അതിരുകൾക്കപ്പുറം – 7 7

“പക്ഷേ… ദേവേട്ടനു ഇക്കാര്യത്തിൽ പ്രശ്നമില്ലല്ലോ…?”

 

ആ അവസാന വാക്കുകൾക്ക് മുന്നിൽ, അച്ചുവിന്റെ എല്ലാ പ്രതിരോധങ്ങളും തകർന്നു വീണു…

ഇനി എടുത്തുപയോഗിക്കാൻ കൈയിൽ ഒരു ആയുധം പോലും ബാക്കിയില്ലെന്ന പോലെ, അവൾ പകച്ച് നിശ്ചലമായി നിന്നു…

 

അർച്ചന അവിടെയും നിർത്തിയില്ല.

അടുത്ത വാക്കുകൾ, ശവത്തിൽ കുത്തുന്നതുപോലെ, നേരെ നെഞ്ചിൽ തറച്ചു—

 

“എല്ലാം പോട്ടെ… അവൻ നിനക്ക് എത്രയോ കൊതിയോടെ വാങ്ങിച്ചു തന്ന ആ സമ്മാനങ്ങൾ… നീ ഒരിക്കൽ പോലും തുറന്ന് നോക്കിയിട്ടുണ്ടോ…?”

 

“ആ വസ്ത്രങ്ങൾ, അവൻ കാണാൻ ആഗ്രഹിച്ച പോലെ, നീ ഒരിക്കലെങ്കിലും അവന് ഇട്ടു കാണിച്ചിട്ടുണ്ടോ…?”

 

അത് ചോദ്യങ്ങളായിരുന്നില്ല… അച്ചുവിന്റെ മൗനത്തിലേക്ക് ഒന്നൊന്നായി ആഴത്തിൽ കുത്തിയിറങ്ങുന്ന വാക്കുകളുടെ കത്തിയായിരുന്നു അത്…

ഓരോ വാക്കും, അവൾ ഒളിപ്പിച്ചുവച്ചിരുന്ന സങ്കടത്തിന്റെ പാളികൾ കീറിത്തുറക്കുന്ന പോലെ,

 

അച്ചുവിന്റെ ശരീരവും മനസ്സും തളർന്ന് തീർന്നിരുന്നാലും, അവശേഷിച്ചിരുന്ന ചെറു ശക്തിയിൽ അവൾ പതുക്കെ ചോദിച്ചു—

 

“പക്ഷേ… ഇന്നലെ… ഇന്നലെ ഞാൻ

അവന്റെ സന്തോഷങ്ങൾക്ക് അനുവദിച്ചു കൊടുത്തില്ലേ…?”

 

വാക്കുകൾ വിറച്ചു, ഒറ്റ ഒറ്റ ചിഹ്നങ്ങളായി പുറത്ത് വന്നു—

 

“അവൻ പറഞ്ഞതൊക്കെയും…

ഞാൻ അനുസരിച്ചിരുന്നില്ലേ…?”

 

ശബ്ദത്തിൽ,, കരച്ചിലും,കണ്ണീരിന്റെ നിഴലും,ഹൃദയത്തിലെ ചൂടും എല്ലാം ഒറ്റയടിക്കിലും പ്രകടമായിരുന്നു…

 

പക്ഷെ അർച്ചനയുടെ പ്രതികരണം വാക്കായിരുന്നില്ല… ഒരു അവഹേളനമായിരുന്നു—

 

“ഒലക്ക!!!”

 

അർച്ചനയുടെ ശബ്ദത്തിൽ ദയയില്ല..

വിലകുറഞ്ഞ ആശ്വാസവും ഇല്ല…

പുച്ഛം ഒട്ടും മറച്ചുവെക്കാതെ അവൾ തുടർന്നു—

 

“അവന്റെ ചില ആഗ്രഹങ്ങൾ

നീ തീർത്തു കൊടുത്തെന്ന് പറഞ്ഞാൽ

ഞാൻ സമ്മതിക്കും…പക്ഷേ മുഴുവൻ എന്ന് പറഞ്ഞാൽ— അത് എനിക്ക് ഒരിക്കലും സമ്മതിച്ചു തരാൻ പറ്റില്ല…”

 

അർച്ചനയുടെ ശബ്ദം വ്യക്തവും

മൂർച്ചയുള്ളതുമായിരന്നു—

 

“കാരണം,, അക്കുവിന് നിന്നെ മുഴുവനായും വേണം…

അവനു നിന്നോടുള്ള ആഗ്രഹം ഒരിക്കലും തീരുന്നതും

അവസാനിക്കുന്നതുമല്ല…!!”

 

ഒരു നിമിഷം നിശ്ശബ്ദത. പിന്നെ അവസാന പ്രഹരം—

 

“പിന്നെ ഇന്നലെ നീ അവന്റെ ചില ആഗ്രഹങ്ങൾ തീർത്തു കൊടുത്തുവെന്ന് പറയുമ്പോൾ പോലും… അത് നിന്റെ ഔദാര്യമായിരുന്നില്ല…

അവൻ അത്രകണ്ട് യാചിച്ചത് കൊണ്ടു മാത്രമായിരുന്നില്ലേ…?”

 

അർച്ചനയുടെ വാക്കുകളിൽ പൊളിച്ച് പകരുന്ന തീക്ഷ്ണത,,, അച്ചുവിന്റെ ഉള്ളിലെ സ്വയം ചോദിച്ചുപോയ ചിന്തകളെ കുത്തിപ്പൊളിക്കുന്നതു പോലെ…

 

“ഇനി… ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്…?”

 

അച്ചുവിന്റെ നിസ്സഹായതയും, നെഞ്ചിലെ ചുരുളുകളും, പൊട്ടിത്തെറിയും മുഴുവനായി ശബ്ദത്തിലേക്ക് ചോർന്നിറങ്ങിയിരുന്നു…

 

വാക്കുകൾ മാത്രം അല്ല—ശ്വാസങ്ങൾ, ഹൃദയസ്പന്ദനങ്ങൾ, കണ്ണീരിന്റെ ചെറിയ നിഴൽ പോലും അതിന്റെ ശക്തിയെകൂട്ടി, അവളുടെ ഉള്ളിലെ അഴുകലും ഭയവും വ്യക്തമാക്കി…

 

ആ ചോദ്യം കേട്ട അർച്ചന ഒരു നിമിഷം ശാന്തയായി… ആദ്യമായിട്ട് അവൾ വാക്കുകൾ അളന്നെടുത്തു… പിന്നെ പതിയെ പറഞ്ഞു— ഒരു ഉപദേശം പോലെ…

 

“അവന്റെ എല്ലാ ആഗ്രഹങ്ങളും

ഉടനെ തന്നെ നിന്നെക്കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റില്ലെന്ന് എനിക്കും അറിയാം…”

 

“പക്ഷേ… നിന്നെക്കൊണ്ട് പറ്റുന്നത്ര

അവനെ സന്തോഷിപ്പിച്ചു നിർത്തിക്കൂടെ…?”

 

അച്ചുവിന്റെ കണ്ണുകളിൽ മുഴുവൻ ആശങ്ക, ഭയം, സങ്കടം; അവളുടെ ശബ്ദത്തിൽ പോലും അത്രമേൽ നീറൽ…

 

“എങ്ങനെ…?”

അവൾ തീർത്തും നിഷ്കളങ്കതയോടെ, പിടിച്ചുപിടിക്കാനാവാത്തൊരു ഭാവത്തിൽ ചോദിച്ചു…

 

ആ ചോദ്യം കേട്ടതും അർച്ചന വീണ്ടും തലയിൽ കൈവച്ചു…

ഇതും ഞാൻ തന്നെ പറഞ്ഞു തരണമോ എന്ന ചോദ്യമെന്ന പോലെ…

 

അർച്ചനയുടെ ആ കാട്ടിക്കൂട്ടൽ കണ്ടു

അച്ചു അല്പം പിണങ്ങി…

 

അർച്ചന വീണ്ടും അവളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *