ചന്ദ്ര വേദം – 4 2അടിപൊളി  

ചെയ്തുകൊണ്ടിരുന്ന പണി മതിയാക്കി കാർത്തിക് പുറകിലെ ജനൽ പതിയെ തുറന്ന് അകത്തേക്ക് നോക്കി. മൂന്നുപേർ നിലത്തിരുന്നു മദ്യപിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് പെട്ടെന്ന് മുന്നിലെ വാതിൽ ശബ്ദത്തോടെ പൊട്ടിവീണു.

നിലത്ത് കത്തി നിന്ന മൊബൈൽ ഫ്ളാഷുകളുടെ വെളിച്ചത്തിൽ പാറുന്ന പൊടിപടലങ്ങൾക്ക് പിറകിലായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അരികിലേക്ക് നടക്കും തോറും ആ രൂപത്തിന് കാശിയുടെ മുഖമാണെന്ന് കാർത്തിക് തിരിച്ചറിഞ്ഞു. അവൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി. അഴിച്ചുകളഞ്ഞ ടോപ് ഇട്ടുകൊണ്ട് അഞ്ജനയും അവൻ്റെ കൂടെ കൂടി. കാശിയുടെ ഉഗ്രരൂപം കണ്ടതും ഇരുവരുടെയും കണ്ണുകളിൽ ഭയം നിറഞ്ഞു. ശാരീരികമായി അവനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കാർത്തിക് മൊബൈലിൽ എല്ലാം പകർത്തി.

അതുവച്ചുകൊണ്ട് കാസിൽ പണി കൊടുക്കാൻ അവൻ്റെ പകയെരിയുന്ന മനസിൽ പ്ലാൻ ചെയ്തുവച്ചു. എല്ലാം കഴിഞ്ഞ് ഭദ്രയേയും കൂട്ടി അവിടുന്ന് ഇറങ്ങുന്ന അവരെ ഇരുവരും നോക്കിനിന്നു. പകർത്തിയെടുത്ത വീഡിയോയിൽ അരണ്ട വെളിച്ചത്തിൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല. അവസാന ഭാഗം കണ്ടപ്പോൾ അവൻ മറ്റൊരു പ്ലാൻ ഉണ്ടാക്കി. അടിപിടി കേസ് ചിലപ്പോ പെട്ടെന്ന് solve ആകും പക്ഷേ പെണ്ണുകേസ് അങ്ങനെ അല്ല.

അവനും നാറും കൂടെ ഉണ്ടായിരുന്ന പെണ്ണ് അവന് വേണ്ടപ്പെട്ട ആളാണെങ്കിൽ അവളും നാറും. കാർത്തിക് അകത്തുകയറി ബോധമില്ലാതെ കിടക്കുന്ന കിരണിൻ്റെ മൊബൈൽ എടുത്ത് ലോക്ക് ഓപ്പൺ ചെയ്ത് പുറത്തേക്ക് വന്നു. റെക്കോർഡ് ചെയ്ത വീഡിയോ ക്രോപ്പ് ചെയ്ത് അവസാന ഭാഗം മാത്രം അറ്റാച്ച് ചെയ്ത് കിരണിൻ്റെ മെയിലിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു , അതിൻ്റെ koode കോൾ ചെയ്ത് ഡീറ്റെയിൽസ് സ്ഥലവും പറഞ്ഞു കൊടുത്ത് കാൾ കട്ട് ചെയ്ത് അകത്തേക്ക് തന്നെ എറിഞ്ഞു. കര്യങ്ങൾ എല്ലാം പ്ലാൻ ചെയ്തപോലെ നടന്നതിൽ അവൻ്റെ മുഖത്ത്

വന്യമായ ഒരു ചിരി പടർന്നു. അഞ്ജനയ്ക്ക് എല്ലാത്തിനും പാതി സമ്മതത്തോടെ കൂടെ നിക്കേടി വന്നു.

###

സ്റ്റേഷനിൽ എത്തിയ ദാസ് ഇരുവരെയും അകത്തേക്ക് ഇരുത്തി മറ്റുള്ളവരെ പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. ഭദ്രയ്ക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം കാശി കൂടെ ഉള്ളതായിരുന്നു. കുറച്ച് നേരത്തിന് മുമ്പ് ശരിക്ക് പരിചയപ്പെട്ടിട്ട് പോലും ഇല്ലാത്ത ഒരുവൻ്റെ അരികിൽ അവളുടെ മനസ്സ് ശാന്തമായി നിന്നിരുന്നു. വൈകാതെ തന്നെ ഇരുവീട്ടുകാരും സ്റ്റേഷനിൽ എത്തി. പദ്മാവതിയോടും മാധവിനോടും മുത്തശ്ശിയോടും കര്യങ്ങൾ വിശതമാക്കിയ ദാസ് ഇതിലൊരു തീരുമാനം എടുക്കാൻ നിർദേശിച്ചു.

” അതെങ്ങനെയാ സാറെ നിങ്ങളുടെ വീട്ടിലെ കുട്ടി ഒരു പെണ്ണിനെ നശിപ്പിക്കാൻ ശ്രമിച്ചതല്ലേ ഇനി അവൾ എങ്ങനെ നാട്ടിലിറങ്ങി നടക്കും ഒരു കല്യാണാലോചന പോലും വരില്ല ആ കുട്ടിക്ക് , അവൻ തന്നെ അവളെ കെട്ടി ഇതിനൊരു തീരുമാനം ആവട്ടെ അതല്ലേ നാട്ടുനടപ്പ്”

നാട്ടിലെ പ്രധാനി ചമയുന്ന മെമ്പറുടെ കയ്യാൾ ഒരുവൻ വാ ഇട്ടലച്ചു. ആ സംസാരം മറ്റുള്ളവരിലും അതേ ചിന്തയ്ക്ക് തിരികൊളുത്തി.

” എടി പിഴച്ചവളെ… നിന്നെ സ്വന്തം മോൾ പോലെ നോക്കിയതല്ലേ ഞാൻ ആ എന്നോടും എൻ്റെ മകനോടും നീ ഈ ചതി ചെയ്തല്ലോ.. ഇനി എൻ്റെ മകനോട് ഞാൻ എന്ത് പറയും അവൻ എത്ര ആശിച്ചു നിന്നതാ.. എല്ലാം നശിപ്പിച്ചല്ലോടി… സാറെ അവൻ്റെ കാലുപിടിച്ചിട്ടെങ്കിലും ഞാൻ അവരുടെ കല്യാണം നടത്തിക്കൊളാം ഞാൻ അവനെ വിളിക്കാം ഇവിടെവെച്ച് എല്ലാം നടക്കട്ടെ. ഇതൊരു കേസ് ആകരുത് ഞങ്ങളെ നാണം കെടുത്തരുത് ”

ചുറ്റും കൂടിനിന്നവരുടെ ഇടയിൽ നിന്നും പത്മാവതി അഭിനയിച്ചു തിമിർത്തു. കിട്ടിയ അവസരം അവൾ മുതലെടുക്കാൻ വേണ്ടി തന്നെയാണ് അങ്ങനെ പറഞ്ഞത്. അത് ഭദ്രയ്ക്ക് മനസിലായി.

” വേണ്ട ഞ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്, ഞാൻ വിളിച്ചിട്ടാ ദേവേട്ടൻ വന്നത്. എന്നെ ദേവേട്ടൻ കെട്ടിക്കോളും ”

പത്മാവതിയുടെ കെണിയിൽ നിന്നും രക്ഷപെടാൻ ദാസിൻ്റെ വായിൽ നിന്നും വീണുകിട്ടിയ അവൻ്റെ പേരുവച്ച് അവൾ വായിൽ വന്നത് വിളിച്ചുപറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ കാശി ഒന്നു നടുങ്ങി. അവളെ നോക്കിയപ്പോൾ കണ്ണുകളിലെ ഭയം ഇപ്പോഴും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *