ചിത്രയും പാലക്കാട്ടെ കല്യാണവീടും – 2 14

 

മുകളിലേക്കുള്ള പടികളിൽ ആദ്യത്തെ പടി മാളു ചവിട്ടിയതും, ഞാൻ മാളുവിനെ പിറകിൽ നിന്നും വിളിച്ചു

 

“നിക്ക്,, നീ തനിച്ചു പോകണ്ട, ഞാനും കൂടെ വരാം” എന്ന് പറഞ്ഞു കൊണ്ട് ഞാനും മാളുവിനൊപ്പം മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി!

 

അങ്ങനെ തീരുമാനിക്കാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: മാളു ഒറ്റയ്ക്കു പോയാലുള്ള അപകടം ഒഴിവാവാകാം എന്നുള്ളത്, മറ്റൊന്ന്: ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളപ്പോൾ അവർ അതിരു വിട്ടൊന്നും പ്രവർത്തിക്കില്ല എന്ന വിശ്വാസം, എല്ലാത്തിലുമുപരി ഇനി അവർ എന്തിനെങ്കിലും ശ്രമിച്ചാലും ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരുമിച്ചുള്ള ചെറുത്തു നില്പിനു് ബലം ഏറും എന്ന ആത്മധൈര്യവും!!

 

ഞങ്ങൾ ആ മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ, അവർ എല്ലാവരും പണ്ടു പറഞ്ഞ കണക്കെ ഇപ്പോഴും വെള്ളമടിയും, ചർച്ചയുമായി മുഴുകി ഇരിക്കയായിരുന്നു.

 

മുമ്പ് ഇരുന്നിരുന്ന സ്‌ഥാനത്തു മഹിയെ കാണാതെ വന്നപ്പോൾ എൻ്റെ ഉള്ളമൊന്നു പകച്ചു, ഞാൻ വ്യാകുലതയോടെ മുറിയിൽ ആകമാനം കണ്ണോടിച്ചതും, ബെഡിൽ അവശനായി ഉറങ്ങിക്കിടക്കുന്ന ‘മഹി’ എൻ്റെ കണ്ണിൽ പെട്ടു!

 

ഞങ്ങൾ ആ മുറിയിലേക്കു കടന്നു വരുന്നത് കണ്ടതും, അയ്യർ സാർ എഴുന്നേറ്റു നിന്ന് ഞങ്ങളെ സ്വീകരിച്ചു

 

“ആ വന്നല്ലോ,, രണ്ടു മിടുക്കികളും” എന്നും പറഞ്ഞു കൊണ്ട് അയ്യർ സാർ ഞങ്ങളുടെ അടുത്തേക് നടന്നടുക്കാൻ തുടങ്ങിയതും ഞാൻ അക്ഷമയോടെ ചോദിച്ചു

 

“അല്ല അങ്കിൾ,, മഹി,, മഹിക്കിതെന്തു പറ്റി?”

 

മഹി കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം, അയ്യർ സാർ വളരെ ലാഘവത്തോടെ എനിക്ക് ഉത്തരം തന്നു,,,

 

“ഓ,, അങ്ങനെ ഭയപ്പെടാൻ മാത്രം ഒന്നുമില്ല മോളെ,,, പാവം,, കൂടുതലായി കുടിച്ചെന്നു തോനുന്നു,, നന്നായി ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരിയായിക്കോളും”

 

“എന്നാ,, ഞാൻ ഒന്ന് നോക്കട്ടെ” എന്നും പറഞ്ഞു ഞാൻ മഹിയുടെ അടുത്തേക് ചെല്ലാൻ തുനിഞ്ഞതും അയ്യർ സാർ എന്നെ തടഞ്ഞു,,

 

“ഓഹ്,, ഞാൻ പറഞ്ഞില്ലേ മോളെ,, അതിൻ്റെ ഒന്നും ഒരു ആവശ്യവുമില്ല,, എന്താ മോൾക്ക് എന്നെ വിശ്വാസമില്ലേ??” ( അയാളുടെ സംസാരം വളരെ മൃതു രീതിയിൽ ആയിരുന്നെങ്കിലും അപ്പോഴുള്ള അയാളുടെ ‘നോട്ടം’ ഒരു തരം ഭീഷണി ഉളവാകുന്നതായിരുന്നു)

 

എന്തോ, അയാളുടെ ആ സംസാരവും, നോട്ടവും കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു ഭയന്നു! അത് കാരണം മഹിയുടെ അടുത്തേക് പോകാനുള്ള എൻ്റെ ശ്രമം ഉപേക്ഷിച്ചു!

 

ആഹ്,, ആട്ടെ അങ്കിൾ,, എന്തിനാ ഞങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ?? (മാളു ഇടയ്ക്കു കയറി ചോദിച്ചു)

 

മാളുവിൻറ്റെ ആ ചോദ്യം കേട്ടതും, ഇരുണ്ടു തുടങ്ങിയ അയ്യർ സാറിൻറെ മുഖം വീണ്ടും പ്രസന്നമായി

 

“ആഹ്,,, അങ്ങനെ കാര്യമുള്ള കാര്യം ചോദിക്ക്” എന്ന് ഒരു താളത്തിൽ പറഞ്ഞു കൊണ്ട് അയ്യർ സാർ സംസാരിച്ചു തുടങ്ങി,,

 

“അല്ല,, നിങൾ രണ്ടു പേരും കാലത്തു ഭയങ്കര നൃത്ത മത്സരം ആയിരുന്നു എന്ന് കേട്ടു”?

 

അയ്യർ സാർ ചോദ്യം മുഴുവിപ്പിക്കാൻ കാത്തു നിന്ന കണക്കെ ‘മാളു’ ആവേശത്തോടെ എന്നാൽ നിഷ്കളങ്കമായി മറുപടി കൊടുത്തു,,

 

“അതെ അങ്കിൾ,,, എന്നിട്ട് അറിയുവോ? ഈ ചിത്രേച്ചി എന്നെ തോൽപ്പിച്ച് കളഞ്ഞു”

 

ഓ,, അതെയോ,, അതിപ്പോ ചിത്ര മോളെ കണ്ടാ തന്നെ അറിയാലോ, ഭയങ്കര മിടുക്കി ആണെന്ന് (അതും പറഞ്ഞു അയ്യർ സാർ എന്നെ ആപാദചൂഡം ഒന്ന് നോക്കി, എന്തോ അയാളുടെ ആ നോട്ടത്തിൽ എനിക്ക് തൊലി ഉരിയുന്നതു പോലെ തോന്നി)

 

അയ്യർ സാർ തുടർന്നു,,

 

ഈ അയ്യരുടെ മോളുടെ കല്യാണത്തിന് വന്നിട്ട്, ഇത്രയും നന്നായി നൃത്തം ചെയ്ത നിങ്ങൾക്കു എന്തെങ്കിലും സമ്മാനങ്ങൾ തരാതെ വിട്ടാൽ അത് അങ്കിളിനു കുറച്ചിൽ അല്ലയോ?? അപ്പൊ ആ സമ്മാനം തരാൻ വേണ്ടിയാ ഇപ്പൊ നിങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ!!

 

അയ്യർ സാറിൻറെ ആ വാഗ്ദാനം കേട്ടതും ‘മാളു’ നിറപുഞ്ചിരിയോടെയും,അല്പം അഹങ്കാരത്തോടെയും എൻ്റെ മുഖത്തേക്കു നോക്കി, ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് നന്നായില്ലേ എന്ന് എന്നോട് ചോദിക്കുന്ന കണക്കെ!

Leave a Reply

Your email address will not be published. Required fields are marked *