ചന്ദ്ര വേദം – 4 2അടിപൊളി  

###

താനിരിക്കുന്ന മുറിക്ക് വെളിയിൽ പലരുടെയും സംസാരം അവൾക്ക് കേൾക്കാൻ കഴിഞ്ഞു പക്ഷേ കൈകാലുകൾ കെട്ടിയ നിലയിൽ ഉള്ള അവൾക്ക് ഒന്ന് നേരെ ഇരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വായ മൂടികെട്ടിയത് കാരണം ശബ്ദവും പുറത്തു വന്നില്ല. വാതിൽ തുറന്ന് അകത്ത് കയറിയ ആളുടെ കയ്യിലെ ഫ്ലാഷ്ലൈറ്റ് നാലുചുവരുകളിൽ തട്ടി മുറിയിൽ അല്പം വെളിച്ചം നിറച്ചു. അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ വിറച്ചു.

” ശക്തി! ”

അവൾ മന്ത്രിച്ചു. ആരുടെ കയ്യിലാണ് അകപ്പെട്ടതെന്ന് അവൾക്ക് മനസിലായ നിമിഷം സകല ദൈവങ്ങളെയും അവൾ വിളിച്ചു. ചുവരിൽ ചാരി ഇരുന്ന അവളുടെ അരികിലേക്ക് ചെന്ന ശക്തി കെട്ടുകൾ എല്ലാം അഴിച്ചുകളഞ്ഞു.

” പേടിച്ചുപോയോ ?”

ഭദ്രയുടെ കവിളിൽ കൈ വച്ചുകൊണ്ട് ശക്തി ചോദിച്ചു. ബലിഷ്ഠമായ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല.

” കുറെ നാൾ ആയില്ലേ നീ രക്ഷപെടുന്നു , നിന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പോകുവാ ഇന്ന് . അതിന് മുമ്പ് എനിക്ക് നിന്നെ ഒന്ന് ആസ്വദിക്കണം നല്ല കുട്ടിയായി ഇരുന്നാൽ പെട്ടെന്ന് തീർക്കാം അല്ലെങ്കിൽ ..”

ഭദ്രയെ നോക്കി ക്രൂരമായ സ്വരത്തിൽ ശക്തി തൻ്റെ ആവശ്യം പറഞ്ഞതും ഭദ്ര എന്ത് ചെയ്യണം എന്ന് അറിയാതെ നിശ്ചലമായിപോയിരുന്നു. അവളുടെ ചുവന്ന കുഞ്ഞ് ചുണ്ടിലേക്ക് അവൻ ചുണ്ടുകൾ അടുപ്പിച്ചു. പുറത്ത് നിന്നും ആരുടെയോ അലർച്ച കേട്ടതും മുഴുവിപ്പിക്കാൻ കഴിയാതെ അവൻ പുറത്തേക്ക് നടന്നു. കണ്ണുകളടച്ചിരുന്ന ഭദ്ര വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു. പുറത്തെ അലർച്ചകൾ കേട്ട് ഭയന്ന ഭദ്ര മൂലയിലേക്ക് നിരങ്ങി ഇരുന്നു. മുട്ടിനുമേലെ തല വച്ച് ഭയത്തോടെ അവൾ ആ ഇരുട്ടിൽ ഇരുന്നു.

എനിക്ക് നേരെ അടുക്കുന്ന കാലൊച്ചയും നേരത്തെ തോന്നിയതുപോലെയുള്ള നോട്ടവും അറിഞ്ഞ് ഞാൻ മുന്നിലുള്ള ആളുടെ നേർക്ക് തല ഉയർത്തി നോക്കി. അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടതും എൻ്റെ മനസിൽ പ്രതീക്ഷയും മുഖത്ത് ആശ്വാസവും ചെറുതായി നിഴലടിച്ചു. എപ്പോൾ ഏറെ പരിചിതമായ ആളുടെ സാമിപ്യം ആണ് എനിക്ക് തോന്നിയത്.

” ര..ക്ഷിക്ക..ണം ”

എൻ്റെ വായിൽ നിന്നും വിറയാർന്ന പതിഞ്ഞ ശബ്ദം പുറത്തുവന്നു. അവന് നേരെ നോക്കി പ്രതീക്ഷയോടെ ഞാൻ കൈ നീട്ടി.

” വാ ”

അവന് നേരെ നീട്ടിയ എൻ്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ എന്നെ എഴുന്നേൽപ്പിച്ചു.

പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളെ കത്ത് നിൽക്കുന്ന ശക്തിയെ കണ്ട് എനിക്ക് പേടി ആയെങ്കിലും അവൻ മുന്നോട്ട് ചെന്നു. പിന്നെ അടിയുടെ ശബ്ദവും അലർച്ചയും എല്ലാം കൂടെ ആയപ്പോൾ എനിക്ക് ആകെ വല്ലാതായി.

“വാ ഞാൻ വീട്ടിലാക്കാം. എവിടെയാ വീട്? ”

അരികിൽ വന്ന അവൻ്റെ ചോദ്യത്തിന് യാന്ത്രികമെന്നോണം അവനെ നോക്കി ഞാൻ മറുപടി പറഞ്ഞു.

” ചെമ്പകശ്ശേരി ”

” എനിക്കിവിടെ സ്ഥലങ്ങൾ ഒന്നും അറിയില്ല. വഴി കാണിച്ചാൽ ഞാൻ കൂടെ വരാം ”

സൗമ്യമായി പറഞ്ഞുകൊണ്ട് അവൻ മുന്നിൽ നടക്കാൻ തുടങ്ങി. ഉള്ളിൽ വന്ന പ്രേരണയാൽ അവൻ്റെ കൈകളെ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാനും ഒപ്പം നടന്നു. വഴിയിലെ ഇരുട്ടിൽ ഒക്കെ തന്നെയും എൻ്റെ കൈകൾ അവൻ്റെ മസിലുകളെ പൊതിഞ്ഞു പിടിച്ചിരുന്നു.

###

” Bandage ഉണ്ടോ ഇവിടെ? ”

വീട്ടിൽ കയറിയതും അവൻ ചോദിച്ചു. അപ്പോഴാണ് അവൾ അവൻ്റെ മുറിവ് കണ്ടത്. പെട്ടെന്ന് പരവേശം കൊണ്ട അവൾ അവനെ സോഫയിൽ ഇരുത്തി വേഗത്തിൽ പോയി first-aid ബോക്സ് കൊണ്ടുവന്നു.

” ഞാൻ ചെയ്തു തരാം”

സ്വയമേ മരുന്നു വെക്കാൻ നിന്ന കാശിയെ തടഞ്ഞുകൊണ്ട് അവളുടെ പരിഭ്രമത്തോടെയുള്ള ശബ്ദം പുറത്തുവന്നു. ഒരു വേള ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി. മരുന്ന് വച്ച് ബാൻഡേജ് ഒട്ടിച്ച അവളുടെ വിരലുകൾ അവൻ്റെ വയറിലെ മുഴുപുകളിലൂടെ ഓടിനടന്നു. സ്വബോധം വന്ന അവൾ വേഗത്തിൽ കൈ പിൻവലിച്ചു കൊണ്ട് സോഫയുടെ മറുഭാഗത്ത് ഇരുന്നു.

സുഭദ്ര നല്ല ഉറക്കം ആയത് കൊണ്ട് തന്നെ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് നേരത്തെ മൗനത്തിന് ശേഷം നന്ദി പറയാൻ തുനിഞ്ഞെങ്കിലും പുറത്ത് വന്ന വണ്ടിയുടെ ശബ്ദം അതിനെ തടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്ന ഭദ്ര കണ്ടത് യൂണിഫോമിൽ നിൽക്കുന്ന കുറച്ച് പോലീസുകാരെയും. തപ്പി തടഞ്ഞ് അവൾ നെയിം ബാഡ്ജിലെ പേര് വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *