എന്റെ പ്രാണ പ്രിയയെ ഒരു പോറല് പോലും ഏൽക്കാതെ സംരക്ഷിക്കാൻ ….
എന്റെ പ്രാണനെ …അവനെ ഏൽപ്പിച്ച്, ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ എന്റെ അച്ഛനും അമ്മയും
ഉള്ള രാജസഭ ലക്ഷ്യമാക്കി വാളുമെടുത്ത് ഓടി. കൊട്ടാരത്തിന്റെ ഓരോ കോണിലും ശത്രുക്കളുടെ ആർപ്പുവിളികളും ചോരയുടെ ഗന്ധവും പരന്നുകഴിഞ്ഞിരുന്നു. എന്റെ മാതാപിതാക്കളെ രക്ഷിക്കാൻ ആ തീക്കാറ്റിനെ വെട്ടിപ്പിളർന്ന് ഞാൻ മുന്നോട്ട് കുതിച്ചു. …
.
.
*******************************
അവിടെ ചെന്ന് ശത്രു ഭടന്മാരുടെ പിടിയിലായതും ,അച്ഛനും അമ്മയും കൊല്ലപ്പെട്ടതും ,
ഞാൻ അവിടന്ന് രക്ഷപ്പെട്ടു എന്റെ പ്രാണപ്രിയയുടെ അടുത്തെത്തിയതും ..രുദ്രൻ ഞങ്ങളെ ഈ പുൽമൈതാനിയിലെ വീട്ടിലേക്ക് കൊണ്ട് വന്നതും. അങ്ങിനെ എന്റെ രണ്ടുവർഷത്തെ കഴിഞ്ഞു പോയജ്ജീവിതം മുതൽ ഈ സമയം നടന്നത് വരെയുള്ള എല്ലാം ഒരു നിമിഷം എന്റെ ഓർമയിലൂടെ കടന്നുപോയി …
.
വ്യോമാ …
രുദ്രന്റെ വിളി
അവന്റെ ആ വിളി കേട്ടപ്പോഴാണ് വീണ്ടും എന്റെ ഓർമയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഞാൻ തിരിച്ചു വന്നത്…
എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണുനീർ ഇറ്റിവീഴുന്നുണ്ടായിരുന്നു ..
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
ആ മുഖത്തു ക്ഷീണവും ഭയവും ഉണ്ട് …
ഞാൻ മുന്നോട്ട് നോക്കി
.
രുദ്ര എന്റെ മുന്നിൽ തന്നെ ഉണ്ട്
ഒരു പഴയ വീട്
ചുമരിലൊക്കെ ദീപങ്ങൾ ഉണ്ട്
ഞാൻ എന്റെ പ്രാണ പ്രിയയെയും തോളിൽ ചേർത്ത് അവനെ പിന്തുടർന്നു.
അങ്ങിനെ ഞങ്ങൾ അല്പം കൂടെ മുന്നോട്ട് പോയപ്പോൾ രുദ്ര ഒരു മുറിയുടെ മുന്നിൽ നിന്ന്.
അവിടെ നിന്ന് ശക്തമായ മന്ത്രോച്ചാരണങ്ങളും എരിയുന്ന തീയിന്റെയും ശബ്ദം കേട്ട്
ഞങ്ങൾ ആ മുറിയുടെ കവാടത്തിൽ എത്തി അകത്തേക്ക് നോക്കി
”വാഗ”
എന്റെ നാവു പതിയെ മന്ത്രിച്ചു
”വാഗ ”കഠിനമായ യാഗത്തിലാണ്
ഹോമാഗ്നിക്ക് മുന്നിൽ കണ്ണുകൾ
അടച്ച് എന്തോ മന്ത്രിച്ചുകൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകൾ നീട്ടി അകത്തേക്ക് ക്ഷണിച്ചു:
ഞങ്ങൾ മൂന്നുപേരും അകത്തേക്കുനടന്നു
“വരൂ… കുഞ്ഞേ … എനിക്കറിയാമായിരുന്നു, നിങ്ങൾ ഈ വഴി തന്നെ വരുമെന്ന്. ഭയപ്പെടേണ്ട, ഈ യാഗശാലയിലേക്ക് കടന്നുവരൂ!”
ഞങ്ങൾ രണ്ട് പേരും അമ്പരപ്പോടെ ഗുരുവിന്റെ അരികിലേക്ക് കയറിചെന്നു.
പക്ഷെ രുദ്രന്റെ മുഖത്തു അമ്പരപ്പൊന്നുമില്ല .ഒരു ചെറിയ ഭയവും പിന്നെ അദ്ദേഹത്തോടെയുള്ള ആദരവും മാത്രം
ഞങ്ങൾ നിൽക്കുന്നത് അതിവിശാലമായൊരു മഹായാഗത്തിന് മുന്നിലാണ്. ആ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്ന ജ്വാല ആ മുറി മുഴുവൻ പ്രകാശമാനമാക്കി.
ആ നിമിഷം, എന്റെ കൂടെയുണ്ടായിരുന്ന രുദ്ര … ആ യാഗാഗ്നിക്ക് മുന്നിൽ വിറയാർന്ന കാൽമുട്ടുകൾ മണ്ണിൽ ഊന്നി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ തലതാഴ്ത്തി, വിതുമ്പിക്കൊണ്ട് ആ അദ്ദേഹത്തോട് പറഞ്ഞു:
“ഗുരുവേ… മാപ്പ് തരണം… അങ്ങയുടെ മുന്നിൽ തലകുനിക്കാനും ഈ പാദങ്ങളിൽ വീഴാനും മാത്രമുള്ള അർഹത എനിക്കില്ല. കൊട്ടാരത്തെ വിഴുങ്ങിയ ആ ശത്രുക്കളുടെ തീക്കാറ്റിൽ നിന്ന് നമ്മുടെ കുമാരനെയും ഈ കുമാരിയെയും മാത്രമേ എനിക്ക് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ… എന്റെ കുമാരന്റെ പ്രാണനായ അച്ഛനെയും അമ്മയെയും… ആ മാതാപിതാക്കളെ രക്ഷിക്കാൻ ഈ പടയാളിയുടെ വാളിന് കഴിഞ്ഞില്ല… എന്നോട് ക്ഷമിക്കണം!”
ആ മഹായാഗശാലയിലെ ഹോമാഗ്നിയുടെ പ്രകാശത്തിൽ കണ്ണീരൊപ്പിയ ആ പടയാളിയെയും നോക്കി നിന്ന ഗുരു പതുക്കെ അടുത്തേക്ക് വന്നു .
അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖത്തിന് പകരം അതീവ ഗൗരവവും ഒരു പ്രത്യേക ദിവ്യപ്രകാശവുമായിരുന്നു. അദ്ദേഹം വിറയാർന്ന കൈകളോടെ മുന്നോട്ട് വന്ന്, വിതുമ്പിക്കൊണ്ടിരുന്ന രുദ്രന്റെ തോളിൽ തൊട്ട് എഴുന്നേൽപ്പിച്ചു.
എന്നിട്ട് അവനോട് ഗാംഭീര്യമുള്ള ശബ്ദത്തിൽ
സംസാരിച്ചുതുടങ്ങി:
“എഴുന്നേൽക്കൂ രുദ്ര … നീ കരയേണ്ടതില്ല. നിന്റെ കർത്തവ്യം നീ കൃത്യമായി നിറവേറ്റിയിരിക്കുന്നു. തോൽവി അറിഞ്ഞിട്ടല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു നിയോഗത്തിലേക്കാണ് വിധി നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്.”
