ചന്ദ്ര വേദം – 3 1അടിപൊളി  

കാമത്തിൽ മുങ്ങിയ അപർണയും എന്തോ ഒരു

ആരാധനയെന്നോണം പൂജയും കാശി പോയ വഴിയെ നോക്കി നിന്നു. അവൻ്റെ ശക്തമായ നോട്ടത്തിൽ അഞ്ജന ഒന്ന് ആടിയുലഞ്ഞിരുന്നു.

” എന്ത് സാധനമാടി ആ പോയത്. കാണാൻ കൊള്ളാവുന്ന ഇത്രേം പേരിവിടെ നിന്നിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ. ഇന്നുതന്നെ അവനെ വീഴ്ത്തണം. ”

ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതിലുള്ള നിരാശയിൽ അപർണ പറഞ്ഞു. അപ്പോഴേക്കും അഞ്ജന താഴെ പടവിൽ ഇരുന്നിരുന്നു. മറ്റുള്ളവരും അവളുടെകൂടെ കൂടി.

” ഗായു മറ്റേ കഥ പറയടി ”

“ഏയ് ഞാൻ പറയില്ല ചേച്ചി എന്നെ കൊല്ലും”

“അവളൊന്നും ചെയ്യില്ല നീ പറഞ്ഞോ ”

നീതുവിൻ്റെ ആവശ്യത്തിന് അപർണയും കൂടിയതോടെ ഗായത്രിക്ക് പഴയ കാര്യങ്ങൾ എല്ലാം പറയേണ്ടി വന്നു.

” അപ്പൊ ഇവനാണ് അല്ലെ അവൻ , വെറുതെ അല്ല മോളെ അങ്ങനെ നോക്കീട്ട് പോയത്. ”

കാര്യങ്ങൾ അറിഞ്ഞപ്പോൾ തലതാഴ്ത്തി ഇരുന്ന അഞ്ജനയെ നോക്കി നീതു പറഞ്ഞു.

” അതൊക്കെ ഇന്ന് ഞാൻ ശരിയാക്കി തരാം മോളെ അവന് ഈ അപർണയെ ശെരിക്കും അറിയില്ല. ഇന്നവനെ കൊണ്ട് ഞാൻ ..”

” പിള്ളേരുടെ മുന്നിൽ വച്ചാണോ നിൻ്റെ മറ്റേ ടൈപ്പ് വർത്തമാനം . മിണ്ടാതിരി കുറച്ച്നേരം”

ചെറുതുങ്ങൾ ഉണ്ടെന്ന് പോലും നോക്കാതെ വായിൽ വന്നതൊക്കെ വിളിച്ച് പറഞ്ഞ അപർണയെ തടഞ്ഞുകൊണ്ട് കാർത്തിക് ഉപദേശിച്ചു.

” ദേവേട്ടനെ എന്ത് ചെയ്യാൻ പോവുക ചേച്ചി”

കൈ കൊണ്ട് വെള്ളം കോരിയേറിയുന്നതിനിടയിൽ ദേവു വളരെ നിഷ്കളങ്കമായി ചോദിച്ചു.

” അതൊക്കെ ഉണ്ട് നീ കണ്ടോ നിൻ്റെ ദേവേട്ടൻ എൻ്റെ പുറകെ വാലാട്ടികൊണ്ട് വരുന്നത് ”

തിരിച്ചെത്തിയ കാശി കുളി കഴിഞ്ഞ് ഒരു ബ്ലാക്ക് ജീൻസ് ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് double biceps പോസ് ചെയ്ത് തന്നെ തന്നെ നോക്കി. വളരെ ഡിഫെനിഷനോട് കൂടെയുള്ള ചെസ്റ്റും അബ്സും അവൻ സ്വയം തടവി . വിരലുകൾ ആരും കാണാതെ ഒളിപ്പിച്ച പാടുകളിലൂടെ അലസമായി ഓടിച്ചുകൊണ്ട് ലൈറ്റ് ഒലിവ് ഗ്രീൻ ഷർട്ട് എടുത്തിട്ടു. മുറിവുകൾ എല്ലാം ഉണങ്ങിയെങ്കിലും കറുത്തപാടുകളായി മാറിയിരുന്നു. വെളുത്ത ശരീരം അല്ലാത്തതിനാൽ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ തുന്നലിൻ്റെ അടയാളം കാണുകയുള്ളൂ.

ബൈക്കിൻ്റെ കീയും ക്യാമറയും എടുത്ത് അവൻ കവിലേക്ക് ഇറങ്ങി. അപ്പോഴേക്കും പിള്ളേർസെറ്റ് എല്ലാം തിരിച്ചെത്തിയിരുന്നു. അവരിലേക്ക് ശ്രദ്ധ കൊടുക്കാതെ കാശി ബൈക്കുമായി പടിപ്പുര കടന്നു.

വളരെ പഴക്കം ചെന്ന കാവാണ്, വലിയ കോമ്പൗണ്ടിനു ചുറ്റും ചെറിയ ഉയരത്തിൽ മതിൽക്കെട്ട് ഉണ്ട് അതിനകത്താണ് കാവും തിരുമുറ്റവും. ഇവിടുത്ത് പ്രധാന ഉത്സവം ആയതിനാൽ ഒരുപാട് ആളുകൾ ഉണ്ടാവും. രണ്ടാം ദിവസം ആയിട്ടുപോലും നല്ല തിരക്കുണ്ട്. കാവിൻ്റെ രണ്ടു ഭാഗത്തേക്കുമുള്ള റോഡുകളിൽ ഇരുവശവും LED ബൾബുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. മതിൽക്കെട്ടിന് പുറത്തായി

നിരയായി നീണ്ടു കിടക്കുന്ന ചന്തകൾ, ഐസ്ക്രീം വണ്ടികൾ , വിവിധ ചെറുകട തട്ടുകട സെറ്റുകൾ എല്ലാം ആയി എല്ലാവരും ഉത്സവവേശത്തിൽ ആണ്. ഇനി ഉള്ള അഞ്ചുദിവസവും ഇങ്ങനെ തന്നെ ആവും, രാത്രിയെതാ പകലേതാ എന്നറിയാതെ ഉള്ള ഉത്സവ ദിനങ്ങൾ . റോഡിൽ നിന്ന് തന്നെ ശ്രീകോവിൽ കാണാനുവാൻ സാധിക്കും. പൂക്കൾ കൊണ്ട് മാലകെട്ടി ഓടിനു താഴെയായി ശ്രീകോവിലിനു ചുറ്റും തൂക്കിയിട്ടുണ്ട്. പ്രകാശബരിതമായ വിളക്കുകൾ കാവിൻ്റെ ദൈവികത്വം ഭക്തരിലേക്ക് പടർത്തുന്ന തിരക്കിൽ അണയാൻ തന്നെ മറന്നിരുന്നു.

ക്യാമറയും കൊണ്ട് കാവിൻ്റെ കോമ്പൗണ്ടിൽ കയറി എല്ലാം വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു കാശി. പല ഫോട്ടോകൾ എടുത്ത് അവൻ അണിയറയ്ക്ക് അരികിലേക്ക് നടന്നു. അഞ്ചാം ദിവസം തൊട്ട് കെട്ടിപ്പുറപ്പെടാനുള്ള തെയ്യക്കോലങ്ങളുടെ ചമയങ്ങൾ ഉണ്ടാകുന്ന തിരക്കിലാണ് അണിയറക്കാർ. അതിൻ്റെയിലെ ചിത്രങ്ങൾ പകർത്താനും അവൻ മറന്നില്ല. പണ്ട് ഉത്സവം തുടങ്ങിയാൽ ഇവിടെ തന്നെ ആണ് ഇരിക്കാറ്. കുരുത്തോലയുടെയും ചമയങ്ങളുടെയും മണം അവൻ്റെ ചെറുപ്പകാലത്തിലെ ഓർമകളെ ഉണർത്തി. ഇതെല്ലാം പറഞ്ഞു തന്നിരുന്ന പ്രഭാകര പണിക്കർ ഇന്നില്ല എന്ന കുറവ് മാത്രമേ അണിയറക്കുണ്ടായിരുന്നുള്ളൂ. ഭക്തിയോടെയും പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ശ്രീകോവിലിനു മുന്നിൽ തൊഴുതുവണങ്ങുന്ന ഒരുപാട് ആളുകളാൽ കാവിൻ്റെ തിരുമുറ്റം നിറഞ്ഞിരുന്നു. തന്നിലെ ഇത്തരം വിശ്വാസം എല്ലാം എന്നോ പോയി മറഞ്ഞതാണ്. പിന്നീട് ഇതുവരെ അവൻ ദൈവങ്ങൾക്ക് മുന്നിൽ കൈകൂപ്പിയിട്ടില്ല. പക്ഷേ കാവിൻ്റെ ചുറ്റും ഓടിനടന്നിരുന്ന കുഞ്ഞുകാശി വീണ്ടും ഓടിനടക്കാൻ കൊതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *