ചന്ദ്ര വേദം – 3 1അടിപൊളി  

കോമ്പൗണ്ടിനു ചുറ്റും നടക്കുന്ന പല കാര്യങ്ങളും അവൻ കണ്ടു. മതിൽക്കെട്ടിനപ്പുറം വഴികൾ ഇല്ലാത്ത വെളിച്ചം പോലും എത്താത്ത ഇടങ്ങളിൽ ഇരുട്ടിനെ കാവലാക്കി കമിതക്കളുടെ കുറുകലും മൂളലും കേൾക്കാമായിരുന്നു. എവിടെയൊക്കെ പിടിച്ചു ഞെരിക്കുന്നുണ്ടെന്ന് ആ മൂളൽ കേട്ടാൽ തന്നെ അറിയാം. കോളേജ് പിള്ളേർ മുതൽ 40+ ആൻ്റിമാർ വരെ പലരീതിയിൽ ഉള്ള ഡ്രസ്സ് ധരിച്ച് കോമ്പൗണ്ട് നിറഞ്ഞിട്ടുണ്ട്. അത്യാവശ്യം കലക്ഷൻ ഒക്കെ ഉണ്ട്. Sleevless ക്രോപ്പ് ടോപ്പിൽ നിറഞ്ഞു തുളുമ്പുന്ന മാറിടവുമായി ഒരുകൂട്ടം പെൺപിള്ളേർ അലഞ്ഞു നടക്കുന്നതും നോക്കി വെള്ളമിറക്കി നിൽക്കുന്ന ചെറുപ്പക്കാർ മറുഭാഗത്തും നിറഞ്ഞിട്ടുണ്ട്.

കലാപരിപാടികൾക്കായ് ഒരുങ്ങി സ്റ്റേജിനു പിറകിൽ നിൽക്കുന്നവരിൽ ദേവുവും ഉണ്ടായിരുന്നു. കുളപ്പടവിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു എന്തായാലും ഡാൻസ് കാണാൻ വരണമെന്ന്. അതും കൂടെ കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്ന് കരുതി ഞാൻ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. നോക്കി ഇരുന്ന് അവസാനം അവളുടെ ഡാൻസ് തുടങ്ങി. നല്ല രീതിയിൽ തന്നെ അവൾ കളിച്ചു, കുറേ ഫോട്ടോസ് എടുത്തുവച്ചതുകൊണ്ട് പ്രൂഫ് ആയി, അല്ലെങ്കിൽ വന്നിലെന്നും പറഞ്ഞ് എന്നെ പുറത്ത് ചെണ്ട കൊട്ടിയേനെ. പരിപാടി ഇനിയുമുണ്ട് പക്ഷേ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.

” ഹലോ”

മുറിയിലേക്ക് നടക്കുന്ന വഴി പിന്നിൽ നിന്ന് വിളിക്കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അപർണ ആയിരുന്നു. ടീഷർട്ടും പാൻ്റും ഇട്ട്

ചുവരിൽ ചാരി കൈ നെഞ്ചിൽ കെട്ടി നിൽക്കുന്നു. കണ്ടാൽ തന്നെ അറിയാം ഉള്ളിൽ ഒന്നും ഇല്ലെന്ന്.

” എന്താ?”

താല്പര്യം ഇല്ലാതെ തന്നെ ഞാൻ ചോദിച്ചു.

“ഒന്ന് പരിചയപ്പെടാൻ വന്നതാ വൈകീട്ട് കണ്ടപ്പോ സംസാരിക്കാൻ പറ്റിയിലല്ലോ അതുകൊണ്ട് ഇപ്പൊ ആവാമെന്ന് കരുതി. ഇപ്പോൾ ആരും ഇല്ലാത്തത് കൊണ്ട് പ്രൈവസിയും ഉണ്ട്”

ഇടതുകൈയിൽ ചൂണ്ടുവിരൽ വച്ച് ചുവരിൽ വരച്ചുകൊണ്ട് അവൾ ഒരുതരം കൊഞ്ചലും കാമവും കലർന്ന ടോണോടെ പറഞ്ഞു.

” വേണ്ട എനിക്കുറങ്ങണം, രാവിലെ പരിചയപ്പെടാം.”

മറുപടി കൊടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ കയ്യിൽ കയറി പിടിച്ചുകൊണ്ട് അവൾ ദേഹത്ത് മുട്ടാൻ തുടങ്ങി.

