ചന്ദ്ര വേദം – 4
[ മന്ത്രവാദി ]
[ Previous Part ] [ www.kambi.pw ]

ഓം ഹ്രീം… ആവിർഭവ 🪄
കഴിഞ്ഞ ഭാഗത്തിലെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. പാർട്ട് ആയിട്ടാണ് ഇപ്പൊൾ ഹോം പേജിൽ കാണിക്കുന്നത് so കഴിഞ്ഞ പാട്ടുകളിൽ ലൈക് ചെയ്യാൻ വിട്ടുപോയവർ ഒന്നവിടെ വരെ ചെന്ന് എണ്ണം കൂട്ടാൻ മറക്കരുത്. മറക്കരുത് likes and comments are the fuels for pen!.
Enjoy the story gyss❤️
********
മുറിയിൽ കയറിയ കാശി തന്റെ ലാപ്ടോപ്പിലേക്ക് ഫോട്ടോസ് എല്ലാം കയറ്റിയ ശേഷം ബോക്സറും ഇട്ട് ഉറങ്ങാൻ കിടന്നു. എന്നത്തേയും പോലെ മധുരമുള്ള മെലഡി ഗാനത്തിൻ്റെ നേർത്ത ശബ്ദം മുറിയിൽ നിറഞ്ഞു. പിങ്ക് ചുരിദാറിൽ ഒതുങ്ങി നിന്ന പൂജയുടെ മുഖം അവൻ്റെ മനസിൽ ഒന്ന് മിന്നിമറഞ്ഞു.
“സുന്ദരിയണവൾ ”
കാശി മനസിൽ പറഞ്ഞു. ഉറക്കത്തിൻ്റെ ആഴം കൂടുംതോറും അവൻ്റെ സ്വപ്നങ്ങൾക്ക് നീലനിറമായി മാറിയിരുന്നു.
” അവളെ കണ്ടില്ലേ ദേവാ ?”
നിലാവിനെ നോക്കി കുളപ്പടവിൽ കിടക്കുകയായിരുന്ന കാശിയുടെ കാതുകളിൽ ഇരുട്ടിൽ നിന്നും ഒഴുകിയെത്തിയ സ്ത്രീ സ്വരം അലയടിച്ചു. പടവുകളിൽ പ്രതിധ്വനിച്ച ആ ചോദ്യത്തിൽ പതറിയ കാശി എഴുന്നേറ്റിരുന്നു ചുറ്റും നോക്കി, കുറച്ചകലെ പടവിൽ വാടാർമല്ലി നിറത്തിലുള്ള സാരി ചുറ്റി തന്നെ നോക്കി ഇരുന്ന് ശാന്തമായി പുഞ്ചിരിക്കുന്ന സ്ത്രീ രൂപത്തിൻ്റെ തെളിമയാർന്ന മുഖം കണ്ടതും അവൻ ഞെട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
” അമ്മ!”
അപ്രതീക്ഷിതമായി അമ്മയെ കണ്ട അവൻ്റെ മുഖത്ത് നിലാവെളിച്ചം സന്തോഷത്തിലും സങ്കടത്തിലും തിളങ്ങി.
“എന്താടാ ഇങ്ങനെ മിഴിച്ചു നോക്കുന്നേ?. പേടിച്ച് പോയോ എൻ്റെ കുട്ടി? ”
അവൻ്റെ അരികിലേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചു. ചുറ്റും മുല്ലപ്പൂവിൻ്റെ മണം നിറഞ്ഞിരുന്നു. അതെ അമ്മയുടെ ഇഷ്ടപ്പെട്ട പെർഫ്യൂമിൻ്റെ മണം! അമ്മയുടെ മണം!. അവൾ അവൻ്റെ അടുത്തേക്ക് വരുംതോറും കാശി ആ സുഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അവൻ പോലും അറിയാതെ അവൻ്റെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ അരികിൽ ഇരുന്ന അവൾ വാത്സല്യത്തോടെ അവൻ്റെ തലയിൽ തലോടി.
” എന്താ ദേവാ വിശ്വാസം വന്നില്ല അല്ലേ?, അങ്ങനെ യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും ഉണ്ട് മോനെ. എൻ്റെ കുട്ടി വെറുതെ അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട ”
സംസാരത്തിൽ അതേ കൊഞ്ചലും സ്നേഹവും , കാശിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു അത്.
” എന്തിനാ ഇപ്പൊ വന്നത് എന്നല്ലേ എൻ്റെ കുട്ടി ആലോചിക്കണേ ?”
ശ്രീദേവിയുടെ കണ്ണുകളിലേക്ക് നോക്കി മൗനമായി നിന്ന കാശിയുടെ മനസിലെ ചോദ്യം വായിച്ചെന്നോണം ശ്രീദേവി ചോദിച്ചു. മൗനമായിത്തന്നെ അവൻ അതിനുത്തരം നൽകി.
” നീ എവിടെ ആയിരുന്നാലും എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ ഒക്കെ ഞാൻ വരാറുണ്ട്. എപ്പോഴും നീ നല്ല ഉറക്കം ആയിരിക്കും അതും നോക്കി ഞാൻ ഇരിക്കും
ദാ ഇതുപോലെ തലയിലൂടെ വിരലോടിച്ച് ഞാൻ മടങ്ങും… ഇന്നെന്തോ സംസാരിക്കാൻ തോന്നി അതോണ്ട് വിളിച്ചതാ.”
അവനെ മടിയിലേക്ക് കിടത്തി മുടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
” അതുപോട്ടെ ഞാൻ ചോദിച്ചതിന് മറുപടി പറ നീ. അവളെ കാണണ്ടേ നിനക്ക്? ”
തൻ്റെ മുഖത്തേക്ക് നോക്കി മടിയിൽ കിടക്കുന്ന കാശിയോട് ശ്രീദേവി ചോദിച്ചു.
” ആരെയാമ്മേ..? ”
തന്നോളം വളർന്ന മകൻ്റെ നിഷ്കളങ്കമായ ചോദ്യത്തിൽ അവൾക്ക് ചിരിവന്നു.
“പോടാ… ഒന്നും അറിയാത്ത ഒരു ഇള്ളാകുഞ്ഞ് വന്നിരിക്കുന്നു…. നീ സ്വപ്നം കാണാറുള്ള ആ സുന്ദരിക്കുട്ടിയെ തന്നാ ഞാൻ ഉദ്ദേശിച്ചേ. അമ്മ കാണിച്ച് തരാം ആ നിലാവുപോലെ നനുത്ത നീലകണ്ണുള്ള ചന്ദ്രികയെ ”
അവനെ നോക്കി സ്നേഹത്തോടെ അവളതുപറഞ്ഞപ്പോൾ അവൻ്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.
” അമ്മക്കെങ്ങനെ അറിയാം ? ഞാൻ… ഞാൻ ആരോടും പറഞ്ഞിട്ടില്ല , അവളുടെ മുഖം പോലും നേരെ കണ്ടിട്ടില്ല.. പേടിച്ചരണ്ട രണ്ട് നീല കണ്ണുകൾ മാത്രം ”
” വൈകാതെ നീ അവളെ സ്വന്തമാക്കും അവൾക്ക് കാവലാകും “
