ചന്ദ്ര വേദം – 3 1അടിപൊളി  

അവിടെ തങ്ങി നിന്ന ശാന്തതയെ ഉള്ളിലേക്ക് ആഞ്ഞുവലിച്ച് വെള്ളത്തിനോട് ചേർന്നുള്ള ഇടതു വശത്തെ പടവിൽ നിവർന്നു കിടന്നു വലതുകൈ കുളത്തിലേക്ക് നീട്ടി വച്ചു. കൽപ്പടവുകളിലേക്ക് പടരുന്ന തണുപ്പ് അവൻ്റെ മനസിനെയും തണുപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ കൂടെ നീന്താൻ പഠിച്ചതും ആദ്യമായി വെള്ളം കുടിച്ചു ശ്വാസം മുട്ടിയതും എല്ലാം ഇവിടെ വച്ച് തന്നെ. അന്ന് വെപ്രാളത്തിൽ കയറി പിടിച്ചത് അമ്മയുടെ പഞ്ഞിപോലുള്ള മുലകളിൽ ആയിരുന്നു. പാവം നന്നായി വേദനിച്ചു. ഇതിനെ പറ്റി അറിയാത്ത പ്രായം ആയതിനാൽ രാത്രി അമ്മക്ക് അവിടെ തടവി കൊടുത്തും ഉമ്മ കൊടുത്തും വേദന മാറ്റാൻ ശ്രമിച്ചിരുന്നു. ഇന്ന് അതോർക്കുമ്പോൾ അവൻ്റെ ചുണ്ടിൽ ചെറുപുഞ്ചിരി വന്നു പോയി.

പഴങ്കഥകളിലേക് ചൂളിയിട്ടിറങ്ങുമ്പോൾ ആണ് കലപില ശബ്ദത്തോടെ കുളപ്പുര വാതിലും തുറന്ന് കാലൊച്ചകൾ പടവുകളിലേക്ക് വന്നത്. പടികൾ ചാടി ചാടി ആദ്യം വന്ന കല്യാണി വെള്ളത്തിലേക്ക് കാലുവെക്കും മുന്നേ ഇടതുമൂലയിൽ അനങ്ങാതെ കിടക്കുന്ന പുരുഷരൂപം കണ്ട് ഞെട്ടി തരിച്ച് അലറി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുമറിയപ്പോൾ ആണ് കല്യാണിയുടെ അലർച്ച കേട്ട് കാശി തലപൊക്കി വലതുവശത്തേക്ക് നോക്കിയത്. അവരുടെ കൂടെ ഉണ്ടായിരുന്ന ദേവു അവനെ കണ്ടതും അടുത്തേക്ക് ഓടിച്ചെന്നു.

” ദേവേട്ടാ…”

അയാളെ സൂക്ഷിച്ചു നോക്കിയതും കല്യാണിക്കും ആളെ മനസിലായി.

“കാശി ഏട്ടൻ”

ആ പേരുപറഞ്ഞ് കല്യാണി പിറുപിറുത്തതും കൂടെ ഉണ്ടായിരുന്ന അഞ്ജനയുടെ സുഹൃത്തുക്കൾക്ക് ഒഴികെ എല്ലാവർക്കും ആളെ മനസിലായി.

“ആകെ മാറിയിരിക്കുന്നു കാശിയേട്ടൻ”

ഓടിവന്ന ദേവുവിനെ മടിയിൽ ഇരുത്തി വെള്ളത്തിലേക്ക് കാലുനീട്ടി ഇരിക്കുന്ന കാശിയെ നോക്കി കല്യാണിയുടെ ചേച്ചി ഗായത്രി പറഞ്ഞു.

” മനസ്സിലാകുന്നേ ഇല്ല ,പഴയ കാശിയേട്ടൻ്റെ ഒരു ചായയും ഇല്ല അല്ലേ കല്ലു?”

” അതേട ചുള്ളൻ ആയിട്ടുണ്ട് ”

കല്യാണിയുടെയും നന്ദൻ്റെയും comment കേട്ടതും അഞ്ജനയ്ക്ക് വല്ലാതെ ആയി. പക്ഷേ അവളുടെ കണ്ണും ആ ചെറുപ്പക്കാരത്തെ മുഖത്ത് തന്നെ ആയിരുന്നു.

” ശ്രീദേവി ചെറിയമ്മയുടെ അതേ ചിരി ”

അഞ്ജന മനസിൽ പറഞ്ഞു. അവരുടെ പിന്നാലെ വന്ന അച്ചുവും കാശിയുടെ അടുത്തേക്ക് പോയി. അതോടെ കൂടെ വന്ന കൂട്ടുകാരികൾ അഞ്ജനയോട് ചോദിച്ചുതുടങ്ങി.

” ആരാടി അത് ,നിങ്ങളൊക്കെ ഇങ്ങനെ ഞെട്ടി നിൽക്കാൻ? ”

കാശിയെ കണ്ട് തരിച്ചു നിൽക്കുന്നവരെ കണ്ട് നീതു ചോദിച്ചു. മാറ്റുകൂട്ടുകാരികളുടെയും ചോദ്യം അതുതന്നെ ആയിരുന്നു. എല്ലാവരും അവനിലേക്ക് തന്നെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.

ഷർട്ടിൻ്റെ കോളർ വരെ മുട്ടി നിൽക്കുന്ന ഹാഫ് curly ലോങ്ങ് ഹെയർ, വടിവൊത്ത മുഖത്ത് ട്രിം ചെയ്ത് ഒതുക്കിയ താടിയും പുരുഷത്വം വിളിചോതുന്ന മീശയും മനോഹരമായ ചിരിയും ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളും ആ കണ്ണുകളിൽ ഇപ്പൊൾ വാത്സല്യമാണ് .അത്യാവശ്യം എടുത്ത് കാണുന്ന ജോ ലൈൻ, മുമ്പിലേക്ക് വീണുകിടക്കുന്ന മുടി, ഇടതു കാതിൽ സ്വർണത്തിൽ തീർത്ത വട്ട കടുക്കൻ . മസ്കുലീൻ ബോഡി, forearms വരെ മടക്കി വച്ചിരിക്കുന്ന ഷർട്ടിൻ്റെ കൈകൾ, അതിൻ്റെ താഴേക്ക് കൈപ്പത്തി വരെ സ്വൽപം തെളിഞ്ഞു കാണുന്ന ഞരമ്പുകൾ, രോമം ഇല്ലാത്ത നെഞ്ച് മുകളിലെ ബട്ടൻസ് അഴിച്ചിട്ട ഷർട്ട്ലൂടെ കാണാം. നല്ല പണിയെടുത്ത ജിം ബോഡി ആണെന്ന് ദൂരെനിന്നും കണ്ടാൽ തന്നെ അറിയാം പക്ഷേ അതൊരു ബോഡിബിൽഡറിൻ്റെ പോലെ ആയിരുന്നില്ല, തികച്ചും ഒരു യോദ്ധാവിൻ്റെ പോലെയുള്ള ഉറച്ച ശരീരം. സുന്ദരൻ ആയ ഒരു ചെറുപ്പകാരൻ ആയിരുന്നു കാശിദേവ്.

file 00000000326471f7bfbf776f37a97ef5

” അതൊക്കെ വല്യ കഥയാ ചേച്ചി പിന്നെ പറഞ്ഞ് തരാം”

അഞ്ജന കേൾക്കാതെ ഗായത്രി നീതുവിൻ്റെ കാതിൽ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന അപർണ ആണേൽ അക്ഷരാർത്ഥത്തിൽ വായും പൊളിച്ച് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പുറകിൽ നിന്നുമുള്ള പൂജയുടെ തട്ടു കിട്ടിയാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *