രഘുനാഥിൻ്റെ മുഖത്ത് നോക്കി അവൻ്റെ ഡീപ്ബാസ് വോയ്സിൽ തന്നെ പറഞ്ഞു തീർത്ത് അവൻ അകത്തേക്ക് നടന്നു. മുഖത്തുനോക്കിയുള്ള മകൻ്റെ സംസാരത്തിൽ രഘുനാഥ് പകച്ചുപോയിരുന്നു. എങ്ങനെ എങ്കിലും സ്വത്ത് നേടാൻ വേണ്ടി തന്നെയാണ് അയാൾ ശ്രമിക്കുന്നത്. പക്ഷേ ദൃഢതയാർന്ന അവൻ്റെ വാക്കുകളിൽ ആ പ്രതീക്ഷ വെന്തു വെണ്ണീർ ആയത് അയാൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
###
ഭദ്ര എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു കുളിച്ച് പഴയൊരു ചുരിദാറും ഇട്ട് പൂജാമുറിയിലേക്ക് നടന്നു. വിളക്ക് കത്തിച്ച് കണ്ണനോട് പ്രാർത്ഥിച്ച ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു. അടുക്കള കാലിയായിരുന്നു, ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ചായ ഉണ്ടാക്കി കുടിച്ച ഗ്ലാസും പാത്രവും സിങ്കിൽ അലക്ഷ്യമായി ഇട്ടത് അവളുടെ ശ്രദ്ധയിൽ പെടാൻ അധിക സമയം വേണ്ടിയിരുന്നില്ല. തനിക്ക് വേണ്ടത് മാത്രം ഉണ്ടാക്കിയിട്ട് വൃത്തിയാക്കാതെ പോകുന്ന പത്മാവതിയുടെ സ്വഭാവം അവൾക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.
” ഇത്ര രാവിലെ കവിലേക്ക് കെട്ടിയെടുക്കാൻ ആരാണാവോ അവിടെ ഉള്ളത് ”
സഹികെട്ട ഭദ്ര ആരോടെന്നില്ലാതെ ആ ചുവരുകൾക്കുള്ളിൽ കിടന്ന്
പറഞ്ഞു. പാത്രം കഴുകി ചായക്ക് വെള്ളം വച്ച് അവൾ സുഭദ്രയുടെ അടുത്തേക്ക് ചെന്നു. പതിവിൽ വിപരീതമായി ഭദ്രയെ കണ്ടപ്പോഴുള്ള സുഭദ്രയുടെ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരി ഭദ്രയിൽ വലിയൊരു സന്തോഷമുണ്ടാക്കി. ഈറൻ കണ്ണുകളോടെ അവൾ അമ്മയുടെ അരികിലേക്ക് ഓടി. കണ്ണിൽ നിന്നും സുഭദ്രയുടെ കവിളിലെ തുള്ളിവീണ കണ്ണുനീർ തുടച്ചു കൊണ്ട് ഭദ്ര അമ്മയെ നോക്കി ചിരിച്ചു.
” എത്ര നാളായി അമ്മേ ഇങ്ങനെ ഒന്ന് ചിരിച്ച് കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു. നിക്ക് സന്തോഷം ആയി കണ്ണൻ എൻ്റെ അപേക്ഷ കേട്ടു. ൻ്റെ കണ്ണാ…, നോക്കിക്കോ അമ്മ പെട്ടെന്ന് തന്നെ എഴുന്നേറ്റുനടക്കും ”
ഉള്ളിൽ നുരഞ്ഞുപോന്തിയ സന്തോഷത്തിൽ അവൾ മനസിൽ തോന്നിയതൊക്കെ സുഭദ്രയോട് പറഞ്ഞു.
” അമ്മയ്ക്ക് ഇപ്പൊ ഒന്നുല്ല്യ മോളെ, മോൾ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് ശരിയാവുമായിരിക്കും ”
തന്നെ നോക്കി കരയുന്ന മകളെ സമാധാനിപ്പിക്കാൻ നെറുകിൽ തലോടിക്കൊണ്ട് തിരിച്ചു കിട്ടിയ ശബ്ദത്തിൽ സുഭദ്ര വിക്കി വിക്കി പറഞ്ഞു. ഇരുട്ടി വെളുത്തപ്പോഴേക്കും അമ്മയ്ക്ക് വന്ന മാറ്റം ഭദ്രയിൽ ഉണ്ടാക്കിയ സന്തോഷം ഇരട്ടിയായിരുന്നു.
“ഞാൻ ചായ എടുത്തിട്ട് വരാം അമ്മേ അടുപ്പത്ത് വെള്ളം ഇരിക്കുവാ”
ഗ്യാസിൽ വെള്ളം വച്ചിട്ടുണ്ടെന്ന ബോധം വന്നതും അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ച ശേഷം ഭദ്ര വേഗത്തിൽ അടുക്കളയിലേക്ക് ഓടി. പോകുന്ന വഴി കണ്ണനോട് നന്ദി പറയാനും അവൾ മറന്നില്ല.
ഉള്ളിലെ സന്തോഷത്തിൽ അമ്മയോട് വാതോരാതെ സംസാരിച്ച അവൾ ഭക്ഷണം പോലും ഉണ്ടാക്കാൻ മറന്നിരുന്നു. ഒടുവിൽ സുഭദ്ര ഓർമിപ്പിച്ചപ്പോഴാണ് അത്രയും നേരം മറഞ്ഞിരുന്ന വിശപ്പ് തലപൊക്കിയത്. അമ്മയെ വീൽ ചെയറിൽ ഒരുവിധം ഇരുത്തിയ ശേഷം അടുക്കളയിൽ കയറി രാവിലത്തേക്കും ഉച്ചക്കത്തേക്കും ഉള്ളത് ഉണ്ടാക്കുന്ന തിരക്കിൽ മുഴുകി അവൾ. സുഭദ്ര സഹായിക്കാം എന്ന് പറഞ്ഞെങ്കിലും ഭദ്ര നിരസിച്ചു. വർഷങ്ങൾക്ക് മുൻപുള്ളപോലെ അമ്മയും മോളും കൂടെ അടുക്കളയ്ക്ക് ജീവൻ നൽകി. സംസാരത്തിനിടയിൽ വിഷമങ്ങളുടെയും പരിഭവങ്ങളുടെയും കെട്ടഴിക്കാൻ അവൾ മറന്നില്ല.
മണിക്കൂറുകൾ കടന്നുപോയെങ്കിലും പത്മാവതി ആ വഴി തിരിഞ്ഞു നോക്കിയില്ല. കൂട്ടിന് അമ്മയുള്ളത് കൊണ്ട് ഭദ്ര അതിനെപ്പറ്റി ആലോചിക്കാനും നിന്നില്ല.
” കാവിൽ പോണില്ലേ നീ”
” ഇത്തിരി കഴിയട്ടമ്മേ , കാരണവർ തോറ്റം ഇറങ്ങുമ്പോൾ പോവാം എന്നിട്ട് തിരിച്ചുവരാം അല്ലെങ്കിൽ എൻ്റെ അമ്മക്കുട്ടി ഒറ്റക്കാവില്ലേ ”
അമ്മയെ തനിച്ചാക്കി പോകാൻ അവൾക്ക് മനസുണ്ടായിട്ടല്ല പക്ഷേ ഉള്ളിൽ ആരോ പോകാൻ പറയുന്ന പോലെ തോന്നാൻ തുടങ്ങിയിട്ട് കുറച്ചായി.
അമ്മയെ കുളിപ്പിച്ച് മുറിയിൽ കിടത്തിയ ശേഷം അവളും കുളിക്കാൻ കയറി. ഗോതമ്പുനിറമുള്ള മുലകളിലൂടെ ഊർന്നിറങ്ങുന്ന പതകളെ അവൾ കൈയിലെടുത്ത് ഊതി പറപ്പിച്ചു. വളരെ സന്തോഷവതിയായിരുന്നു അവൾ, ഇതുവരെ ഇല്ലാതിരുന്ന ഒരുൻമേഷവും കവിലേക്ക് പോകാൻ ഉള്ള വ്യഗ്രതയും അവളിലുണ്ടായിരുന്നു. പൊതുവേ പുറത്തുപോകുമ്പോൾ ഏതെങ്കിലും ഡ്രസ്സ് ഇടാറുള്ള അവൾക്കിന്ന്
