*****
വാതിൽ തുറന്ന് അകത്തേക്ക് വരുന്ന കൊലുസിൻ്റെ ശബ്ദം കേട്ടാണ് കാശി കണ്ണു തുറന്നത്. അപ്പോഴേക്കും ഭാരമുള്ള ആ ശബ്ദം അവൻ്റെ വയറിൽ സ്ഥാനമുറപ്പിച്ചിരുന്നു. കണ്ണ് തുറന്നതും ചിരിച്ചുകൊണ്ട് അവനെ തന്നെ നോക്കുന്ന ദേവുവിനെ ആണ് കണ്ടത്. തുറന്ന പോലെ
കണ്ണടച്ച് കിടന്നു.
” എണീക്കടാ കള്ള ദേവേട്ടാ…”
കാശിയുടെ നെഞ്ചിൽ നുള്ളിക്കൊണ്ട് ദേവു അവനെ വിളിച്ചു. പിടിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതും ദേവുവിന്റെ ഇടുപ്പിൽ പിടിച്ച് ഇക്കിളി ആക്കി നെഞ്ചിലേക്ക് കിടത്തി കാശി.
“ഹൗ….”
തക്കം നോക്കി കാശിയുടെ നെഞ്ചിൽ കടിച്ച് കുതറി എഴുന്നേറ്റു അവനെ നോക്കി നാവുനീട്ടീ കോക്രി കാണിച്ചു ദേവു.
” എടീ…., എപ്പോ വന്നു കാവിൽന്ന്, ഞാൻ എന്തോരം കാത്തിരുന്നുന്ന് അറിയോ?”
കുഞ്ഞിക്കവിളിൽ പിടിച്ചുകൊണ്ട് കാശി കള്ളം നിറഞ്ഞ ഒരു പരിഭവമിട്ടു.
” ചുമ്മാ കള്ളം പറയല്ലേ മോനെ..ഞങ്ങൾ എപ്പോഴേ വന്നു, ഞാൻ വന്ന് നോക്കിയപ്പോ നല്ല ഉറക്കം ആയിരുന്നു കുറച്ച് കഴിഞ്ഞ് പിന്നേം വന്നു നോക്കി അപ്പഴും ഉറക്കം അതോണ്ടാ എണീപ്പിക്കാൻ വേണ്ടി ഞങ്ങൾ ഇപ്പൊ വന്നത്.”
കവിളിലെ കൈ തട്ടി മാറ്റി ദേവു കാശിയെ കയ്യോടെ പൊക്കി. ഞങ്ങൾ എന്ന പറഞ്ഞപ്പോൾ ആണ് കാശി വാതിൽക്കൽ ചാരി നിന്ന് ഇരുവരേം നോക്കി ചിരിക്കുന്ന അച്ചുവിനെ കണ്ടത്. അവൻ നോക്കുന്നത് കണ്ടതും അവൾ ചിരി നിർത്തി അവനെ നോക്കി. കാശി കൈ കാണിച്ച് അകത്തേക്ക് വിളിച്ചു അവളെ. വയർകിടന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ ആണ് ഫോൺ എടുത്ത് നോക്കിത്. ഉച്ച കഴിഞ്ഞു ,നല്ല വിശപ്പുണ്ട് എന്നാലും ചെറിയമ്മ വിളിക്കേണ്ടത് ആയിരുന്നല്ലോ? മറന്ന് പോയോ. ചുമ്മാ ഓരോന്ന് ആലോചിച്ച് അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു ദേവുവിനെ മടിയിൽ തിരിച്ചിരുത്തി. അച്ചുവിനെ ഫോണിൽ വിളിക്കുമെങ്കിലും ഒന്നരവർഷത്തിന് ശേഷമാണ് നേരിട്ട് കാണുന്നത്. പെണ്ണാകെ മാറി, പ്ലസ് ടു കഴിഞ്ഞ് അച്ഛൻ്റെ പാത പിന്തുടരാൻ ആയിരുന്നു അവൾക്കും താല്പര്യം. നീറ്റ് എഴുതി വലിയ സ്കോർ കിട്ടാതെ വന്നപ്പോ അച്ഛൻ അവളെ മംഗലാപുരത്ത് കൊണ്ടോയി ചേർത്തു mbbs ന്. ഇപ്പോൾ ഒന്നാം വർഷം കഴിയാറായി. അഞ്ജനയും അവിടെ തന്നെയാണ് പഠിച്ചത് . അവൾ ഇപ്പോൾ ഇൻ്റേൺഷിപ്പ് കഴിഞ്ഞ് നിക്കുവാണ്. സൂര്യമംഗലം ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ ആണ് നിലവിലെ എല്ലാവരുടെയും അഭിപ്രായം. ദേവുവിന് ഇപ്പൊൾ എട്ടുവയസ്സ് ആയി എന്നാലും എല്ലാവരും കൊഞ്ചിച്ചോണ്ട് തന്നെയാണ് നടപ്പ്.
” നിനക്കെന്താടി ഒരു തെളിച്ചകുറവ് ?”
” അത് അംബികാമ പറഞ്ഞു ദേവേട്ടനോട് മിണ്ടുന്നത് കണ്ടാൽ നല്ല തല്ല് കിട്ടുമെന്ന് അതിൻ്റെ ആവും അല്ലേ ചേച്ചി ?”
അച്ചുവിനെ നോക്കിയുള്ള കാശിയുടെ ചോദ്യത്തിന് കളിയാക്കി ചിരിച്ചുകൊണ്ട് ദേവുവാണ് മറുപടി പറഞ്ഞത്.
” പോടീ.. അതൊന്നും ഇല്ല ദേവേട്ടാ ഇവൾ ചുമ്മാ പറയുന്നതാ. പിന്നെ എണീറ്റെങ്കിൽ കഴിക്കാൻ വിളിക്കാൻ പറഞ്ഞു ചെറിയമ്മ. ”
“നല്ല വിശപ്പുണ്ട്, വാ പോകാം.നിങ്ങളൊക്കെ കഴിച്ചോ ”
“ഞങ്ങളൊക്കെ സമയത്തിന് കഴിക്കുന്ന നല്ല പിള്ളേര ”
ഉരുളക്കുപ്പേരി പോലെ ദേവു കാശിക്കു മറുപടി കൊടുത്ത് മടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. അച്ചുവിൻ്റെ
കൂടെ കാശിയും താഴേക്ക് ഇറങ്ങി ചെന്നു.
ഞാൻ വന്നത് ആർക്കും ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്തോ ആരേം ഹാളിൽ കണ്ടില്ല. ഞാനായിട്ട് ആരേം അന്വേഷിക്കാനും പോയില്ല. നമുക്ക് വിശപ്പ് മാറ്റം അല്ലേൽ അതിൻ്റെ തള്ളക്ക് വിളിയും കേൾക്കേണ്ടി വരും.
“ചെറിയമ്മേ ദേ ഏട്ടൻ വന്നു ചോറെടുത്തോ.”
അടുക്കളയിൽ ഉള്ള ചെറിയമ്മ കേൾക്കാൻ ആണോ അതോ വീട്ടിലുള്ളവർ മുഴുവൻ കേൾക്കാൻ ആണോ എന്തോ അച്ചു കൂകി വിളിച്ചു പറഞ്ഞു.
” ഇരിക്ക് ദേവ ഞാൻ വിളമ്പി തരാം”
ചോറും കറിയും പ്രതീക്ഷിച്ച് ഇരുന്ന എനിക്ക് പത്രം നിറയെ പല കറികളും ചിക്കൻ, ചെമ്മീൻ, മീൻ എല്ലാം പൊരിച്ചതും വിളമ്പി വച്ച് കഴിച്ചൊന്നും പറഞ്ഞു ചെറിയമ്മ എൻ നോക്കി അവടെ ഇരുന്നു.
