“എന്താ കഴിക്കുന്നെ?” ഉണ്ണി മെനുവിലൂടെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
“എനിക്ക് വലിയ വിശപ്പില്ല, എന്നാലും നല്ല ചൂട് സൂപ്പും പിന്നെ എന്തെങ്കിലും ലൈറ്റ് ആയിട്ടും മതി.” അനിത പറഞ്ഞു.
ഉണ്ണി രണ്ട് സ്വീറ്റ് കോൺ ചിക്കൻ സൂപ്പും, രണ്ടു ബട്ടർ നാനും, ഒരു പ്ലേറ്റ് ചിക്കൻ ടിക്ക മസാലയും ഓർഡർ ചെയ്തു.
ഭക്ഷണം വരുന്നതിനിടയിൽ അവർ നാളത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
“നാളെ രാവിലെ തന്നെ പാടത്തേക്ക് ഇറങ്ങണം. ജയൻ ചേട്ടനും ശ്യാമ ചേച്ചിയും രാവിലെ ആറര ആകുമ്പോഴേക്കും എത്തും. വിത്ത് വിതക്കുന്നതിന് മുൻപ് കുറച്ചു കാര്യങ്ങൾ നോക്കാനുണ്ട്, അത് കഴിഞ്ഞു വേണം
ഷബീറിന്റെ അടുത്തേക്ക് പോകാൻ” ഉണ്ണി പറഞ്ഞു.
“ഞാനും കൂടെ വരേണ്ടതുണ്ടോ രാവിലെ?” അനിത ചോദിച്ചു.
“വേണ്ട, നീ വെറുതെ രാവിലെ എഴുന്നേറ്റ് കഷ്ടപ്പെടണ്ട. നിനക്ക് ഇന്ന് നല്ല ക്ഷീണം ഉള്ളതല്ലേ. നീ സാവധാനം എഴുന്നേറ്റാൽ മതി. പിന്നെ സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യണമല്ലോ.” ഉണ്ണി അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് പറഞ്ഞു.
“അതെ, നാളെ എനിക്ക് സ്കൂളിൽ കുറച്ചു സ്പെഷ്യൽ ക്ലാസുകൾ ഉണ്ട്. കുട്ടികളുടെ എക്സാം അടുത്ത് വരുവല്ലേ. അതിന്റെ കുറച്ചു ടെൻഷൻ ഉണ്ട്,” അനിത പറഞ്ഞു.
ഭക്ഷണം എത്തി. അവർ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. അനിതയുടെ ഓരോ നോട്ടത്തിലും ഉണ്ണിയോടുള്ള പ്രണയം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ബിൽ പേ ചെയ്ത് അവർ പുറത്തിറങ്ങി. പുറത്ത് തണുപ്പ് അല്പം കൂടി വർദ്ധിച്ചിരുന്നു. അനിത തണുത്തു വിറക്കുന്നത് കണ്ട് ഉണ്ണി അവളെ ചേർത്തുപിടിച്ചു.
കാറിലേക്ക് കയറുമ്പോൾ ഉണ്ണി അവളോട് പറഞ്ഞു, “നാളെ ഷബീറിനും നൗഫലിനും കുറച്ചു ഷോപ്പിംഗ് ഉണ്ട്. അവരുടെ കൂടെ പോകേണ്ടി വരും. കൊണ്ട് പോകാനുള്ള എന്തൊക്കെയോ മേടിക്കാനാണെന്ന തോന്നുന്നേ.
കാർ വീടിന്റെ ഗേറ്റിലേക്ക് കടന്നു. ഉണ്ണി വണ്ടി പോർച്ചിൽ ഒതുക്കി നിർത്തി. ചുറ്റും കൂരിരുട്ട്. ദൂരെ എവിടെയോ നായ്ക്കൾ കുരക്കുന്ന ശബ്ദം കേൾക്കാം.
ഉണ്ണി കാറിൽ നിന്നിറങ്ങി ഗേറ്റ് അടച്ചു പൂട്ടി. അനിത അപ്പോഴേക്കും മുൻവാതിൽ തുറന്ന് അകത്തു കയറിയിരുന്നു. ഉണ്ണി അകത്തു കയറി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു.
വീട്ടിൽ ഒരു പ്രത്യേക നിശബ്ദത തളംകെട്ടി നിന്നിരുന്നു. അവർ രണ്ടുപേരും നേരെ ബെഡ്റൂമിലേക്ക് പോയി.
ബെഡ്റൂമിലെ ലൈറ്റ് ഇട്ടപ്പോൾ
മുറിയിലെ ശീതികരിച്ച വായു അവരെ വരവേറ്റു. അനിത കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് തന്റെ മുടി അഴിച്ചിട്ടു.
ഉണ്ണി അവൾക്ക് പിന്നിലൂടെ വന്ന് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. കണ്ണാടിയിലൂടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ക്ഷീണത്തോടൊപ്പം എന്തെന്നില്ലാത്ത ഒരു തിളക്കവും ഉണ്ടായിരുന്നു.
“എന്റെ പെണ്ണിന് ഇന്ന് ഭയങ്കര സന്തോഷമാണല്ലോ,” ഉണ്ണി അവളുടെ കഴുത്തിൽ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു.
അവൾ കണ്ണുകൾ അടച്ചു കൊണ്ട് അവന്റെ സ്പർശനത്തിൽ അലിഞ്ഞു ചേർന്നു. “ഉണ്ണിയേട്ടൻ എനിക്ക് തരുന്ന ഈ സ്വാതന്ത്ര്യവും സ്നേഹവും… അത് മറ്റാർക്കും തരാൻ കഴിയില്ല.
ഇത്രയും എന്നെ മനസ്സിലാക്കുന്ന ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ.” അനിത അവനിലേക്ക് തിരിഞ്ഞു നിന്ന് അവന്റെ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു.
ഉണ്ണി അവളെ തന്നോട് കൂടുതൽ ചേർത്തുപിടിച്ചു. “നമ്മുടെ ജീവിതം എന്ന് പറയുന്നത് നമുക്ക് ആസ്വദിക്കാനുള്ളതാണ്. പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടെങ്കിൽ പിന്നെ എന്തിനാ നമ്മൾ മറ്റുള്ളവരെ പേടിക്കുന്നത്?” അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.
അനിത അവനിൽ നിന്നും മാറി തന്റെ വസ്ത്രങ്ങൾ മാറാനായി വാർഡ്രോബിന്റെ അടുത്തേക്ക് പോയി. അവൾ ജീൻസും ടോപ്പും മാറി വളരെ നേർത്ത, ഇളം പിങ്ക് നിറത്തിലുള്ള ഒരു നൈറ്റി എടുത്തണിഞ്ഞു.
അവളുടെ ശരീരവടിവുകൾ ആ വസ്ത്രത്തിൽ കൂടുതൽ മനോഹരമായി തോന്നിപ്പിച്ചു. ഉണ്ണിയും തന്റെ ജീൻസും ഷർട്ടും മാറ്റി ഒരു ഷോട്സ് മാത്രം ധരിച്ചു.