” അങ്ങനെ അങ്ങ് പോയാലോ മാഷെ, ഒന്ന് പരിചയ പെട്ടിട്ട് പോകാനേ, വാ”

ബട്ടൻസ് ഇടാതിരുന്ന ഭാഗത്തെ നെഞ്ചിലേക്ക് വിരൽ കൊണ്ട് വരച്ചവൾ വശീകരിക്കാൻ ശ്രമിച്ചു.

” പ്ഠേ.. ”

നെഞ്ചിലേക്ക് കൈ കടത്താൻ ശ്രമിച്ചവളെ തള്ളി നീക്കി, അവൻ്റെ ബലിഷ്ഠമായ കരങ്ങൾ അവളുടെ തുടുത്ത കവിളിൽ പതിച്ചു. രണ്ടാം നിലയിലെ നിശബ്ദമായിരുന്ന കോറിഡോർ ആകെ ആ ശബ്ദം അലയടിച്ചു. ശക്തമായതും അപ്രതീക്ഷിതമായതുമായ അടിയിൽ അവൾ നിലത്ത് വീണിരുന്നു. കവിൾത്തടം തടവി നിലത്തിരുന്ന അവളെ ഇതൊക്കെ കണ്ടുകൊണ്ട് നിന്ന കാർത്തിക്കും സംഘവും വന്ന് എഴുന്നേൽപ്പിച്ചു. ഇതൊന്നും കാര്യമാക്കാതെ മുറിയിലേക്ക് കയറുക ആയിരുന്ന കാശിയെ തടഞ്ഞു കൊണ്ട് കാർത്തിക് ആക്രോശിച്ചു.

” ഡാാാ… ”

കോളേജിലെ തല്ലു കേസുകളിലെ പ്രധാനി ആയിരുന്ന കാർത്തിക് കാശിക്കുനേരെ വലതുകൈ ഓങ്ങി അടിക്കാൻ തുനിഞ്ഞു. തനിക്കുനേരെ ഉയർന്നുവന്ന കൈ തൻ്റെ ഇടതുകയ്യാൽ തടഞ്ഞ് വലതുകൈ കൊണ്ട് കാർത്തിക്കിൻ്റെ കഴുത്തിൽ പിടിച്ച് ചുവരിലേക്ക് ചേർത്തു നിർത്തി. കൂടുതൽ ശക്തിയോടെ കൈ വലിക്കാൻ ശ്രമിച്ച കാർത്തിക്കിൻ്റെ കൈപ്പത്തിക്ക് താഴെ കാശിയുടെ വിരലുകൾ മുറുകി. കൂടെ കഴുത്തിനെ ചുറ്റിയ വിരലുകളും. കാശിയുടെ ബലത്തിന് മുന്നിൽ കാർത്തിയുടെ ശരീരത്തിന് തറയിൽ നിൽക്കാൻ പ്രയാസമായിരുന്നു. കോളേജിനെ വിറപ്പിച്ചിരുന്ന കാർത്തിയുടെ അവസ്ഥ കണ്ട് മറ്റുള്ളവരിലും ഭയം നിറഞ്ഞു.

” നിൻ്റെ ഹീറോയിസം ഒക്കെ കോളേജിലെ അയ്യോപവങ്ങൾക്ക് നേരെ മതി, അതും കൊണ്ട് കാശിക്ക് നേരെ വന്നാൽ പൊന്നുമോൻ നിലത്ത് കിടന്ന് ഇഴയും.”

കഴുത്തിലെ പിടി ഒന്നുകൂടെ മുറുക്കി ഇടതു കൈ തിരിച്ചു കൊണ്ട് ഡീപ്ബാസ് ശബ്ദത്തിൽ ശാന്തമായി കാർത്തിയുടെ മുഖത്ത് നോക്കി കാശി പറഞ്ഞു. വേദനകൊണ്ട് അവൻ കരയാൻ തുടങ്ങിയിരുന്നു. താഴെ ഉളളവർ കേൾക്കാതിരിക്കാൻ കാശി അവനിലെ ആധിപത്യം അവസാനിപ്പിച്ചു. കഴുത്ത് തടവി കൊണ്ട് കാർത്തിക് ചുവരിൽ ചാരി നിന്ന് ദീർഘമായി ഒന്ന് ശ്വസിച്ചു. ഇതുകണ്ട് പേടിച്ചുനിന്നിരുന്ന അപർണയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *