ചന്ദ്ര വേദം – 4 2അടിപൊളി  

###

കാത്തുനിന്ന അവസരം മുതലായ ശക്തിയും കൂട്ടരും ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ശ്രീഭദ്രയെ അവരുടെ താവളത്തിൽ എത്തിച്ചു. വായ മൂടിക്കെട്ടിയ ഭദ്രയെ മുറിയിൽ ഇരുത്തിയ ശേഷം കാലും കയ്യും കൂടെ കെട്ടിയിട്ടു. ഭയത്തിൽ കരയാൻ പോലും മറന്നിരുന്നു അവൾ. തൻ്റെ അവസാനം അടുത്തതായി അവൾ ചിന്തിച്ചുകൂട്ടി.

ശിവ : ഡേയ് ശക്തി പ്ലാൻ മാറിയേ എല്ലാം സെഞ്ചുട്ടോം ഇപ്പൊ സൊന്നമാതിരി അവളെ കൊടുഡ നല്ല മൂടാ ഇറുക്ക്.

ശക്തി : അഹ് അടങ്ങേട ആദ്യം ഞാൻ ഒന്ന് തിന്നട്ടെ എന്നിട്ട് നിനക്കൊക്കെ തരാം.

ശിവയ്ക് മറുപടി കൊടുത്തുകൊണ്ട് ശക്തി ഭദ്രയെ പൂട്ടിയിട്ട മുറിയിലേക്ക് കയറി വാതിലടച്ചു.

“ക്രാക്ക് ”

ശക്തി പോയതും നോക്കി നിലത്തിരുന്നു വെള്ളമടിക്കാൻ തുടങ്ങിയ ശിവയേയും കിരണിനെയും ഗിരീഷിനെയും ഞെട്ടിച്ചു കൊണ്ട് കെട്ടിടത്തിൻ്റെ മുൻവാതിൽ വലിയ ശബ്ദത്തോടെ പൊട്ടി വീണു. നിലത്ത് കത്തി നിന്ന മൊബൈൽ ഫ്ളാഷുകളുടെ വെളിച്ചത്തിൽ പാറുന്ന പൊടിപടലങ്ങൾക്ക് പിറകിലായി ആ രൂപം പ്രത്യക്ഷപ്പെട്ടു. അരികിലേക്ക് നടക്കും തോറും കാശിയുടെ മുഖം അവിടെ ഇരിക്കുന്നവർക്ക് കാണാൻ കഴിഞ്ഞു.

***

ഇതേ സമയം കാരണവർ ഇളംകോലത്തിൻ്റെ ചിലമ്പ് കെട്ടിയ കാൽ കാവിൻ്റെ തിരുമുറ്റത്ത് പതിച്ചു. ചൂട്ടിൻ്റെ പ്രകാശത്തിൽ കൂടിനിന്നവർക്ക്

മുന്നിൽ കോലത്തിൻ്റെ കുങ്കുമം പൂശിയ മുഖം ദൃശ്യമായി.

***

“യാറഡ നീ, എതുക്ക് ഇങ്കെ വന്തേ ?”

വെള്ളമടിയുടെ താളംതെറ്റിച്ചുകൊണ്ട് കയറിവന്ന കാശിയെ നോക്കി ശിവ അലറി. മൂന്നുപേരും എഴുന്നേറ്റ് കാശിക്കുനേരെ തിരിഞ്ഞു. ആകമാനം ഒന്ന് നോക്കിയ ശേഷം അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ അവൻ നടന്നു.

” എന്താടാ ചെവി കേൾകിലെ നിനക്ക് ?അവിടേക്ക് പോകണ്ട. ”

അവനെ തടഞ്ഞുകൊണ്ട് ഗിരീഷ് അവൻ്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് പറഞ്ഞു.

