ അറിയിക്കാനുള്ളതായിരുന്നു..
അക്കു ചുണ്ടിന്റെ കോണിൽ ഒരുചിരി ഒളിപ്പിച്ചുകൊണ്ട് സംസാരം തുടരുമ്പോഴും,,,
അവനും അച്ചുവും ഇടയ്ക്കിടെ
കണ്ണുകൾകൊണ്ട് സംസാരിച്ചിരുന്നു…
ആ നോട്ടങ്ങളിൽ അവൾ അവളുടെ പരിഭവങ്ങളും, അകത്ത് കത്തുന്ന കലഹങ്ങളും, ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും
പുറത്തേക്കൊഴുകിയ അവനോടുള്ള പ്രണയവും ഒരുമിച്ച് അവനിലേക്ക് കൈമാറുകയായിരുന്നു…
വാക്കുകളില്ലാതെ നടന്ന ആ സംഭാഷണം അവരെ മാത്രം ബന്ധിപ്പിച്ച
ഒരു രഹസ്യ ഭാഷ പോലെ,,, അവഗണനയുടെ നടുവിലും
അവരെ വേർപെടുത്താൻ കഴിയാത്ത
ബന്ധത്തിന്റെ തെളിവായി
തീൻമേശയിൽ തന്നെ വിരിഞ്ഞു…
തുടർച്ചയായി അവളുടെ ചവിട്ടുകൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അക്കു, ഒടുവിൽ ഒരു നിമിഷം കൊണ്ട് തന്നെ അവളുടെ കാലുകളെ തന്റെ കാല്പാദത്തിനുള്ളിൽ പൂട്ടി…
അത് ഒരു പിടിച്ചെടുപ്പല്ലായിരുന്നു…
അറിയാതെ തന്നെ അവളെ സ്വന്തമാക്കുന്ന ഒരു നിമിഷം പോലെ…
എത്ര ശ്രമിച്ചിട്ടും അച്ചുവിന് ആ ബന്ധനത്തിൽ നിന്ന് തന്റെ കാലിനെ മോചിപ്പിക്കാൻ കഴിഞ്ഞില്ല…
പക്ഷേ അവളുടെ ശ്രമങ്ങളിൽ ദേഷ്യമല്ല, ഒരു താളം തെറ്റിയ ശ്വാസം മാത്രമായിരുന്നു….
ഇടം കാലുകൊണ്ട് അവളുടെ കാലിനെ ചേർത്തുപിടിച്ച അക്കു, വലം കാലിനാൽ അവളുടെ കാലിലെ നഗ്നതകളെ പതിയെ തഴുകിത്തുടങ്ങി..
ആ സ്പർശം അവളെ ചോടിപ്പിച്ചില്ല…
പക്ഷെ അറിയാതെ തന്നെ ഉള്ളിൽ ഒരു വിറയൽ ഉണർന്നു തുടങ്ങിയിരുന്നു …
അവന്റെ സ്പർശങ്ങൾ അതിരുകൾ തൊടുന്നുവെന്ന് മനസ്സിലാക്കിയ അച്ചു, കൂടുതൽ ശക്തിയോടെ കാലിനെ മോചിപ്പിക്കാൻ ശ്രമിച്ചു…
