ഭൂമിയിലെ ഗന്ധർവ്വൻ – 4 4അടിപൊളി  

ആ തോഴിമാർ വേഗത്തിൽ എന്റെ പ്രാണപ്രിയയുടെ അരികിലെത്തി. അവരുടെ സ്പർശനത്തിന് ഒരു ദിവ്യമായ സാന്ത്വനമുണ്ടായിരുന്നു.

അവർ ആശ്വാസ വാക്കുകളോട് അവളോട് പറഞ്ഞു

“ധൈര്യമായിരിക്കൂ മഹാറാണീ… വേദനയുടെ ഇരുട്ട് മായുകയാണ്, പുതിയൊരു ജീവൻ ഉദയം കൊള്ളാൻ പോകുന്നു…” അവരിലൊരു തോഴി അവളുടെ തല തലോടിക്കൊണ്ട് മൃദുവായി പറഞ്ഞു.

എന്നാൽ, ആ പ്രസവ നിമിഷം അത്ര എളുപ്പമുള്ളതായിരുന്നില്ല. ഭൂമിയുടെയും ആകാശത്തിന്റെയും ശക്തികൾ തമ്മിലുള്ള ആ സംഗമത്തിൽ എന്റെ പ്രാണപ്രിയയുടെ ശരീരം കടുത്ത വേദനയാൽ പിടഞ്ഞു. ആ മുറിയിലെ ഹോമാഗ്നി ആളിപ്പടർന്നു, കാറ്റ് ശക്തമായി വീശി ആ യാഗശാലയുടെ ചുവരുകളെ വിറപ്പിച്ചു. അവളുടെ വേദന കണ്ട് എന്റെ നെഞ്ച് തകർന്നുപോയി.

ഞാൻ അവളുടെ കൈകളിൽ മുറുകെപ്പിടിച്ച് കണ്ണീരോടെ മന്ത്രിച്ചു:

“പ്രിയേ… എന്നോട് ക്ഷമിക്കണം, ഈ കഷ്ടപ്പാടുകളെല്ലാം നിനക്ക് നൽകേണ്ടി വന്നതിന്… കുറച്ചുകൂടി പിടിച്ചുനിൽക്കൂ…”

അവളുടെ അവസാനത്തെ ശക്തമായൊരു നിലവിളിയോടൊപ്പം, ആ യാഗശാലയെ പ്രകമ്പനം

കൊള്ളിച്ചുകൊണ്ട് ഒരു കുഞ്ഞിന്റെ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി!

ആ നിമിഷം, ആ തോഴിമാരുടെ കൈകളിൽ തിളങ്ങുന്ന പ്രകാശത്താൽ പൊതിഞ്ഞ ആ കുഞ്ഞ് പിറവിയെടുത്തു. എന്റെയും പ്രാണപ്രിയയുടെയും പ്രണയത്തിന്റെ അടയാളമായി, ആ ഗന്ധർവന്റെ ശക്തിയുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ കുഞ്ഞ് ഈ ഭൂമിയിലേക്ക് കണ്ണുതുറന്നു!

.

.

ആ ദിവ്യസ്ത്രീകളുടെ കൈകളിൽ സുരക്ഷിതമായി പിറന്നുവീണ ആ കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ ആ യാഗശാലയുടെ ചുവരുകളിൽ അലയടിച്ചു.

തോഴിമാരുടെ കൈകളിൽ തിളങ്ങുന്ന പ്രകാശത്താൽ പൊതിഞ്ഞ ആ കുഞ്ഞിനെ കണ്ട നിമിഷം, എന്റെ പ്രാണപ്രിയയുടെ മുഖത്ത് പ്രസവത്തിന്റെ വേദനയ്ക്കും അപ്പുറം ഒരമ്മയുടെ നിർവൃതിയും ആശ്വാസവും നിറഞ്ഞു.

ഗുരു ആകാശത്തേക്ക് നോക്കി കൈകൾ ഉയർത്തി ഒരു നിമിഷം എന്തോ മന്ത്രിച്ചു. എന്നിട്ട് ഗൗരവത്തോടെ ആ തോഴിമാരെ നോക്കി കൽപ്പിച്ചു:

“തോഴിമാരേ… ആ കുഞ്ഞിനെ ആ യാഗാഗ്നിക്ക് മുന്നിൽ സമർപ്പിക്കൂ! സമയം അതിക്രമിച്ചിരിക്കുന്നു, ഗന്ധർവന്റെ സാന്നിധ്യം ഈ ഭൂമിയിലേക്ക് ഇറങ്ങിവരാൻ പോകുന്നു!”

ഗുരുവിന്റെ ആജ്ഞ അനുസരിച്ച്, ആ ദിവ്യസ്ത്രീകൾ അതിമനോഹരമായ ഒരു സുവർണ്ണ പട്ടിൽ ആ കുഞ്ഞിനെ പൊതിഞ്ഞ്, യാഗാഗ്നി ആളിക്കത്തുന്ന ആ കുണ്ഡത്തിന് തൊട്ടുമുന്നിലായി അതീവ സൂക്ഷ്മതയോടെയും ആദരവോടെയും വെച്ചു. ആ തീജ്വാലകളുടെ ചൂടേൽക്കാതെ, മറിച്ച് ആ പ്രകാശത്തിൽ ആ കുഞ്ഞ് കൂടുതൽ തേജസ്സോടെ തിളങ്ങി.

പ്രസവത്തിന്റെ കടുത്ത ക്ഷീണത്തിലും, തന്റെ പ്രാണനായ ആ കുഞ്ഞിനെ യാഗാഗ്നിക്ക് മുന്നിൽ കണ്ട ആ നിമിഷം, എന്റെ പ്രാണപ്രിയ എഴുന്നേറ്റിരുന്ന് കണ്ണീരോടെ, വിറയാർന്ന കൈകൾ കൂപ്പി ആ ദിവ്യാഗ്നിക്ക് മുന്നിൽ തൊഴുതുകൊണ്ടു പോയി ഇരുന്നു.

അവളിൽ നിന്ന് മാഞ്ഞുപോയ ആ ജീവന്റെ ശക്തി വീണ്ടും ആ യാഗത്തിലേക്ക്

സമർപ്പിക്കപ്പെടുകയായിരുന്നു.

പെട്ടെന്ന് ഗുരു എന്നെ നോക്കി തിരിഞ്ഞു. കണ്ണുകളിൽ ഭയത്തിന് പകരം ഒരു പുതിയ യുദ്ധത്തിന്റെ ജ്വാലയായിരുന്നു. അദ്ദേഹം  എന്റെ നേരെ വിരൽ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു:

“കുഞ്ഞേ … സമയമായി! ദാ, ഗന്ധർവൻ നേരിട്ട് പ്രത്യക്ഷപ്പെടാൻ പോകുന്നു! നിന്റെ ആത്മാവിലേക്ക് ആ ദിവ്യശക്തി ആവാഹിക്കാൻ തയ്യാറായി നിൽക്കൂ!”

ആ ദിവ്യാഗ്നിക്കു മുന്നിൽ പെട്ടെന്ന് കൂപ്പു കൈകളോടെ ഒരു സുന്ദരനായ യുവാവ് പ്രത്യക്ഷപ്പെട്ടു

”ഗന്ധർവ്വൻ” എന്റെ മനസ്സുരുവിട്ടു

ഗന്ധർവന് ചുറ്റും ഒരു ദിവ്യ പ്രഭ ഞാൻ കണ്ടു

അത് കണ്ടതും ഗുരു സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഗന്ധർവനെ വരവേറ്റു

അതോടെ രുദ്രൻ കൂപ്പു കൈകളോടെ ഗന്ധർവന് മുന്നിൽ മുട്ടുകുത്തി

ഗന്ധർവ്വൻ എന്റെ നേരെ തിരിഞ്ഞു പുഞ്ചിരിയോടെ പറഞ്ഞു

”ഈ ഭൂമിയിലെ എന്റെ കൂട്ടുകാരാ …നാം നിന്നിലേക്ക് എന്റെ ശക്തിയെ പകർത്തുകയാണ്

ഇപ്പോൾ തങ്കളുടെ ശരീരം അതിനു തയ്യാറാണ് …

ഒരുങ്ങിക്കോളൂ …”

Leave a Reply

Your email address will not be published. Required fields are marked *