ഗിരീഷിന് നേരെ തിരിഞ്ഞ കാശി തൻ്റെ കയ്യിൽ പിടിച്ച കയ്യും ഗിരീഷിനെയും നോക്കി വലതുകൈകൊണ്ട് ഗിരീഷിൻ്റെ കവിളിൽ അടിച്ചുകൊണ്ട് കൈ വിടുവിപ്പിച്ചു. അടികൊണ്ട് വീണ ഗിരീഷിനെ കിരൺ എഴുന്നേൽക്കാൻ പോയപ്പോൾ ശിവ അലറിക്കൊണ്ട് കാസിക്ക് നേരെ ചാടി വീണു. ഇടിയിൽ നിന്നും ഒഴിഞ്ഞു മാറിയ കാശി തൻ്റെ കാൽമുട്ടുകൊണ്ട് ശിവയുടെ വയറിലേക്ക് കുത്തി. ശിവയുടെ അലർച്ച കേട്ട് പുറത്തുവന്ന ശക്തി കാണുന്നത് വയറിൽ കൈ വച്ച് കരയുന്ന ശിവയേയും താഴെ കിടക്കുന്ന ഗിരീഷിനെയും. മൂവരെയും നോക്കി നിന്ന കാശി വാതിലിനടുത്ത് നിൽക്കുന്ന ശക്തിയിലേക്ക് നോട്ടം മാറ്റി.

” ആരാടാ നീ എൻ്റെ പിള്ളേരെ തൊടാനും മാത്രം ധൈര്യം ഉണ്ടോടാ നിനക്ക് ”

സർവ്വ ശക്തിയുമെടുത്ത് കാശിക്കു നേരെ ചാടി ചവിട്ടിക്കൊണ്ട് ശക്തി പറഞ്ഞു. വളരെ നിസാരമായി ഇടത്തേക്ക് ഒഴിഞ്ഞുമാറിയ കാശി വലതുകൈ മുട്ടുകൊണ്ട് ശക്തിയുടെ താടിയിൽ ശക്തമായി ഇടിച്ചു. സൈഡിലേക്ക് മാറിയ കാശി പുറകിൽ നിന്നും വന്ന കിരണിൻ്റെ വലുതു കൈ ഇടതുകൈ കൊണ്ട് തടഞ്ഞ ശേഷം വലതുകൈ മുഷ്ടിച്ചുരുട്ടി അവൻ്റെ വയറിൽ ഇടിച്ചു. വാ തുടന്ന് പോയ കിരൺ കാശിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നുപോയി. മുഖത്തിന് നേരെ വന്ന ഗിരീഷിൻ്റെ പഞ്ച് സ്ലിപ്പ് ചെയ്തു മാറിയ കാശി ഇടതുകൈ കൊണ്ട് റിബ്സിന് ശക്തമായ പഞ്ച് കൊടുത്തു. അതിൽ ഗിരീഷ് ബോധരഹിതനായി വീണു.

***

കോലത്തിൻ്റെ അങ്കംവെട്ടിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു കാവിൽ തടിച്ചു കൂടിയ ജനക്കൂട്ടം.

***

വീണുകിടക്കുന്നവരെ മറികടന്നു കാശി മുറിയിലേക്ക് കയറി. ഇരുട്ട് നിറഞ്ഞ മുറിയിൽ ഒരു മൂലയിൽ ഇരുന്നു മുട്ടിൽ തല വച്ച് ഇരിക്കുന്ന സ്ത്രീരൂപത്തിൻ്റെ അരികിലേക്ക് കാശി നടന്നു. കാശിയുടെ കാലൊച്ചയും തനിക്ക് നേരെ വരുന്ന, നേരത്തെ തോന്നിയതുപോലെയുള്ള നോട്ടവും അറിഞ്ഞ് ഭദ്ര മുന്നിലുള്ള ആളുടെ നേർക്ക് തല ഉയർത്തി നോക്കി.

” ര..ക്ഷിക്ക..ണം ”

വിറയാർന്ന പതിഞ്ഞ ശബ്ദത്തിന് പുറകെ ഇരുട്ടിൽ നിന്നും തനിക്ക് നേരെ നീണ്ട കൈകളും ഭയം നിറഞ്ഞ തിളങ്ങുന്ന നീല കണ്ണുകളും കാശിയെ അവൻ കണ്ട സ്വപ്നത്തിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *